കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ഭൂഷണെ ഇറാനിൽ നിന്ന് തട്ടിക്കൊണ്ടുപോയി!പാക് കള്ളങ്ങള്‍ പൊളിഞ്ഞു,ഐഎസ്ഐ ഓഫീസറുടെ വെളിപ്പെടുത്തല്‍!

സൈന‍ിക ഉദ്യോഗസ്ഥനായ ലഫ്. ജനറല്‍ അംജദ് ഷോയിബാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

Google Oneindia Malayalam News

ദില്ലി: കുല്‍ഭൂഷണ്‍ യാദവ് വിഷയത്തിൽ പാകിസ്താന്‍റെ അവകാശ വാദങ്ങൾ പൊളിഞ്ഞു. മുൻ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷൺ യാദവിനെ ഇറാനില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നുള്ള മുൻ ഐഎസ്ഐ ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തലാണ് പാകിസ്താന് തിരിച്ചടിയായിട്ടുള്ളത്. സൈന‍ിക ഉദ്യോഗസ്ഥനായ ലഫ്. ജനറല്‍ അംജദ് ഷോയിബാണ് കുൽഭൂഷണെ ഇറാനിൽ നിന്നാണ് പാക് സൈന്യം അറസ്റ്റ് ചെയ്തതെന്നുള്ള ഇന്ത്യൻ വാദം ശരിയാണെന് വ്യക്തമാക്കിയിട്ടുള്ളത്.

അഖിലയെ മുസ്ലീമാക്കിയ സത്യസരണി പെടുമോ? മഞ്ചേരിയിലെ ഈ മതംമാറ്റ കേന്ദ്രം ആരുടേതാണ്? ഞെട്ടിക്കുന്ന കഥകള്‍!!!അഖിലയെ മുസ്ലീമാക്കിയ സത്യസരണി പെടുമോ? മഞ്ചേരിയിലെ ഈ മതംമാറ്റ കേന്ദ്രം ആരുടേതാണ്? ഞെട്ടിക്കുന്ന കഥകള്‍!!!

യാദവിനെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ബലൂചിസ്താനിൽ നിന്നാണ് പിടികൂടിയതെന്നാണ് പാകിസ്താൻ അവകാശപ്പെട്ടിരുന്നത്. എന്നാൽ ഇറാനിൽ ബിസിനസ് നടത്തിക്കൊണ്ടിരുന്ന യാദവിനെ പാകിസ്താൻ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് ഇന്ത്യ നേരത്തെ തന്നെ വാദിച്ചിരുന്നു.

സഹരൺപൂര്‍ കലാപം: യോഗിയോട് കളിച്ചാൽ പണി പോവും, നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷന്‍, കൂട്ട അറസ്റ്റുംസഹരൺപൂര്‍ കലാപം: യോഗിയോട് കളിച്ചാൽ പണി പോവും, നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷന്‍, കൂട്ട അറസ്റ്റും

പാക് വാദം പൊളിഞ്ഞു

പാക് വാദം പൊളിഞ്ഞു

2016 മാർച്ച് മൂന്നിന് ബലൂചിസ്താനിൽ നിന്നാണ് യാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് പാകിസ്താന്‍റെ വാദം. ചാരപ്രവർത്തി കുറ്റം ആരോപിച്ച് പാക് സൈനിക കോടതി യാദവിനെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

വീഡിയോ വൈറൽ

വീഡിയോ വൈറൽ

കുൽഭൂഷൺ യാദവിനെ ഇറാനില്‍ നിന്നാണ് പാകിസ്താന്‍ പിടികൂടിയതെന്ന മുൻ പാക് ഐഎസ്ഐ ഉദ്യോദസ്ഥന്‍റെ വെളിപ്പെടുത്തലിന്‍റെ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഐഎസ്ഐ ഉദ്യോഗസ്ഥനായ ലഫ്. ജനറല്‍ അംജദ് ഷോയിബാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്.

