കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രശ്നത്തില്‍ അബ്ബാസിയിലൂടെ പരിഹാരം!! നിര്‍ദേശങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട്

പാകിസ്താന്‍റെ 70ാം സ്വാതന്ത്ര്യദിനാഘോഷത്തിനിടെ തിങ്കളാഴ്ച ഷാഹിദ് ഖാന്‍ അബ്ബാസിയാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്

Google Oneindia Malayalam News

ഇസ്ലാമാബാദ്: കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി. പാകിസ്താന്‍റെ 70ാം സ്വാതന്ത്ര്യദിനാഘോഷത്തിനിടെ തിങ്കളാഴ്ച ഷാഹിദ് ഖാന്‍ അബ്ബാസിയാണ് അന്താരാഷ്ട്ര സമൂഹത്തിന് ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചിട്ടുള്ളത്. പ്രദേശിക തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം ഇടപെട്ട് പ്രമേയം പാസാക്കണമെന്നും പ്രശ്നപരിഹാരത്തിന് പങ്കുവഹിക്കണമെന്നുമാണ് അബ്ബാസിയുടെ ആവശ്യം. പ്രദേശത്ത് ഏറെക്കാലം നിലനില്‍ക്കുന്ന തരത്തിലുള്ള പ്രശ്നപരിഹാരമാണ് അനിവാര്യമാണന്നും അബ്ബാസി ചൂണ്ടിക്കാണിക്കുന്നു.

ലോകരാഷ്ട്രങ്ങളുമായി സജീവമായ ബന്ധം കെട്ടിപ്പടുക്കാനാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും പ്രത്യേകിച്ച് അയല്‍രാജ്യങ്ങളുടെ കാര്യത്തില്‍ പരമാധികാര സമത്വം ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അബ്ബാസി ചൂണ്ടിക്കാണിക്കുന്നു. ദക്ഷിണേഷ്യയിലെ ജനങ്ങള്‍ കഴിഞ്ഞ കശ്മീര്‍ പ്രശ്നം കൊണ്ട് ക്ലേശം അനുഭവിക്കുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഈ മേഖലയിലെ ജനങ്ങള്‍ക്ക് സമൃദ്ധിയും വളര്‍ച്ചയും നേടാന്‍ കഴിയില്ലെന്നും അബ്ബാസി പറയുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരെ അനുസ്മരിച്ച അബ്ബാസി പാകിസ്താനെ സ്വതന്ത്ര രാജ്യമാക്കി മാറ്റുന്നതിനായി ത്യാഗം
ചെയ്തവരെയും അനുസ്മരിച്ചു. പാക് പ്രധാനമന്ത്രിയായി അധികാരമേറ്റയുടന്‍ തന്നെ കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചയാവാമെന്നും ഇന്ത്യ വേണ്ടത്രെ താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും അബ്ബാസി ചൂണ്ടിക്കാണിച്ചിരുന്നു.

shahid-khaqan-abbasi-

പനാമ കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനാണെന്ന് വിധിച്ച പാക് സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവെച്ച ഒഴിവിലേയ്ക്കാണ് അബ്ബാസി തിരഞ്ഞെടുക്കപ്പെട്ടത്. 1990 കളില്‍ പാക് പ്രധാനമന്ത്രിയായിരിക്കെ ഷെരീഫ് നടത്തിയ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തുവന്നതോടെയാണ് ഇതേക്കുറിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. കേസില്‍ ഷെരീഫ് കുറ്റക്കാരനാണെന്നു കണ്ടെതത്തിയ കോടതി അയോഗ്യനാക്കുകയായിരുന്നു. ഇത് ഷെരീഫിന്‍റെ രാജിയ്ക്ക് വഴി വെയ്ക്കുകയും ചെയ്തു. കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പാകിസ്താനിലെ തെഹ്രീകെ ഇന്‍സാഫ് നേതാവ് ഇമ്രാന്‍ ഖാന്‍ നല്‍കിയ പരാതിയില്‍ സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.

English summary
Pakistan Prime Minister Shahid Khaqan Abbasi on Monday urged the international community to play its due role in resolving the Kashmir issue with India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X