കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുക്കള്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാം, പാകിസ്താനില്‍ ഹിന്ദു വിവാഹം പാസായി

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പാകിസ്താനില്‍ ഹിന്ദു വിവാഹ നിയമം പാക് സെനറ്റാ പാസാക്കി. 2017ലാണ് ഹിന്ദു സമുദായത്തിന്റെ ആദ്യത്തെ വ്യക്തിനിയമം സെനറ്റ് പാസാക്കിയത് വെള്ളിയാഴ്ചയാണ്.

  • By Akhila
Google Oneindia Malayalam News

ഇസ്ലാംമാബാദ്; നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പാകിസ്താനില്‍ ഹിന്ദു വിവാഹ നിയമം പാക് സെനറ്റാ പാസാക്കി. 2017ലാണ് ഹിന്ദു സമുദായത്തിന്റെ ആദ്യത്തെ വ്യക്തിനിയമം സെനറ്റ് പാസാക്കിയത് വെള്ളിയാഴ്ചയാണ്. 2015 സെപ്തംബര്‍ 26നാണ് ദേശീയ അസംബ്ലി നിയമത്തിന് അനുമതി നല്‍കിയത്. അടുത്ത ആഴ്ച പ്രസിഡണ്ട് ഒപ്പ് വയ്ക്കുന്നതോടെ ബില്‍ നിയമമായി മാറും.

ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പാക് നിയമമന്ത്രി സാഹിദ് ഹമീദ് അവതരിപ്പിച്ച ബില്ലിനെ എല്ലാവരും സ്വാഗതം ചെയ്തു. നിയമപ്രകാരം ഹിന്ദു പെണ്‍കുട്ടികള്‍ക്ക് 18 വയസ് പൂര്‍ത്തിയായിരിക്കണം. വിവാഹം, വിവാഹമോചനം, പുനര്‍ വിവാഹം എന്നിവയെ കുറിച്ചും ബില്ലില്‍ കൃത്യമായി പറയുന്നുണ്ട്.

ബില്ല് പാസയതോടെ

ബില്ല് പാസയതോടെ

മുമ്പ് പാക് ഹിന്ദുക്കള്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഈ അവസ്ഥയ്ക്ക് പരിഹാരമായാണ് വിവാഹ നിയമം സെനറ്റ് പാസാക്കിയത്. ഇതോടെ ഹിന്ദു സ്ത്രീകള്‍ക്ക് താന്‍ വിവാഹിതയാണെന്ന് കാണിക്കാനുള്ള തെളിവായി.

ഇത് ആദ്യമായി

ഇത് ആദ്യമായി

ഇത് ആദ്യമായാണ് പാകിസ്താനി ഹിന്ദുക്കള്‍ക്ക് വേണ്ടി വ്യക്തി നിയമം പാസാക്കിയത്. പാകിസ്താനിലെ എല്ലാ പ്രവശ്യയിലും നിയമത്തിന് പ്രാബല്യത്തിലുണ്ട്. പഞ്ചാബ്, ബലുചിസ്ഥാന്‍, ക്യാബേര്‍ പക്തൂന്‍ക്വ എന്നീ പ്രവശ്യകളിലും നിയമം ബാധകമാണ്. സിന്ദു പ്രവശ്യയില്‍ ഈ നിയമം നേരത്തെ രൂപപ്പെട്ടതാണ്.

കോടതിയെ സമീപിക്കണം

കോടതിയെ സമീപിക്കണം

ദമ്പതികളില്‍ ആരേലും മതം മാറുകയാണെങ്കില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ പങ്കാളിയ്ക്ക കോടതിയെ സമീപിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.

 നിയമമാകും

നിയമമാകും

അടുത്തയാഴ്ച പ്രസിഡണ്ട് ഒപ്പ് വയ്ക്കുന്നതോടെ ബില്ല് നിയമമായി മാറും.

English summary
Pakistan Senate passes landmark Hindu marriage bill.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X