കശ്മീര്‍ പ്രശ്നം: ചൈന അകമഴിഞ്ഞ് സഹായിച്ചു!! എല്ലാം വെളിപ്പെടുത്തി പാക് സൈനിക മേധാവി, എന്‍എസ്ജി!!

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നത്തില്‍ ചൈന നല്‍കിയ പിന്തുണയെ സ്മരിച്ച് പാകിസ്താന്‍ സൈനിക മേധാവി. ചൈന എക്കാലത്തും പാകിസ്താന് പിന്തുണ നല്‍കിയെന്ന് പ്രഖ്യാപിച്ച പാക് സൈനിക മേധാവി ഖമര്‍ ബജ് വ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍, എന്‍എസ്ജി എന്നിവയ്ക്ക് ചൈന നല്‍കിയ പിന്തുണയ്ക്കും നന്ദി അറിയിച്ചു. റാവല്‍ പിണ്ടിയില്‍ ചൈനീസ് എംബസിയില്‍ നടന്ന പരിപാടിയില്‍ മുഖ്യാത്ഥിതിയായി ക്ഷണം സ്വീകരിച്ചെത്തിയപ്പോഴായിരുന്നു ബജ് വയുടെ പ്രതികരണം.

ചൈനയും പാകിസ്താനും മേഖലയിലെ തന്ത്ര പ്രധാന സഖ്യരാജ്യങ്ങളാണെന്ന് വ്യക്തമാക്കിയ പാകിസ്താന്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇരുരാജ്യങ്ങള്‍ക്കും ഏറെ ഗുണം ചെയ്യുമെന്നും ബജ് വ ചൂണ്ടിക്കാണിച്ചു. പാക് സൈന്യവും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്നും പാക് സൈനിക മേധാവി വ്യക്തമാക്കി.

 pakarmy-02-

പരസ്പര വിശ്വാസം, ബഹുമാനം, പരസ്പരം മനസിലാക്കിയും സഹകരണത്തോടെയും കെട്ടിപ്പടുത്തതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും മേഖലയില്‍ സമാധാനം പുലരുന്നതിനുള്ള ശ്രമങ്ങളുമായി ഇരു രാജ്യങ്ങളും മുന്നോട്ടുപോകുമെന്നും ബജ് വ ചടങ്ങില്‍ വ്യക്തമാക്കി.

ഇരു രാജ്യങ്ങളും പരസ്പര സഹകരണത്തോടെ നടപ്പിലാക്കുന്ന ചൈന- പാക് സാമ്പത്തിക ഇടനാഴി, പ്രതിരോധ രംഗത്തെ സഹകരണം, നയതന്ത്ര രംഗത്തെ കൂട്ടായ്മകള്‍ എന്നിങ്ങനെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും ബജ് വ ചൂണ്ടിക്കാണിക്കുന്നു. ഷാങ്ഹായ്, കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ പാകിസ്താന് സമ്പൂര്‍ണ്ണ അംഗത്വം നല്‍കിയ നടപടിയും എന്‍എസ്ജിയിലെ അംഗത്വവുമാണ് ചൈനയ്ക്ക് സ്തുതി പാടാന്‍ പാക് സൈനിക മേധാവിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

Pull back troops from Doklam: China to India
English summary
Pakistan is "indebted" to its all-weather ally China for its "unflinching support" to it on the Kashmir issue, the expansion of the NSG and the Shanghai Cooperation Organisation, Pakistan army chief General Qamar Javed Bajwa has said.
Please Wait while comments are loading...