 നീതി തേടി ഇന്ത്യ

നീതി തേടി ഇന്ത്യ

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യയാണ് കോടതിയെ സമീപിപ്പിച്ചത്.
കോടതിയുടെ പരിഗണനയിലുള്ള കേസില്‍ യാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. യാദവിൻറെ വധശിക്ഷയും സ്റ്റേ ചെയ്തിരുന്നു. ഇരു രാജ്യങ്ങളുടേയും വാദം കേട്ട കോടതിയാണ് കേസില്‍ അന്തിമ വിധി പറയുക. യാദവിന് നയതന്ത്ര സഹായം ലഭ്യമാക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പാകിസ്താന്‍ തള്ളിക്കളഞ്ഞതോടെയാണ് ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്.

ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ

ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ

46 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ കുല്‍ഭൂഷൺ യാദവ് വിഷയത്തിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടലോടെ പാക് സൈനിക കോടതി ഉത്തരവ് സ്റ്റേ ചെയ്ത കേസിൽ മെയ് 15ന് അന്താരാഷ്ട്ര നീതിന്യായ കോടതി വാദം കേൾക്കും. ഇന്ത്യയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് ഹാജരാവുക. ഇന്ത്യ 16 തവണ സ്ഥാനപതി വഴി യാദവിനെ ബന്ധപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും പാകിസ്താൻ ഇതെല്ലാം തള്ളിക്കള‍ഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.

വിയന്ന പ്രോട്ടോക്കോൾ ലംഘിച്ചു!!

വിയന്ന പ്രോട്ടോക്കോൾ ലംഘിച്ചു!!

ഇന്ത്യൻ സ്ഥാനപതി വഴി യാദവിനെ ബന്ധപ്പെടാനുള്ള ഇന്ത്യയുടെ 16 തവണത്തെ ശ്രമങ്ങളും തള്ളിക്കളഞ്ഞ് യാദവിന്റെ വധശിക്ഷ നടപ്പിലാക്കാനുള്ള പാകിസ്താന്റെ നീക്കം വിയന്ന പ്രോട്ടോക്കോളിന്‍റെ ലംഘനമാണെന്നാണ് ഇന്ത്യ വാദിക്കുന്നത്. യാദവിന്‍റെ കാണാൻ അനുവദിക്കണമെന്ന ബന്ധുക്കളുടെ ആവശ്യവും ഉത്തരമില്ലാതെ കിടക്കുകയാണ്. യാദവിന്‍റെ ബന്ധുക്കൾക്ക് യാദവിന്റെ രക്ഷിതാക്കള്‍ക്ക് പാസ്പോർട്ട് അനുവദിക്കാനുള്ള സുഷമാ സ്വരാജിന്‍റെ അപേക്ഷയും പാകിസ്താൻ കണക്കിലെടുത്തില്ല. ഏപ്രില്‍ 27നായിരുന്നു സംഭവം.

16 തവണ പാകിസ്താൻ നിരസിച്ചു

16 തവണ പാകിസ്താൻ നിരസിച്ചു

പാകിസ്താൻ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജൻസി റോയുടെ ചാരനെന്ന് ആരോപിച്ച് മുദ്രകുത്തി അറസ്റ്റ് ചെയ്ത കുൽഭൂഷണെ ബന്ധപ്പെടാൻ ഇന്ത്യ 16 തവണ ശ്രമിച്ചിരുന്നുവെങ്കിലും പാകിസ്താന്‍ ഇന്ത്യയുടെ ആവശ്യം നിരന്തരം തള്ളിക്കളയുകായിയുരുന്നുവെന്നും ഇന്ത്യൻ പ്രതിനിധി ദീപക് മിത്തൽ കോടതിയിൽ വ്യക്തമാക്കി. യാദവിനെതിരെയുള്ള കുറ്റ പത്രം തയ്യാറാക്കാനും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.

English summary
In an embarrassment for Pakistan, a retired Pakistani Army officer, Lieutenant General Amjad Shoaib has admitted that Indian national Kulbhushan Jadhav was arrested from Iran and not Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X