കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോക്കിങ്!! കാമുകനോടൊപ്പം ഒളിച്ചോടി വിവാഹം, മകളെ വിരുന്നിന് ക്ഷണിച്ച് അമ്മ, പിന്നീട് നടന്നത്!!

കാമുകനോടൊപ്പം ഒളിച്ചോടി വിവാഹം ചെയ്ത മകളെ അമ്മയും സഹോദരനും ചേര്‍ന്നു തീയിട്ടു കൊന്നു

  • By Manu
Google Oneindia Malayalam News

കറാച്ചി: കുടുംബത്തെ ധിക്കരിച്ച് കാമുകനെ വിവാഹം ചെയ്ത മകളെ അമ്മ തീയിട്ടു കൊന്നു. പാകിസ്താനിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വിവാഹ സല്‍ക്കാരത്തിനു വീട്ടിലേക്ക് ക്ഷണിച്ചാണ് അമ്മ മകളെ വകവരുത്തിയത്. അമ്മയ്ക്ക് കോടതി മരണശിക്ഷ വിധിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞത് ഒരാഴ്ച മുന്‍പ്

ഒരാഴ്ച മുമ്പാണ് വീട്ടില്‍ നിന്ന് ഒളിച്ചോടി 18കാരിയായ സീനത്ത് റഫീഖ് കാമുകനായ ഹസ്സന്‍ ഖാനെ വിവാഹം ചെയ്തത്. വിവാഹത്തിന് അമ്മ പര്‍വീന്‍ ബിബിയോ മറ്റു കുടുംബാംഗങ്ങളോ എതിരായിരുന്നു.

 കെണിയൊരുക്കി കുടുംബം

വിവാഹം രഹസ്യമായി നടന്നതിനാല്‍ സ്വന്തം വീട്ടില്‍ വച്ച് വിരുന്ന് നടത്താമെന്ന് പറഞ്ഞാണ് അമ്മ പര്‍വീന്‍ സീനത്തിനെ ക്ഷണിക്കുന്നത്. നീന്നെ ഇനി ഒളിച്ചോടിയവളായി കാണില്ലെന്നും കുടുംബം മാപ്പ് നല്‍കിയെന്നും അമ്മ പറഞ്ഞു.

സീനത്തിന് ഭയമുണ്ടായിരുന്നു

വിവാഹത്തിനെതിരേ ഏറെ ബഹളമുണ്ടാക്കിയ കുടുംബം ഒരാഴ്ച കൊണ്ട് ഇതെല്ലാം മറന്നുവെന്ന് പറഞ്ഞപ്പോള്‍ സീനത്തിന് ഇതില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ പറഞ്ഞത് അമ്മയായതിനാല്‍ അല്‍പ്പം ഭയത്തോടെ മകള്‍ വരാമെന്ന് അറിയിക്കുകയായിരുന്നു.

വീട്ടിലെത്തിയപ്പോള്‍ നടന്നത്

വിരുന്നിനായി സ്വന്തം വീട്ടിലെത്തിയ സീനത്തിനെ കാത്തിരുന്നത് മരണമായിരുന്നു. അമ്മയും സഹോദരനും ചേര്‍ന്ന് സീനത്തിനെ മര്‍ദ്ദിച്ച് അവശയാക്കി. തുടര്‍ന്ന് കട്ടിലില്‍ കെട്ടിയിട്ട ശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.

തീകൊളുത്തിയ ശേഷം ചെയ്തത്

മകളെ തീകൊളുത്തിയ ശേഷം വീട്ടിന് പുറത്തേക്ക് ഓടിയെത്തിയ അമ്മ പര്‍വീന്‍ മോശമായി പെരുമാറുകയും കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കിയ മകളെ കൊന്നുവെന്നും വിളിച്ചു പറയുകയായിരുന്നുവെന്ന് ഇവരുടെ സഹോദരി മൊഴി നല്‍കി.

അമ്മയും സഹോദരനും അറസ്റ്റില്‍

സംഭവത്തെത്തുടര്‍ന്ന് അമ്മയെയും സഹോദരന്‍ അനീസ് റഫീഖിനെയും പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സീനത്തിന്റെ കൊലപാതകത്തിന് ഇവര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.

അമ്മയുടെ കുറ്റസമ്മതം

താന്‍ ചെയ്ത തെറ്റ് നിഷേധിക്കാനൊന്നും പര്‍വീന്‍ ശ്രമിച്ചില്ല. പോലിസിന് മുമ്പില്‍ അവര്‍ നടന്നതെല്ലാം വിശദീകരിച്ചു. ചെയ്തതില്‍ തനിക്കു കുറ്റബോധമില്ലെന്നും അവര്‍ വ്യക്തമാക്കി.

പര്‍വീന് തൂക്കുകയര്‍

മകളെ നിര്‍ദ്ദയം തീയിട്ടു കൊന്ന പര്‍വീന് മരണശിക്ഷയാണ് കോടതി വിധിച്ചത്. ഇതിനു കൂട്ടുനിന്ന സഹോദരന്‍ അനീസിന് ആജീവനാന്ത തടവും വിധിച്ചു. അനീസ് നിരപരാധിയാണെന്നു വക്കീല്‍ വാദിച്ചെങ്കിലും കോടതി ഇതു തള്ളുകയായിരുന്നു.

പാകിസ്താനില്‍ ഇതു വ്യാപകം

ഇത്തരത്തിലുളള കൊലപാതകങ്ങള്‍ പാകിസ്താനില്‍ വ്യാപകമാണെന്നു കണക്കുകള്‍ തെളിയിക്കുന്നു. ഓരോ വര്‍ഷവും 1,000ത്തോളം സ്ത്രീകള്‍ കുടുംബത്താല്‍ കൊല്ലപ്പെടുന്നുണ്ട്.

2015ലും സ്ഥിതി വ്യത്യസ്തമല്ല

2015ലും സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ കുറവുണ്ടായിരുന്നില്ല. 1,100 സ്ത്രീകള്‍ കൊല്ലപ്പെടുകയും 900 പേര്‍ ലൈംഗിക ആക്രമണങ്ങള്‍ക്കു വിധേയരാവുകയും ചെയ്തിരുന്നു. 800 പേര്‍ ആത്മഹത്യ ചെയ്തതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

English summary
It must have been strange for the 18-year-old Pakistani woman. Her mother, Perveen Bibi, had never approved of her relationship with Hassan Khan, a classmate. Nor had other members of the family, who had rejected multiple marriage proposals from her husband before the couple eloped.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X