കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

11 പ്രസവിച്ച യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചു

  • By Sruthi K M
Google Oneindia Malayalam News

പന്ത്രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച മുപ്പത്തിരണ്ടുകാരി സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ചു. ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് മറ്റു സ്ത്രീകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് സഹിക്കാന്‍ പറ്റാതായപ്പോഴാണ് യുവതി ഭര്‍ത്താവിനെ വേണ്ടെന്ന് പറഞ്ഞ് പോയത്. മുപ്പത്തിരണ്ടുകാരിയായ ചെറില്‍ പ്രൂധാം ആണ് വഞ്ചിക്കുന്ന ഭര്‍ത്താവിനെ തനിക്ക് വേണ്ടെന്ന് പറഞ്ഞിരിക്കുന്നത്.

നിലവില്‍ യുവതി ഗര്‍ഭിണിയുമാണ്. ഈ ചെറിയ പ്രായത്തില്‍ തന്നെ പതിനൊന്ന് കുഞ്ഞുങ്ങളുടെ അമ്മയാണ് ചെറില്‍ പ്രൂധാം. പന്ത്രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ് അവര്‍. അഞ്ചു വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇവര്‍ക്കുണ്ടായത്. ഇതിനിടയില്‍ ഒട്ടേറെ തവണ ഭര്‍ത്താവിന്റെ പ്രവൃത്തികള്‍ കണ്ട് സഹിച്ചെന്നും യുവതി പറയുന്നു.

cheryl-prudham

താന്‍ ഗര്‍ഭിണി ആകുമ്പോള്‍ ഭര്‍ത്താവ് മറ്റു സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുവെന്നാണ് യുവതി പറയുന്നത്. ഓരോ തവണയും താന്‍ ഇതറിയുമ്പോള്‍ മാപ്പുപറഞ്ഞ് ഭര്‍ത്താവ് തന്നെ പറ്റിക്കുകയായിരുന്നു. പ്രണയിച്ചാണ് ഇവര്‍ വിവാഹം കഴിക്കുന്നത്. കല്ല്യാണത്തിനു മുന്‍പ് ചെറില്‍ ഗര്‍ഭിണിയായിരുന്നു.

അന്നുതന്നെ ഇയാള്‍ക്ക് മറ്റു പെണ്‍കുട്ടികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് അറിയാമായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായ തനിക്ക് ഇയാളെ കല്ല്യാണം കഴിക്കേണ്ടി വരികയായിരുന്നുവെന്നും ചെറില്‍ പറയുന്നു. കുട്ടികളെ താന്‍ ഒറ്റയ്ക്ക് വളര്‍ത്തുമെന്നാണ് ചെറില്‍ പറഞ്ഞത്.

English summary
Baby machine Cheryl Prudham has vowed never to take back her ­serial cheat husband, saying he cruelly walked out as she expects her 12th child.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X