കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനക്കെതിരേ വാളോങ്ങി പാകിസ്താന്‍; പദ്ധതികള്‍ ഏകപക്ഷീയം, പ്രതിഷേധം കത്തുന്നു!!

ചൈനയുടെ സാധനങ്ങള്‍ക്ക് നല്ല വിപണി ലഭിക്കുന്നുവെന്നതാണ് പാത കൊണ്ടുള്ള നേട്ടം. എന്നാല്‍ പാകിസ്താന്റെ ഉല്‍പ്പന്നങ്ങള്‍ക്കാകട്ടെ വേണ്ടത്ര വിപണി ലഭിക്കുന്നുമില്ല.

  • By Ashif
Google Oneindia Malayalam News

ഇസ്ലാമാബാദ്: ചൈനയും പാകിസ്താനും നല്ല അയല്‍പ്പക്ക ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. ചൈന അവരുടെ വളര്‍ച്ചയ്ക്ക് പാകിസ്താനെ ഉപയോഗിക്കുന്നുവെന്ന് വേണം പറയാന്‍. അതിന്റെ ഭാഗമയിട്ടായിരുന്നു പാകിസ്താനിലൂടെ കടന്നുപോകുന്ന ചൈനയുടെ സാമ്പത്തിക ഇടനാഴി. ചൈന അതിവേഗ വളര്‍ച്ച മുന്നില്‍ കണ്ടാണ് ഈ നീക്കം നടത്തുന്നത്. എന്നാല്‍ ചൈനക്കെതിരേ പാകിസ്താനില്‍ ഇപ്പോള്‍ പ്രതിഷേധം തലപൊക്കിയിരിക്കുന്നു. ചൈന പാകിസ്താനെ ചതിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. ചൈനയുടെ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണിത്.

ചൈനയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നു തുടങ്ങി പാകിസ്താനെ ബന്ധിപ്പിച്ചുള്ള സാമ്പത്തിക ഇടനാഴിയാണ് ഇരുരാജ്യങ്ങളെയും കൂടുതല്‍ അടുപ്പിച്ചത്. ചൈനയുടെ ചെലവില്‍ നമുക്കും വളരാമെന്നാണ് പാകിസ്താന്‍ കരുതിയത്. എന്നാല്‍ ചൈന അതിനുമുകളില്‍ ചിന്തിച്ചു. ഇത് പാകിസ്താന്‍കാര്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

ചൈനയുടെ ഉല്‍പ്പനങ്ങള്‍

ചൈനയുടെ ഉല്‍പ്പനങ്ങള്‍

ചൈനയുടെ കഷ്ഗറില്‍ നിന്നു ഇന്ത്യന്‍ അതിര്‍ത്തി വഴി പാകിസ്താനിലെ ഗ്വാദാര്‍ തുറമുഖം വരെയാണ് ഈ സാമ്പത്തിക ഇടനാഴി. ചൈനയുടെ ഉല്‍പ്പന്നങ്ങള്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും കടത്താന്‍ ഉദ്ദേശിച്ചാണിത്.

ചൈന കോടികളുടെ പദ്ധതികള്‍

ചൈന കോടികളുടെ പദ്ധതികള്‍

പാകിസ്താനില്‍ പാത കടന്നുപോകുന്ന വഴിയില്‍ ചൈന കോടികളുടെ പദ്ധതികളാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്. ഇതിന്റെ സുരക്ഷയുടെ ഭാഗമായി വേറെയും കോടികള്‍. ചൈനയ്ക്ക് എന്താണ് നേട്ടമെന്ന് പാകിസ്താനികള്‍ ചിന്തിക്കാന്‍ തുടങ്ങിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണം.

1300 കിലോമീറ്റര്‍ നീളമുള്ള പാത

1300 കിലോമീറ്റര്‍ നീളമുള്ള പാത

ഇന്ത്യന്‍ അതിര്‍ത്തിയും മലയോര മേഖലകളും താണ്ടി 1300 കിലോമീറ്റര്‍ നീളമുള്ള പാതയാണ് സാമ്പത്തിക ഇടനാഴി. ഈ രണ്ടു വരി പാത പക്ഷേ, ഐക്യത്തിന്റേതല്ല... ഏകപക്ഷീയ വളര്‍ച്ചയുടേതാണെന്നാണ് പാകിസ്താനിലെ വ്യാപാരികള്‍ പറയുന്നത്.

ഹൃദയത്തില്‍ തട്ടാതെ പറയുന്ന ചൈന

ഹൃദയത്തില്‍ തട്ടാതെ പറയുന്ന ചൈന

ചൈനയും പാകിസ്താനും തമ്മില്‍ പിരിയാന്‍ പറ്റാത്ത ബന്ധമാണെന്നാണ് ചൈന പറയുന്നത്. എന്നാല്‍ ഈ വാക്കുകള്‍ ഹൃദയത്തില്‍ തട്ടാതെ പറയുന്നതാണെന്ന് പാകിസ്താനിലെ വ്യാപാരികള്‍ ആരോപിക്കുന്നു.

ചൈനയ്ക്ക് മാത്രമേ നേട്ടമുള്ളൂ

ചൈനയ്ക്ക് മാത്രമേ നേട്ടമുള്ളൂ

ചൈനയിലെ സിന്‍ജിയാങിനും പാകിസ്താനുമിടയിലുള്ള മലയോര മേഖലയാണ് തഷ്‌കുര്‍ഗാന്‍. ഇവിടെ നിരവധി പാകിസ്താനികള്‍ കച്ചവടം ചെയ്യുന്നുണ്ട്. ഇവരില്‍ പ്രമുഖനാണ് മുറാദ് ഷാ. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ പാത കൊണ്ട് ചൈനയ്ക്ക് മാത്രമേ നേട്ടമുള്ളൂവെന്നാണ്.

