കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാന്‍റെ കഴിവു കേടിനും പഴി ഇന്ത്യയ്ക്കോ? മോദി സര്‍ക്കാര്‍ എന്തൊക്കെ സഹിക്കണം!!

നിയന്ത്രണ രേഖയില്‍ ആക്രമണം നടത്തുന്നത് ഇന്ത്യയാണെന്നും പാകിസ്ഥാന്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ പ്രകോപനപരമല്ലാത്ത ആക്രമണങ്ങള്‍ക്ക് വ്യക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ തീവ്രവാദി ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇന്ത്യയാണെന്ന് പാക് സൈനിക മേധാവി ഖമര്‍ ബജ് വ. ഇതിനു വേണ്ട തെളിവുകള്‍ പക്കലുണ്ടെന്നും ബജ് വ പറയുന്നു. പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് ബജ് വ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നിയന്ത്രണ രേഖയില്‍ ആക്രമണം നടത്തുന്നത് ഇന്ത്യയാണെന്നും പാകിസ്ഥാന്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ പ്രകോപനപരമല്ലാത്ത ആക്രമണങ്ങള്‍ക്ക് വ്യക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറയുന്നു. തീവ്രവാദത്തെ അടിച്ചമര്‍ത്തുന്നതില്‍ പാക് ഭരണകൂടം പരാജയപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയെ പഴിച്ച് രംഗത്തെത്തിയിരിക്കുന്നത്.

qamar-javed

കശ്മീരിലെ സാധാരണക്കാര്‍ക്കു നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് നിയന്ത്രണ രേഖയില്‍ പ്രകോപനവുമായി ഇന്ത്യ എത്തിയിരിക്കുന്നതെന്നും ബജ് വ അഭിപ്രായപ്പെടുന്നു.

കുല്‍ഭൂഷന്‍ യാദവ് ഇന്ത്യന്‍ ചാരനാണെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങളിലെ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്നതിന്റെ തെളിവാണ് അദ്ദേഹമെന്നും ബജ് വ പറയുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് ബലൂചിസ്ഥാനില്‍ നിന്ന് കുല്‍ഭൂഷന്‍ യാദവ് അറസ്റ്റിലായത്. മുന്‍ നാവിക സേന ഉദ്യോഗസ്ഥനാണ് ഇയാളെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. സര്‍ക്കാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

എന്നാല്‍ ഇയാള്‍ ചാരനാണെന്ന് തെളിയിക്കുന്നതിന് വേണ്ട തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഡിസംബറില്‍ പാക് വിദേശകാര്യ വതക്താവ് സര്‍താജ് ്അസീസ് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അറിയിച്ചിരുന്നു.

ഈ മാസം മാത്രമായി എട്ട് തീവ്രവാദി ആക്രമണങ്ങളാണ് പാകിസ്ഥാനില്‍ ഉണ്ടായത്. ഇതില്‍ 100 അധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിലത്തെ ആക്രമണമാണ് വ്യാഴാഴ്ച ഉണ്ടായത്. ഇതില്‍ 88 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം ഹഫീസ് സയ്യിദ് രാജ്യത്തിന് ഭീഷണിയാണെന്ന് കഴിഞ്ഞ ദിവസമാണ് പാക് പ്രതിരോധ മന്ത്രി പറഞ്ഞത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. പാക് പ്രതിരോധ മന്ത്രി ഇന്ത്യയുടെ ആളായിട്ടാണ് സംസാരിക്കുന്നതെന്നാണ് ആരോപണം.

English summary
Pakistan's army chief is now blaming India for Islamabad's inability or unwillingness to act against terror that's been grown and nourished on its own soil.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X