കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും പഴക്കമേറിയ ഖുറാന് മുഹമ്മദ് നബിയേക്കാള്‍ പ്രായമോ...?

Google Oneindia Malayalam News

ബിര്‍മിങ്ഹാം: ഇസ്ലാം മതവിശ്വാസികള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയായിരുന്നു അത്- ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഖുറാന്‍ കണ്ടെത്തിയെന്നത്. അതും മുഹമ്മദ് നബിയുടെ കാലത്തുള്ള ഖുറാന്‍.

എന്നാല്‍ ഇതിനൊപ്പം തന്നെ പുതിയൊരു വിവാദവും തുടങ്ങിയിരിയ്ക്കുന്നു. ആ ഖുറാന് മുഹമ്മദ് നബിയേക്കാള്‍ പ്രായമുണ്ടോ എന്നാണ് ചോദ്യം. കാര്‍ബണ്‍ ഡേറ്റിംഗ് നടത്തിയപ്പോള്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇങ്ങനെ ചില സംശയങ്ങള്‍ ജനിപ്പിയ്ക്കുന്നുണ്ട്. ബര്‍മിങ്ഹാം യൂണിവേഴ്‌സിറ്റിയാണ് ഖുറാന്റെ ഏറ്റവും പഴയ പ്രതി കണ്ടെത്തിയിരിയ്ക്കുന്നത്.

എത്ര പഴക്കം

എത്ര പഴക്കം

1,370 വര്‍ഷമെങ്കിലും പഴക്കമുള്ള ഖുറാന്റെ പ്രതിയാണ് ഇപ്പോള്‍ ഇപ്പോള്‍ കണ്ടെത്തിയിരിയ്ക്കുന്നത്. കാര്‍ബണ്‍ ഡേറ്റിംഗ് നടത്തിയാണ് കാലപ്പഴക്കം നിര്‍ണയിച്ചിരിയ്ക്കുന്നത്.

പുതഞ്ഞുകിടന്ന രഹസ്യം

പുതഞ്ഞുകിടന്ന രഹസ്യം

ബര്‍മിങ്ഹാം സര്‍വ്വകലാശാല ലൈബ്രറിയില്‍ ഏതാണ്ട് ഒരു നൂറ്റാണ്ടോളമായി ഈ ഖുറാന്‍ എത്തിയിട്ട്. പക്ഷേ അടുത്തിടെ മാത്രമാണ് അതിന്റെ മൂല്യം മനസ്സിലായത്.

ആട്ടിന്‍ തോലില്‍

ആട്ടിന്‍ തോലില്‍

ആട്ടിന്‍ തോലില്‍ ആണ് ഈ ഖുറാന്‍ എഴുതപ്പെട്ടിരിയ്ക്കുന്നത്.

കാലഘട്ടം

കാലഘട്ടം

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയിലെ റേഡിയോ കാര്‍ബണ്‍ ആക്‌സിലറേറ്റര്‍ യൂണിറ്റില്‍ നടത്തിയ കാര്‍ബണ്‍ഡേറ്റിംഗ് പ്രകാരം ഈ ഖുറാന്‍ എഴുതപ്പെട്ടിരിയ്ക്കുന്ന ആട്ടിന്‍ തോല്‍ എഡി 568 നും 645 നും ഇടയിലുള്ളതാണ്.

ഖുറാന്റെ പ്രായം

ഖുറാന്റെ പ്രായം

മുഹമ്മദ് നബിയുടെ അവസാനത്തെ 23 വര്‍ഷങ്ങളിലാണ് ഖുറാന്‍ അവതരിപ്പിയ്ക്കപ്പെട്ടത് എന്നാണ് വിശ്വാസം. ആദ്യ ഖലീഫയായ അബൂബക്കറിന്റെ കാലത്താണ് ഖുറാന്‍ ക്രോഡീകരിയ്ക്കപ്പെട്ടതെന്നാണ് കരുതുന്നത്.

പ്രവാചകന്റെ കാലം

പ്രവാചകന്റെ കാലം

ഇപ്പോള്‍ കണ്ടെത്തിയ ഖുറാന്‍ ഒരു പക്ഷേ പ്രവാചകന്റെ കാലത്ത് തന്നെ എഴുതപ്പെട്ടതാകാം എന്നാണ് സര്‍വ്വകാലാശാലയിലെ പ്രൊഫസര്‍ ആയ ഡോ ഡേവിഡ് തോമസ് പറയുന്നത്. ഒരു പക്ഷേ എഴുതിയ ആള്‍ക്ക് പ്രവാചകനെ നേരിട്ട് അറിയാമായിരുന്നിരിയ്ക്കണം എന്നും പറയുന്നു.

ഹിജാസി ലിപി

ഹിജാസി ലിപി

ഇപ്പോള്‍ ലഭ്യമായ ഖുറാന്‍ പതിപ്പില്‍ ഉപയോഗിച്ചിരിയ്ക്കുന്നത് ഹിജാസി ലിപിയാണ്.

ആട്ടിന്‍ തോലിന്റെ പഴക്കം

ആട്ടിന്‍ തോലിന്റെ പഴക്കം

ഖുറാന്‍ എഴുതപ്പെട്ട ആട്ടിന്‍ തോലിന്റെ പഴക്കം മാത്രമാണ് ഇപ്പോള്‍ നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. അതില്‍ ഉപയോഗിച്ചിരിയ്ക്കുന്ന മഷിയുടെ പഴക്കം നിര്‍ണയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പ്രവാചകനേക്കാള്‍ പഴക്കം ഈ ഖുറാന് ഉണ്ടെന്ന് വാദിയ്ക്കാന്‍ കഴിയില്ല.

എഴുത്ത് തോലുകള്‍

എഴുത്ത് തോലുകള്‍

എഴുതാന്‍ ഉപയോഗിയ്ക്കുന്ന മൃഗത്തോലുകള്‍ സൂക്ഷിച്ചുവയ്ക്കുന്ന രീതി അക്കാലത്ത് തന്നെ ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്. ഒരു പക്ഷേ ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തയ്യാറാക്കിയ മൃഗത്തോലില്‍ ആയിരിക്കാം പിന്നീട് ഈ ഖുറാന്‍ എഴുതപ്പെട്ടത് എന്നും വാദമുണ്ട്.

വിവാദം, ചര്‍ച്ച

വിവാദം, ചര്‍ച്ച

ബിബിസി ആയിരുന്നു ഈ വാര്‍ത്ത ആദ്യം പുറത്ത് വിട്ടത്. പിന്നീട് ഡെയ്‌ലി മെയില്‍ അടക്കമുള്ള പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. ഇതോടെ ഓണ്‍ലൈന്‍ ലോകത്ത് ചര്‍ച്ചയും മുറുകി.

English summary
What may be the world's oldest fragments of the Koran have been found by the University of Birmingham.Radiocarbon dating found the manuscript to be at least 1,370 years old, making it among the earliest in existence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X