കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണം, വൈറ്റ് ഹൗസിലേക്കുള്ള ഓണ്‍ലൈന്‍ പരാതി വൈറലാവുന്നു

Google Oneindia Malayalam News

ദില്ലി: പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ പരാതി വൈറലാവുന്നു. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ അഭിപ്രായം ആരാഞ്ഞ് സെപ്തംബര്‍ 21 ന് ആരംഭിച്ചിട്ടുള്ള ക്യാമ്പയിന് 82,000 ത്തോളം ഒപ്പുകളാണ് അഞ്ച് ദിവസത്തിനുള്ളില്‍ ലഭിച്ചിട്ടുള്ളത്.

ഉറി ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെതിരെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് കടുത്ത എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് വെബ്ബ്‌സൈറ്റ് ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാനുള്ള അവസരമൊരുക്കിയത്.

രാജ്യങ്ങളില്‍

രാജ്യങ്ങളില്‍

യുഎസ് കോണ്‍ഗ്രസില്‍ പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും നിയമനിര്‍മ്മാണം നടത്തണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളാണ് ക്യാമ്പയിന്‍ വിജയമാക്കിത്തീര്‍ത്തത്.

നടപടി

നടപടി

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ടെഡ് പോയും ഡെമോക്രാറ്റിന്റെ ദനാ റോഹ് റബാച്ചറുമാണ് പാകിസ്താന്റെ ഭീകരവാദത്തിന് നേര്‍ക്കുള്ള നടപടിയ്‌ക്കെതിരെ യുഎസ് കോണ്‍ഗ്രസില്‍ ബില്ല് അവതരിപ്പിക്കുക.

വെബ്ബ്‌സൈറ്റിലേക്ക്

വെബ്ബ്‌സൈറ്റിലേക്ക്

വൈറ്റ് ഹൗസ് വെബ്ബ്‌സൈറ്റിലേക്ക് ഓണ്‍ലൈനായി പരാതി അയ്ക്കാനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 21 ആണ്. വൈറ്റ് ഹൗസിന് ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് പാകിസ്താനെതിരെയുള്ള നീക്കം

 ഓണ്‍ലൈന്‍ പെറ്റീഷന്‍

ഓണ്‍ലൈന്‍ പെറ്റീഷന്‍

പ്രാദേശിക, ദേശീയ അന്താരാഷ്ട്ര പ്രാധാന്യമുള്ള വിഷയങ്ങളില്‍ ഇത്തരത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ വൈറ്റ് ഹൗസ് ഓണ്‍ലൈന്‍ പെറ്റീഷന്‍ സംവിധാനം ഉപയോഗിക്കാറുണ്ട്.

അമേരിക്കയും ബ്രിട്ടനും

അമേരിക്കയും ബ്രിട്ടനും

കശ്മീരില്‍ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടതോടെ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പാകിസ്താനെതിരെ ആഞ്ഞടിച്ച് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ ഈ സംവിധാനം.

മികച്ച പിന്തുണ

മികച്ച പിന്തുണ

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിച്ച് ഒറ്റപ്പെടുത്തണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച ആവശ്യത്തിനും മികച്ച പിന്തുണയാണ് ഐക്യരാഷ്ട്ര സഭ നല്‍കിയത്.

പാകിസ്താനെതിരെ

പാകിസ്താനെതിരെ

പാകിസ്താന്റെ മണ്ണില്‍ നിന്നുള്ള ഭീകരവാദത്തെ ശക്തമായി അടിച്ചമര്‍ത്തണമെന്ന നിലപാടിലാണ് അമേരിക്ക ഉറച്ചുനില്‍ക്കുന്നത്. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് അന്താരാഷ്ട്ര സമൂഹവും പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിലാണ്.

English summary
Online petition sent to White House goes viral on decalring Pakisthan as terrorist state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X