ഷാഹിദ് ഖാഘന്‍ അബ്ബാസി പാകിസ്താന്റെ താത്കാലിക പ്രധാനമന്ത്രി

Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: നവാസ് ഷെരീഫിന്റെ രാജിയെ തുടര്‍ന്ന് പാകിസ്താന്‍ മുസ്ലീം ലീഗ് നേതാവ് ഷാഹിദ് ഖാഘന്‍ അബ്ബാസി പാകിസ്താന്റെ താത്കാലിക പ്രധാനമന്ത്രിയാകും. പാനമ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീം കോടതി നവാസ് ഷെരീഫിനെ അയോഗ്യനാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഷെരീഫ് രാജി വെച്ചത്.

നവാസ് ഷെരീഫിന്റെ പിന്‍ഗാമിയായ കുല്‍സൂം നവാസിനും ഇളയ സഹോദരന്‍ ഷഹബാസ് ഷെരീഫിനുമാണ് നവാസ് ഷെരീഫിന്റെ പിന്‍ഗാമിയാകാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പിക്കപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ലമെന്റ് അംഗമായ ഷഹബാസ് ഷെരീഫിന് ഉടന്‍ പ്രധാന മന്ത്രിപദം ഏറ്റെടുക്കാന്‍ നിയമപരമായ തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

xabbasi

1990 കളില്‍ പാക് പ്രധാനമന്ത്രിയായിരിക്കെ ഷെരീഫ് നടത്തിയ സാമ്പത്തിക അട്ടിമറിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. കേസില്‍ ഷെരീഫ് കുറ്റക്കാരനാണെന്നു കണ്ടെതത്തിയ കോടതി അയോഗ്യത കല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഷെരീഫ് രാജി വെയ്ക്കുകയും ചെയ്തു. കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് പാകിസ്താനിലെ തെഹ്രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ നല്‍കിയ പരാതിയിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

PakistanIndia Ties Saw Ups And Downs During Nawas Sharif Rule
English summary
Shahid Khaqan Abbasi named interim PM of Pakistan
Please Wait while comments are loading...