കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരര്‍ക്കെതിരെ പാകിസ്താന്‍; മസൂദ് അസര്‍ ഉള്‍പ്പെടെ 5,100 ഭീകരരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച ഭീകരരുടെ പട്ടികയില്‍ മുസ്ലിം പണ്ഡിതന്മാരും

  • By Sandra
Google Oneindia Malayalam News

ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസറുള്‍പ്പെടെയുള്ള ഭീകരരുടെ ബാങ്ക് അക്കൗണ്ടുകള്‍ പാകിസ്താന്‍ മരവിപ്പിച്ചു. ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താന്റെ ഭീകരവാദത്തിന് ഒത്താശ ചെയ്തുകൊണ്ടുള്ള നിലപാടിനെ വിമര്‍ശിച്ച് ലോക രാഷ്ട്രങ്ങള്‍ നേരിട്ട് രംഗത്തെത്തിയതിന് പിന്നാലയാണ് പാകിസ്താന്‍ ഭീകരര്‍ക്കെതിരെ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.

ജമ്മു കശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നിലപാട് കടുപ്പിച്ചതിന് പിന്നാലെ പാകിസ്താനെ നയതന്ത്രപരമായി ഒറ്റപ്പെടുത്തണമെന്ന ആവശ്യം ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് രാജ്യത്തെ ഭീകരസംഘടനകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പാക് സര്‍ക്കാര്‍ സൈന്യത്തോട് ആവശ്യപ്പെട്ടിരുന്നു. പാക് മാധ്യമങ്ങളായിരുന്നു സര്‍്ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കിയിരുന്നത്.

കരുനീക്കം ഭീകരര്‍ക്കെതിരെ

കരുനീക്കം ഭീകരര്‍ക്കെതിരെ

ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുള്ള പാകിസ്താന്റെ നീക്കം. ഭീകരരെന്ന് സംശയിക്കുന്ന ആയിരത്തോളം പേരുടെ പട്ടികയാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ളത്.

നടപടിയ്ക്ക് പിന്നില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്‍

നടപടിയ്ക്ക് പിന്നില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്‍

1,200 ഓളം ഭീകരരുടെ ബാങ്ക് അക്കൗണ്ടുകളാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്‍ ഇതിനകം മരവിപ്പിച്ചിട്ടുള്ളത്. 1997ലെ ഭീകരവിരുദ്ധ നിയമത്തിന് കീഴിലാണ് 'എ' ലിസ്റ്റില്‍പ്പെട്ട ഇവര്‍ക്കെതിരെയുള്ള നടപടി.

 മസൂദ് അസര്‍

മസൂദ് അസര്‍

മുംബൈ ഭീകരാക്രമണം, പത്താന്‍കോട്ട് ഭീകരാക്രമണം എന്നിവയുടെ സൂത്രധാരനായ മസൂദ് അസറിന്റെ അക്കൗണ്ടുകള്‍ എ ലിസ്റ്റില്‍പ്പെടുത്തിയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന്‍ മരവിപ്പിച്ചിട്ടുള്ളത്.

അസര്‍... കരുതല്‍ തടങ്കലില്‍

അസര്‍... കരുതല്‍ തടങ്കലില്‍

ഇന്ത്യയ്‌ക്കെതിരെ നടന്ന രണ്ട് ഭീകരാക്രമണത്തിലും പങ്കുണ്ടെന്ന് കണ്ടെത്തിയ അസറിനെ പാക് സുരക്ഷാ സേന കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പാക് അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

ഐക്യരാഷ്ട്രസഭയില്‍

ഐക്യരാഷ്ട്രസഭയില്‍

പഞ്ചാബിലെ പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ഭീകരാക്രമണം നടത്തിയ സംഭവത്തെ തുടര്‍ന്ന് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ചിരുന്നു. ചൈനയാണ് ഇന്ത്യയുടെ നീക്കത്തെ പ്രതിരോധിച്ച് രംഗത്തെത്തിയത്.

 ഭീകരവിരുദ്ധ അതോറിറ്റി

ഭീകരവിരുദ്ധ അതോറിറ്റി

പാകിസ്താനിലെ ഭീകരവിരുദ്ധ അതോറിറ്റി കഴിഞ്ഞ മാസമാണ് മസൂദ് അസര്‍ ഉള്‍പ്പെടെ 5,500 പേരുള്‍പ്പെട്ട പട്ടിക സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താന് കൈമാറുന്നത്. ഇവരില്‍ 5000 പേരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ബാങ്ക് വ്യക്തമാക്കുന്നു. 400 മില്യണ്‍ രൂപയാണ് ഈ അക്കൗണ്ടുകളില്‍ നിന്നായി മരവിപ്പിച്ചിട്ടുള്ളത്.

പാകിസ്താനിലും പാക് അധീന കശ്മീരിലും

പാകിസ്താനിലും പാക് അധീന കശ്മീരിലും

ഖൈബര്‍ പാഖ്തന്‍ക്വ, ഫാറ്റ എന്നിവിടങ്ങളില്‍ നിന്നായി 3,078 അക്കൗണ്ടുകള്‍, പഞ്ചാബ്( 1,443), സിന്ധ് (226), ബലൂചിസ്താന്‍(193), ജില്‍ജിത്ത് ബാല്‍ട്ടിസ്ഥാന്‍(106), ഇസ്ലാമാബാദ്( 26) എന്നിങ്ങനെയാണ് മരവിപ്പിച്ച അക്കൗണ്ടുകളുടെ എണ്ണം. ഇതിന് പുറമേ 26 പേര്‍ പാക് അധീന കശ്മീരില്‍ നിന്നുള്ളവരാണ്.

മുസ്ലിം പണ്ഡിതന്മാരും

മുസ്ലിം പണ്ഡിതന്മാരും

പാകിസ്താന്‍ തയ്യാറാക്കിയ പട്ടികയില്‍ ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദ് മൗലാനാ അസീസ്, അഹ് ലേ സുന്നത്ത് വാല്‍ ജമാഅത്തെ നേതാക്കളായ മൗലവി അഹമ്മദ് ലുധിയാന്‍വി, ഔറംഗസേബ് ഫറൂഖി, അല്‍ഖ്വയ്ദയുടെ മാത്തിയുര്‍ റഹ്മാന്‍ എന്നിവരും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പുറമേ തെഹരീക്ക് താലിബാന്‍ മന്‍സൂര്‍ ഏലിയാസ് ഇബ്രാഹിം, ഖാരി ഇഹ്‌സാന്‍ ഏലിയാസ് ഉസ്താദ് ഹുസൈഫ, ലഷ്‌കര്‍ ഇ ജാന്‍വിയുടെ റംസാന്‍ മെംഗല്‍ എന്നിവരും പാകിസ്താന്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

English summary
Pakistan freezes bank accounts of 5,100 terror supects including Pathankot attack master mind Masood Azhar.The terror suspects and muslim scholars are also included in the list. State Bank of Pakistan freezes 5000 bank accouts asper the list from government.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X