കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ മാധ്യമപ്രവര്‍ത്തകയെ സൈനികന്‍ മുഖത്തടിച്ചു; സംഭവം വിവാദത്തില്‍

ഓഫീസിനു പുറത്തെ സുരക്ഷാ ഗാര്‍ഡിനോട് സൈമ എന്തോ ചോദിക്കുന്നതും ഉടന്‍ മുഖത്തടിക്കുന്നതും പിന്നീട് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്.

  • By Anwar Sadath
Google Oneindia Malayalam News

കറാച്ചി: ടിവി റിപ്പോര്‍ട്ടിങ്ങിനിടെ പാക്കിസ്ഥാനില്‍ വനിതാ ടിവി റിപ്പോര്‍ട്ടര്‍ക്ക് സൈനികന്റെ മര്‍ദ്ദനം. നസിമബാദിലെ ഒരു സര്‍ക്കാര്‍ ഓഫീസില്‍ നടക്കുന്ന തെറ്റായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സൈമ കന്‍വാള്‍ എന്ന റിപ്പോര്‍ട്ടറെയാണ് അര്‍ദ്ധസൈനിക വിഭാഗത്തിലെ സുരക്ഷാ ഗാര്‍ഡ് മുഖത്തടിച്ചത്.

ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുന്ന ഓഫീസിനു പുറത്തായിരുന്നു അപൂര്‍വ സംഭവം. ഓഫീസില്‍ തെറ്റായ കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു സൈമ. ഓഫീസിനു പുറത്തെ സുരക്ഷാ ഗാര്‍ഡിനോട് സൈമ എന്തോ ചോദിക്കുന്നതും ഉടന്‍ മുഖത്തടിക്കുന്നതും പിന്നീട് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാണ്.

pakistanitrooperslapsfemalejournalist

സൈമ സുരക്ഷാ ഗാര്‍ഡിനോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിക്കുന്നത് വീഡിയോയില്‍ കാണാം. ചോദ്യം അവഗണിച്ച് മുന്നോട്ടു പോവുകയായിരുന്ന ഗാര്‍ഡിന് പിന്നാലെ സൈമ മൈക്കുമായി നടക്കുന്നതും പൊടുന്നനെ ഗാര്‍ഡ് കൈവീശി അടിക്കുകയുമായിരുന്നു. ഇതിനിടെ സൈമയ്‌ക്കൊപ്പമുണ്ടായിരുന്ന ക്യാമറാമാന് ബാലന്‍സ് തെറ്റുകയും ചെയ്തു.

ഇതിനുപിന്നാലെ കേള്‍ക്കുന്നത് വെടിയൊച്ചയാണ്. സുരക്ഷാ ഗാര്‍ഡ് മുകളിലേക്ക് വെടിവെച്ചതാണ് ഈ ശബ്ദമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ സൈനികനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. K21 ചാനലിലെ വനിതാ റിപ്പോര്‍ട്ടര്‍ക്കാണ് മുഖത്തടിയേറ്റത്.

English summary
Pakistani trooper slaps female journalist during Karachi TV report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X