കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ സര്‍ജിക്കല്‍ ആക്രമണം നടന്നിട്ടില്ല, ഇന്ത്യയുടേത് ഭാവനയെന്നും പാകിസ്താന്‍

  • By Sandra
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാക് ഭീകരവാദികളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം സര്‍ജിക്കല്‍ ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം തള്ളി പാകിസ്താന്‍. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ അപലപിച്ച് രംഗത്തെത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെറീഫാണ് ഇന്ത്യ സര്‍ജിക്കല്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചത്.

പാകിസ്താനെതിരെയുള്ള ഏത് ആക്രമണവും ചെറുക്കാന്‍ പാക് സൈന്യം പ്രാപ്തമാണെന്നും നവാസ് ഷെറീഫ് അറിയിച്ചു. നേരത്തെ പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് തിരിച്ചടി നല്‍കാന്‍ രാജ്യത്തിനെതിരെ ആണവാക്രമണം നടത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ക്വാജാ ആസിഫ് ഇന്ത്യയോട് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് പാക് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചത്.

ഡിജിഎംഒ ല

ഡിജിഎംഒ ല

ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും വിദേശ കാര്യ മന്ത്രാലയവും സംയുക്തമായി വിളിച്ചു ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഡിജിഎംഒ ലഫ്. ജനറല്‍ രണ്‍ബീര്‍ സിംഗ് നിയന്ത്രണ രേഖയ്ക്ക് സമീപത്ത് പാക് ഭീകരര്‍ക്കെതിരെ സര്‍ജിക്കല്‍ ആക്രമണം നടത്തിയതായി വെളിപ്പെടുത്തിയത്.

പാക് സൈന്യത്തിന്റെ പ്രസ്താവന

ഇന്ത്യ നിയന്ത്രണ രേഖ കടന്നിട്ടില്ലെന്നും അതിര്‍ത്തിക്കുള്ളില്‍ വെടിവെയ്പ്പ് നടത്തിയതാണെന്നും ഇത് അസ്തിത്വപരമായ പ്രതിഭാസമാണെന്നും പാക് സൈന്യം തിരിച്ചടി നല്‍കിയെന്നുമാണ് പാക് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

രാജ്യത്തിന്റെ സുരക്ഷയ്ക്ക്

രാജ്യത്തിന്റെ സുരക്ഷയ്ക്ക്

അയല്‍ രാജ്യവുമായി സമാധാനം നിലിനിര്‍ത്തിക്കൊണ്ടുപോകാനുള്ള പാകിസ്താന്റെ ശ്രമം രാജ്യത്തിന്റെ ബലഹീനതയാണെന്ന് കണക്കാക്കരുതെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി പ്രതിരോധം തീര്‍ക്കാന്‍ പാകിസ്താന്‍ സന്നദ്ധമാണെന്നും നവാസ് ഷെറീഫ് കൂട്ടിച്ചേര്‍ക്കുന്നു.

അമിതാവേശം

അമിതാവേശം

പാക് ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ സര്‍ജിക്കല്ഡ ആക്രമണം നടത്തിയെന്നത് ഇന്ത്യന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച അമിതാവേശം മാത്രമാണെന്ന് പാക് സൈന്യം പ്രതികരിച്ചു.

നിയന്ത്രണ രേഖ

നിയന്ത്രണ രേഖ

നിയന്ത്രണ രേഖയ്ക്ക് സമീപത്തുവച്ച് ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ചര്‍ച്ച

ചര്‍ച്ച

സര്‍ജിക്കല്‍ ആക്രമണത്തിന്റെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വ്വ കക്ഷിയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്

English summary
Pakistan Denies ‘Surgical Strike by India, only fire exchange held in boarder.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X