കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 വര്‍ഷങ്ങള്‍ക്കുശേഷം പാക്കിസ്ഥാനിലെ ശിവ ക്ഷേത്രത്തില്‍ പൂജ നടത്താന്‍ ഹിന്ദുക്കള്‍ക്ക് അനുമതി

പെഷവാര്‍ ഹൈക്കോടതി ജഡ്ജി അതീഖ് ഹുസൈന്‍ ഷായാണ് ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കി ഉത്തരവിട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

  • By Anwar Sadath
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ അബോട്ടാബാദിലെ ശിവക്ഷേത്രത്തില്‍ പൂജ നടത്താന്‍ ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം ഹിന്ദുക്കള്‍ക്ക് അനുമതി ലഭിച്ചു. പാക്കിസ്ഥാന്‍ കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. പെഷവാര്‍ ഹൈക്കോടതി ജഡ്ജി അതീഖ് ഹുസൈന്‍ ഷായാണ് ഹിന്ദുക്കള്‍ക്ക് പൂജ നടത്താന്‍ അനുമതി നല്‍കി ഉത്തരവിട്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ 20 വര്‍ഷത്തോളമായി ക്ഷേത്രത്തിലെ പൂജ വിലക്കിയിരുന്നത്. ഇതെതുടര്‍ന്ന് 2013ല്‍ പാക്കിസ്ഥാനിലെ ഹിന്ദു നോണ്‍ ഗവണ്‍മെന്റല്‍ സംഘടന പെഷവാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സ്ഥലത്തിന്റെ യഥാര്‍ഥ ഉടമയില്‍ നിന്നും സ്ഥലം ലീസിനെടുത്തതാണെന്ന് സംഘടന കോടതിയെ അറിയിച്ചു.

shiva

നീണ്ടനാളത്തെ വാദപ്രതിവാദത്തിനുശേഷമാണ് കോടതി അപൂര്‍വ വിധി പ്രസ്താവിച്ചത്. കോടതികള്‍ നിയമത്തിനനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും പാക്കിസ്ഥാനിലെ കോടതികള്‍ രാഷ്ട്രീയവും മതപരവുമായ വിഷയങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക്ക് വിധി പറയുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ ഹൈക്കോടതി ഹിന്ദു സമൂഹത്തിന് അനുകൂലമായി നല്‍കിയ വിധി പാക്കിസ്ഥാനില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടും.
English summary
Pak Hindus allowed to worship at Shiva temple after 20 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X