പാകിസ്താന് ഒരു നേട്ടവുമില്ല

പാകിസ്താന് ഒരു നേട്ടവുമില്ല

സാമ്പത്തിക ഇടനാഴി കൊണ്ട് പാകിസ്താന് ഒരു നേട്ടവുമില്ല. എല്ലാം ചൈനയുടെ വളര്‍ച്ചയ്ക്ക് മാത്രമുള്ളതാണ്. സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടുമെന്നും മുറാദ് ഷാ പറയുന്നു.

പദ്ധതിയുടെ ചരിത്രം

പദ്ധതിയുടെ ചരിത്രം

പുരാതന സിന്‍ജിയാങില്‍ നിന്നു യൂറോപ്പിലേക്ക് ഒരു പട്ടുപാതയുണ്ടായിരുന്നു. ഇതിന്റെ പുതിയ പതിപ്പാണ് ചൈന അവതരിപ്പിച്ച വണ്‍ ബെല്‍ട്ട് വണ്‍ റോഡ് പദ്ധതി. ഈ പദ്ധതി പേര് മാറ്റിയാണ് ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി ചൈന പ്രഖ്യാപിച്ചത്.

ചൈനീസ് കമ്പനികള്‍ കേമന്‍മാര്‍

ചൈനീസ് കമ്പനികള്‍ കേമന്‍മാര്‍

ചൈനീസ് കമ്പനികള്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചരക്കുകള്‍ കയറ്റി അയക്കാനുള്ള മാര്‍ഗം മാത്രമാണ് ഈ പാത. പാകിസ്താനികള്‍ക്കും കയറ്റി അയക്കാമെന്നാണ് ചൈന പറയുന്നത്. എന്നാല്‍ ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്താന് അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന കമ്പനികള്‍ തീരെ കുറവാണ്.

പാകിസ്താന്റെ കയറ്റുമതി കുറഞ്ഞു

പാകിസ്താന്റെ കയറ്റുമതി കുറഞ്ഞു

പാകിസ്താനില്‍ നിന്നു ചൈനയിലേക്കുള്ള കയറ്റുമതി 2016ന്റെ രണ്ടാം പകുതിയില്‍ എട്ട് ശതമാനം കുറഞ്ഞുവെന്നാണ് കണക്ക്. എന്നാല്‍ ചൈനയില്‍ നിന്നു പാകിസ്താനിലേക്കുള്ള ഇറക്കുമതി 29 ശതമാനം കൂടുകയും ചെയ്തു. ഇത് മാത്രം നോക്കിയാല്‍ മതി പാകിസ്താന് വന്‍ നഷ്ടമാണ് പദ്ധതിയെന്ന് മനസിലാക്കാന്‍-വ്യാപാരികള്‍ പറയുന്നു.

ചുങ്കപ്പിരിവിലും ഭിന്നത

ചുങ്കപ്പിരിവിലും ഭിന്നത

മാത്രമല്ല, ചൈനക്കും പാകിസ്താനുമിടയില്‍ നിലനില്‍ക്കുന്ന ചുങ്കം ചൈനയ്ക്ക് മാത്രം നേട്ടമുണ്ടാകുന്ന തരത്തിലാണ്. പാകിസ്താനില്‍ നിന്നു ഇറക്കുന്ന വസ്തുക്കള്‍ക്ക് കൃത്യമായ താരിഫ് ഘടനയില്ല. ഇപ്പോള്‍ അഞ്ച് ശതമാനമാണ്. ചില സമയങ്ങളില്‍ അത് 20 ശതമാനവും ആകാറുണ്ടെന്ന് മുഹമ്മദ് എന്ന വ്യാപാരി പറഞ്ഞു. ഇയാള്‍ മുഴുവന്‍ പേര് പറയാന്‍ വിസമ്മതിച്ചു.

രാഷ്ട്രീയ നേതാക്കളുട ഒത്തുകളി, പ്രതിഷേധം

രാഷ്ട്രീയ നേതാക്കളുട ഒത്തുകളി, പ്രതിഷേധം

ചൈനയുടെ സാധനങ്ങള്‍ക്ക് നല്ല വിപണി ലഭിക്കുന്നുവെന്നതാണ് പാത കൊണ്ടുള്ള നേട്ടം. എന്നാല്‍ പാകിസ്താന്റെ ഉല്‍പ്പന്നങ്ങള്‍ക്കാകട്ടെ വേണ്ടത്ര വിപണി ലഭിക്കുന്നുമില്ല. ഈ പാത വരുന്നതിന് പാകിസ്താനിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഒത്തുകളിച്ചുവെന്നും വ്യാപാരികള്‍ ആരോപിക്കുന്നു. ഈ വിഷയത്തില്‍ ചൈന പാകിസ്താന്‍ വിടണമെന്നാവശ്യപ്പെട്ട് അതിര്‍ത്തിയില്‍ പ്രതിഷേധ പ്രകടനം നടന്നിരുന്നു.

English summary
The China-Pakistan Friendship Highway runs over 1,300 kilometres (800 miles) from the far western Chinese city of Kashgar through the world's highest mountain pass and across the border.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X