കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദം, നടപടി ശക്തമാക്കാന്‍ പ്രത്യേക കോടതികള്‍

  • By Sruthi K M
Google Oneindia Malayalam News

ഇസ്ലാമാബാദ്: തീവ്രവാദങ്ങള്‍ കത്തിപടരുന്ന സാഹചര്യത്തില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് പാക്കിസ്ഥാന്‍. ഭീകരവാദത്തിനെതിരെ ശക്തമായ നടപടികള്‍ എടുക്കാനാണ് പാക്കിസ്ഥാന്റെ തീരുമാനം. കേസുകള്‍ കൈകാര്യം ചെയ്യാനായി പട്ടാള കോടതികള്‍ സ്ഥാപിക്കാനാണ് പാക്കിസ്ഥാന്റെ പുതിയ തീരുമാനം. പെഷവാര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നടപടിയിലേക്ക് പാക്കിസ്ഥാന്‍ എത്തിയത്.

പെഷവാറിലെ സ്‌കൂളില്‍ താലിബാന്‍ നടത്തിയ കൂട്ടകുരുതിയെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയത്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ 17 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്.

court

ഭീകരവാദം തുടച്ചു നീക്കാന്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് വ്യക്തമാക്കി. 132 കുട്ടികളാണ് പെഷവാര്‍ ആക്രമണത്തില്‍ മരിച്ചു വീണത്. ഇതിന്റെ തിരിച്ചടി എന്ന നിലയില്‍ തടവില്‍ കഴിയുന്ന 500 തീവ്രവാദികളെ തൂക്കിലേറ്റുമെന്ന് പാക് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

രണ്ടു വര്‍ഷത്തേക്കാണ് പട്ടാള കോടതികള്‍ പ്രവര്‍ത്തിക്കുന്നത്. ഭീകരസംഘടനകള്‍ക്ക് ലഭിക്കുന്ന സാമ്പത്തികസഹായം തടയുന്നതിനുള്ള നടപടികളും സ്വീകരിക്കും.

English summary
Pakistan to form special military courts use for terror cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X