കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം ലിംഗക്കാര്‍ ഇനി 'മിക്‌സ്' ആണെന്ന് ഓക്‌സഫഡ് ഡിക്ഷ്ണറിയും

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: ഒരുകാലത്ത് സമൂഹത്തിന്റെ പിന്നാമ്പുറത്ത് അകറ്റിനിര്‍ത്തപ്പെട്ടിരുന്ന മൂന്നാംലിംഗക്കാരെ സമൂഹം അംഗീകരിച്ചു തുടങ്ങിയിട്ട് അധികകാലമായില്ല. വിദ്യാഭ്യാസ രംഗത്തും ജോലിസ്ഥലത്തുമൊക്കെ ഇപ്പോള്‍ ഇവര്‍ക്ക് മാന്യമായ പരിഗണന ലഭിച്ചുവരുന്നുണ്ട്. ഇത്തരമൊരുവേളയില്‍ മൂന്നാം ലിംഗക്കാരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന മിക്‌സ്(Mx) എന്ന വാക്കിന് തങ്ങളുടെ ഡിക്ഷ്ണറിയില്‍ സ്ഥാനം നല്‍കിയിരിക്കുകയാണ് ഓക്‌സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷ്ണറി.

1977ല്‍ അമേരിക്കന്‍ മാഗസിനായ സിംഗിള്‍ പാരന്റിലാണ് മൂന്നാം ലിംഗക്കാര്‍ക്ക് ആദ്യമായി മിക്‌സ് എന്ന പദം ഉപയോഗിച്ചത്. ഇത് പിന്നീട് പലരും പിന്തുടര്‍ന്നും. കേംബ്രിഡ്ജ്, ബര്‍മിങ്ഹാം, പോര്‍ട്ട്‌സ്മൗത്ത് തുടങ്ങിയ സര്‍വ്വകാലാശാലകളില്‍ മൂന്നാംലിഗക്കാരെ വിശേഷിപ്പിക്കാന്‍ മിക്‌സ് എന്ന പദമാണ് ഉപയോഗിച്ചുവരുന്നത്.

transgerner

അടുത്തിടെ ഓക്‌സ്‌ഫോഡ് സര്‍വകലാശാലയും മൂന്നാംലിഗക്കാരുടെ ഓണറിഫിക് പദമായി മിക്‌സ് എന്ന വാക്ക് ഉപയോഗിക്കാമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓക്‌സ്‌ഫോഡ് ഡിക്ഷ്ണറിയില്‍ Mx എന്ന വാക്ക് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഓക്‌സ്‌ഫോഡ് ഡിക്ഷ്ണറിയില്‍ വാക്ക് പ്രത്യക്ഷപ്പെട്ടതോടെ ലോകത്തെമ്പാടുമുള്ള മൂന്നാംലിംഗക്കാരെ വിശേഷിപ്പിക്കാന്‍ മിക്‌സ് എന്ന പദം ഉപയോഗിച്ചേക്കും.

സമൂഹത്തില്‍ വിവേചനം അനുഭവിക്കുന്നവര്‍ക്കുള്ള വലിയ അംഗീകാരം കൂടിയാണ് പദം വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഇതുവരെ മിസ്റ്റര്‍, മിസ്, മിസിസ് തുടങ്ങിയ വാക്കുകള്‍ പുരുഷനും സ്ത്രീക്കും മാത്രമുള്ളതായിരുന്നു.

English summary
Oxford dictionary added to Gender-neutral title 'Mx
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X