കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബ് സ്‌ഫോടനത്തില്‍ 10 മരണം; മരിച്ചത് ഗോത്രവര്‍ഗ്ഗക്കാര്‍! ലക്ഷ്യം മുസ്ലിങ്ങള്‍!!

Google Oneindia Malayalam News

ഇസ്ലാമാബാദ്:പാകിസ്താനിലുണ്ടായ സ്‌ഫോടനത്തില്‍ 10 മരണം. ആറ് കുട്ടികളും രണ്ട് സ്ത്രീകളും ഉള്‍പ്പെടെ പത്തുപേരാണ് കൊല്ലപ്പെട്ടത്. 13 പേര്‍ക്ക് പരിക്കേറ്റു. പാസഞ്ചര്‍ വാനില്‍ ഘടിപ്പിച്ച റിമോട്ട് കണ്‍ട്രോള്‍ഡ് ബോംബ് പൊട്ടിത്തെറിച്ചായിരുന്നു മരണം. നോര്‍ത്ത് ട്രൈബല്‍ റീജിയണില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ഐഇഡി ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയതെന്ന് സെന്‍ട്രല്‍ കുറം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചതായും പരിക്കേറ്റ 13 പേരെ ആശുപത്രിലേയ്ക്ക് മാറ്റിയതായും പാക് അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റവരെ പരാച്ചിനാറിലെ കുറം ഏജന്‍സി ആസ്ഥാനത്തെത്തിക്കുന്നതിനായി എംഐ 17 ഹെലികോപ്റ്റര്‍ അയച്ചതായി സൈന്യത്തിന്റെ മീഡിയ വിംഗ് ഇന്റര്‍ സര്‍വ്വീസസ് പബ്ലിക് റിലേഷന്‍സ് വ്യക്തമാക്കി. സംഭവസ്ഥലത്തെത്തിയ പാക് സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരും രംഗത്തെത്തിയിട്ടില്ല.

pakistan-army-soldiers-

കഴിഞ്ഞ മാസം കാറില്‍ ഘടിപ്പിച്ച ബോംബ് ബോംബ് പൊട്ടിത്തെറിച്ച് 28 പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരാച്ചിനാറിലെ ഷിയാ പള്ളിയ്ക്ക് സമീപത്തായിരുന്നു സ്‌ഫോടനം. തെഹരീക് താലിബാനാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്.

English summary
At least 10 people, including six children and two women, were killed and 13 others injured on Tuesday when a passenger van was targeted with a remote-controlled bomb in Pakistan’s restive northwest tribal region. The improvised explosive device (IED) blast targeted the van in Kontara village in central Kurram Agency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X