കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പാക് ഭീകര വിരുദ്ധ കോടതി, കുടുക്കിയത് ഷെരീഫിനെതിരെയുള്ള പോരാട്ടം!!!

ഇമ്രാന്‍ ഖാനെതിരെയുള്ള അറസ്റ്റ് വാറണ്ട് പാകിസ്താന്‍ ടിവി ആസ്ഥാനം ആക്രമിച്ച കേസില്‍

  • By Sandra
Google Oneindia Malayalam News

ഇസ്ലാമാബാദ്: രാഷ്ട്രീയ നേതാവ് ഇമ്രാന്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശവുമായി പാക് ഭീകരവിരുദ്ധ കോടതി. പാകിസ്താന്‍ ടിവി ആസ്ഥാനം ആക്രമിച്ച കേസിലാണ് ഭീകരവിരുദ്ധ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുപ്പെടുവിച്ച് പാകിസ്താന്‍ തെഹരീക്ക് ഇന്‍സാറ് നേതാവ് ഇമ്രാന്‍ ഖാന്‍, പാകിസ്താന്‍ അവാമി തെഹരീക്ക് തലവന്‍ താഹിറുള്‍ ഖദ്രി എന്നിവരെ അറസ്റ്റ് ചെയ്യാനാണ് കോടതി നിര്‍ദ്ദേശം.

കേസിലുള്‍പ്പെട്ട ഇമ്രാന്‍ ഖാനും താഹിറുല്‍ ഖദ്രിയും ഉള്‍പ്പെടെ 70 പേരെ നവംബര്‍ 17ഓടെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പാകിസ്താന്‍ ടെലിവിഷന്‍ ആസ്ഥാനം ആക്രമിച്ച കേസില്‍ 70 ഓളം പേരുള്‍പ്പെട്ട ഒരു ജനക്കൂട്ടത്തിനെതിരെയാണ് കേസെടുത്തത്. 2014 സെപ്തംബര്‍ ഒന്നിനായിരുന്നു സംഭവം.

imran-khan

400 ഓളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പാകിസ്താന്‍ ടെലിവിഷന്‍ ആസ്ഥാനത്തേക്ക് ഇരച്ചെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഓഫീസ് ആക്രമിച്ചതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴികളില്‍ നിന്ന് വ്യക്തമാകുന്നത്. പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്ന പരിപാടികള്‍ തടസ്സപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിഷേധക്കാരുടെ അക്രമം. കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ നവാസ് ഷെറീഫ് കൃത്രിമം കാണിച്ചെന്നും പുറത്തുപോകണമെന്നും ആവശ്യപ്പെട്ട് നവംബര്‍ 30ന് നവാസ് ഷെരീഫിനെതിരെ നേരിട്ട് സമരം നടത്താന്‍ പദ്ധതിയിട്ട സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്.

English summary
Pakistan court issues arrest warrant against Imran Khan on PTV attack case.Pak anti terror court ordered to arrest Pakistan Tehrik-i-Insaf (PTI) chairman Imran Khan+ and Pakistan Awami Tehrik (PAT) chief Tahirul Qadri and other 68 people on PTV attack case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X