കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ 2 തീവ്രവാദികളെ വധശിക്ഷയ്ക്ക് വിധേയരാക്കി

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനില്‍ വീണ്ടും വധശിക്ഷ നടപ്പിലാക്കി. രണ്ട് തീവ്രവാദികളെയാണ് പാകിസ്താനില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. 2008 ന് ശേഷം ഇതാദ്യമായാണ് പാകിസ്താനില്‍ വധശിക്ഷ നടപ്പാക്കുന്നത്. പെഷവാര്‍ സ്‌കൂളിലെ ഭീകരവാദി ആക്രമണത്തെ തുടര്‍ന്നാണ് വധശിക്ഷ വീണ്ടും നടപ്പിലാക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചത്.

മുന്‍ പ്രസിഡണ്ടും പട്ടാളമേധാവിയുമായിരുന്ന പര്‍വേസ് മുഷാറഫിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ടവരില്‍ ഒരാള്‍. അര്‍ഷാദ് മെഹ്മൂദ് എന്നാണ് ഇയാളുടെ പേര്. 2003 ല്‍ റാവല്‍പിണ്ടിയിലാണ് ഇയാള്‍ മുഷറഫിനെ വധിക്കാന്‍ ശ്രമം നടത്തിയത്. റാവല്‍പിണ്ടി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആക്രമണത്തിനിടെ പിടിയിലായ അക്വീല്‍ എന്ന ഡോ. ഉസ്മാനാണ് വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ടവരിലെ രണ്ടാമന്‍.

pakistan-flag

വെള്ളിയാഴ്ച ഫൈസലാബാദിലാണ് ഇരുവരെയും വധശിക്ഷയ്ക്ക് വിധേയരാക്കിയത്. വധശിക്ഷ നടപ്പിലാക്കുന്നത് വീണ്ടും ആരംഭിക്കാനുള്ള പാക് തീരുമാനത്തോട് ഐക്യരാഷ്ട്ര സഭ നേരത്തെ വിയോജിച്ചിരുന്നു. എട്ടായിരം പേരാണ് പാകിസ്താനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മരണം കാത്തുകിടക്കുന്നത്. ലോകത്തെ ഏറ്റവും കൂടുതലാണിത്. പെഷവാറിലെ ആക്രമണത്തെ തുടര്‍ന്നാണ് വധശിക്ഷ വീണ്ടും നടപ്പിലാക്കാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് തീരുമാനിച്ചത്.

തീവ്രവാദികള്‍ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് കരുത്തുപകരുന്നതാണ് രണ്ട് തീവ്രവാദികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയ സംഭവം എന്ന് പഞ്ചാബ് പ്രവിശ്യ ആഭ്യന്തരമന്ത്രി ഷുജ ഖന്‍സാദ പറഞ്ഞു. ആറ് തീവ്രവാദികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ ആര്‍മി തലവന്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഏതാനും ദിവസങ്ങള്‍ക്കകം പാകിസ്താന്‍ 3000 തീവ്രവാദികളെ വധശിക്ഷയ്ക്ക് വിധേയരാക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Pakistan executed two convicted terrorists after the capital punishment moratorium ended. One of the terrorists, Ashrad Mehmood was executed for his role in an attempt to assassinate Pervez Mushharaf.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X