കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരവാദത്തിനെതിരെ പാകിസ്താന്റെ സര്‍ജിക്കല്‍ സട്രൈക്ക്!! തിരിച്ചറിവ് ഇന്ത്യയുടെ വാദം ബലപ്പെടുത്തും

അഫ്ഗാന്‍ അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ തകര്‍ക്കാന്‍ പാക് സൈന്യം ആരംഭിച്ചിട്ടുണ്ട്

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്താനും അഫ്ഗാനിസ്താനും കൊമ്പുകോര്‍ക്കുന്നു. വ്യാഴാഴ്ച സൂഫി ദര്‍ഗ്ഗയില്‍ 88 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ അഫ്ഗാനിസ്താനില്‍ താവളമുറപ്പിച്ച ഭീകരരാണെന്ന വാദമുന്നയിച്ച പാകിസ്താന്‍ അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ തകര്‍ക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

ഭീകരാക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാക്- അഫ്ഗാന്‍ അതിര്‍ത്തി അ നിശ്ചിത കാലത്തേയ്ക്ക് അടച്ചിട്ടതായി പാക് സൈന്യം വ്യക്തമാക്കി. ഇതിന് പുറമേ അഫ്ഗാന്‍ എംബസി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചുവെന്നും കൈമാറണമെന്നാവശ്യപ്പെട്ട് 76 ഭീകരരുടെ പട്ടികയും പാകിസ്താന്‍ കൈമാറിയിട്ടുണ്ട്.

 അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങള്‍

അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങള്‍

പാകിസ്താനിലെ ലാല്‍ ഷഹബാസ് ക്വാലണ്ടറിലെ സൂഫി ദര്‍ഗ്ഗയില്‍ വ്യാഴാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഉണ്ടായ സ്‌ഫോടനത്തില്‍ 89 പേര്‍ കൊല്ലപ്പെട്ടതോടെ പാകിസ്താന്‍ പാക്-അഫ്ഗാന്‍ അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിയ്ക്കാന്‍ ആരംഭിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരോപണങ്ങള്‍ അഫ്ഗാനിസ്താനെതിരെ

ആരോപണങ്ങള്‍ അഫ്ഗാനിസ്താനെതിരെ

ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ആക്രമണത്തിന് പിന്നില്‍ അഫ്ഗാനിസ്താനില്‍ നിന്നുള്ള ഭീകരരാണെന്ന് പാകിസ്താന്‍ ആരോപിച്ചിരുന്നു. ഇത് പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയിലേയ്ക്ക് നയിച്ചിരുന്നു.

ജമാത്ത് ഉല്‍ അഹ് റാര്‍

ജമാത്ത് ഉല്‍ അഹ് റാര്‍

വ്യാഴാഴ്ച നടന്ന ഭീകരാക്രമണത്തോടെ വെള്ളിയാഴ്ച രാത്രി മുതല്‍ അഫ്ഗാന്‍ അതിര്‍ത്തിയിലെ ഭീകരകേന്ദ്രങ്ങള്‍ പാകിസ്താന്‍ തകര്‍ക്കാന്‍ ആരംഭിച്ചതായും അഫ്ഗാന്റെ മണ്ണില്‍ പാകിസ്താന്‍ നടത്തുന്ന ആദ്യത്തെ ഭീകരവിരുദ്ധ പോരാട്ടമാണ് ഇതെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിയ്ക്കുന്ന ജമാഅത്ത് ഉല്‍ അഹ്‌റാര്‍ എന്ന ഭീകരസംഘടനയാണ് പാകിസ്താനില്‍ ഉടനീളം ആക്രമണം നടത്തിയതെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.

ഷെല്ലാക്രമണവും, മുന്നറിയിപ്പും

ഷെല്ലാക്രമണവും, മുന്നറിയിപ്പും

പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ താവളമുറപ്പിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഭീകരപരിശീലന കേന്ദ്രങ്ങള്‍ക്ക് നേരെ മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഖൈബര്‍ ഏജന്‍സിയ്ക്ക് സമീപത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് മാറിത്താമസിയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ നിരവധി ഭീകരരും ഡെപ്യൂട്ടി കമാന്‍ഡന്റും കൊല്ലപ്പെട്ടതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഫ്ഗാനിസ്താന് മുന്നറിയിപ്പ്

അഫ്ഗാനിസ്താന് മുന്നറിയിപ്പ്

പാകിസ്താനെ ലക്ഷ്യം വച്ചുള്ള ഭീകരവാദത്തിന് വഴിയൊരുക്കുന്നതില്‍ അഫ്ഗാനിസ്താന് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 100 ഭീകരരെ വധിച്ചെന്ന് അവകാശവാദം

100 ഭീകരരെ വധിച്ചെന്ന് അവകാശവാദം

പാക് സൈന്യം വ്യാഴ്ാഴ്ച അര്‍ധരാത്രിയും വെള്ളിയാഴ്ചയുമായി നടത്തിയ സൈനിക നീക്കത്തില്‍ 100 ഭീകരരെ വധിച്ചതായി പാക് സൈന്യം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

English summary
Pakistan has launched "strikes" against militant bases in Afghanistan, hours after the army said it had found links that terrorists from across the border were behind the suicide bombing at the shrine of Lal Shahbaz Qalandar that killed 88 people.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X