കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് ഇതെന്തു പറ്റീ...? ഇന്ത്യക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ശുഷ്‌കാന്തി..?

  • By നിള
Google Oneindia Malayalam News

ഇസ്ലാമാബാദ്: കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ പാകിസ്താന്‍ 298 ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് പാക് പൗരത്വം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്താനിലേക്ക് കുടിയേറിയവര്‍ക്കാണ് പൗരത്വം നല്‍കിയത്. ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് കുടിയേറുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്‍ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 2012 ഏപ്രില്‍ 14 മുതല്‍ 2017 വരെയുള്ള കണക്കാണിത്.

വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൗരത്വം ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള രാജ്യമാണ് പാകിസ്താന്‍. ഈ സാഹചര്യത്തിലാണ് ഇത്രയധികം ഇന്ത്യക്കാര്‍ക്ക് 5 വര്‍ഷത്തിനുള്ളില്‍ പാക് പൗരത്വം ലഭിച്ചത്. പാകിസ്താന്‍ മുസ്ലീം ലീഗ്(നവാസ്) അംഗമായ ഷെയ്ഖ് റൊഹെയ്ല്‍ അസ്ഗര്‍ ദേശീയ അസംബ്ലിയില്‍ ഉയര്‍ത്തിയ ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിറക്കിയത്.

flag

2012 മുതല്‍ 2017 വരെ യഥാക്രമം 48, 75, 15, 69, 15 എന്നിങ്ങനെയാണ് പാക് പൗരത്വം ലഭിച്ച ഇന്ത്യക്കാരുടെ എണ്ണം. ഇന്ത്യക്കു പുറമേ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ബര്‍മ്മ എന്നീ രാജ്യങ്ങളില്‍ നിന്നും വ്യാപകമായി പാകിസ്താനിലേക്ക് കുടിയേറ്റം നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനധികൃത കുടിയേറ്റമാണ് ഇതില്‍ അധികവും.

ദീര്‍ഘകാലമായി ഇന്ത്യയില്‍ താമസമാക്കി വന്നിരുന്ന 114 പാകിസ്താന്‍ പൗരന്‍മാര്‍ക്ക് ജൂലൈയില്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചിരുന്നു. പാകിസ്താനില്‍ വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളാണ് ഇവരെ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കാന്‍ പ്രരിപ്പിച്ചത്. പാകിസ്താനേക്കാള്‍ സുരക്ഷിതമായ രാജ്യം ഇന്ത്യയാണെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

English summary
Pak grants nationality to 298 Indians in 5 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X