കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലസ്തീനില്‍ ഒന്നരവയസ്സുകാരെ ഇസ്രായേല്‍ ചുട്ടുകൊന്നു... വീണ്ടും തുടങ്ങുന്നോ?

Google Oneindia Malayalam News

വെസ്റ്റ് ബാങ്ക്: ഏറെ നാളായി നിശബ്ദമായിരുന്ന പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധദിനങ്ങള്‍ വരുന്നുവോ... പലസ്തീനികള്‍ക്ക് നേര്‍ക്ക് വീണ്ടും ഇസ്രായേല്‍ ആക്രമണം തുടങ്ങിയിരിയ്ക്കുന്നു.

വെറും 18 മാസം മാത്രം പ്രായമുള്ള ആണ്‍കുട്ടിയാണ് ഒടുവില്‍ ഇസ്രായേല്‍ ക്രൂരതയ്ക്ക് ഇരയായത്. വീട്ടിനുള്ളില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞ് ചുട്ടെരിയ്ക്കപ്പെട്ടു.

അലി ദവാബ്‌ഷേ എന്ന ഒന്നരവയസ്സുകാരനാണ് കൊല്ലപ്പെട്ടത്. ഇസ്രായേല്‍ സൈന്യം നടത്തിയ ഫയര്‍ ബോംബ് ആക്രമണത്തിലാണ് കുട്ടി കൊല്ലപ്പെട്ടതെന്നും, ഇസ്രായേലിലല്‍ നിന്നുള്ള ഒരു തീവ്രവാദി സംഘമാണ് ആക്രമണം നടത്തിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Palastine

കുട്ടിയുടെ മാതാപിതാക്കളും നാല് വയസ്സുള്ള സഹോദരനും ഗുരുതരമായ പൊള്ളലുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. ആക്രമണം പലസ്തീന്‍ അധികൃതരും ഇസ്രായേല്‍ സൈന്യും സ്ഥിരീകരിച്ചു. സൈന്യത്തിന്റെ ഭാഗത്ത് നിന്നല്ല ആക്രമണമുണ്ടായതെന്നാണ് ഇസ്രായേലിന്റെ വാദം.

ആക്രമണത്തില്‍ പ്രതിഷേധിച്ച് വെസ്റ്റ് ബാങ്കില്‍ പലയിടത്ത് പ്രകടനങ്ങള്‍ നടന്നു. റാമള്ളയില്‍ പ്രതിഷേധക്കാരും ഇസ്രായേല്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. വെടിവപ്പില്‍ ഒരു പലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു

English summary
An18-month-old Palestinian child was burned to death Friday when people believed to be Israeli extremists set fire to a home in a West Bank village, according to a Palestinian official and the Israeli army.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X