കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനത്തില്‍ ലാഭമുണ്ടാക്കുന്നത് ചൈനയോ?പേടിഎമ്മും ചൈനീസ് കമ്പനികളും കോടികള്‍ വാരുന്നു

ഇന്ത്യയിലെ കറന്‍സി നിരോധനം മുതലെടുത്ത് പേടിഎം അടക്കമുള്ള ചൈനീസ് കമ്പനികള്‍ കോടികള്‍ വാരുന്നു. പ്ലാസ്റ്റിക് മണിയുടെ തുടക്കമായി ഡെബിറ്റ്,ക്രഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വന്‍ വര്‍ധനവ്.

Google Oneindia Malayalam News

രാജ്യത്തെ മൊബൈല്‍ പ്ലാസ്റ്റിക് മണി ബാങ്കിങ് സംവിധാനത്തിലേക്ക് എത്തിക്കുവാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, സൈ്വപ്പിങ് മെഷീനുകളുടെ ഉപയോഗം ഇപ്പോള്‍ പതിന്മടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ നിരോധിച്ചത് ഓണ്‍ലൈന്‍ ഉപയോഗത്തിലേക്ക് കടന്നുവരാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ ഒന്നാം നിര സൈറ്റായ പേടിഎമ്മിന്റെ ഉപഭോക്താക്കളുടെ എണ്ണം നിമിഷം തോറും വര്‍ധിക്കുകയാണ്.

മൊബൈല്‍ റീ ചാര്‍ജ്, ഡിടിഎച്ച്, വൈദ്യുതി ബില്‍, ഗ്യാസ് ബുക്കിങ്, തുടങ്ങി നിത്യ ജീവിതത്തിന് ആവശ്യമായ കാര്യങ്ങളെല്ലാം വിരല്‍ത്തുമ്പില്‍ നല്‍കുന്നു പേടിഎമ്മിലൂടെ. ചൈനീസ് കമ്പനിയായ പേടിഎമ്മിന്റെ ഉടമസ്ഥാവകാശം ആലിബാബ ഗ്രൂപ്പിനാണ്. തുടക്കത്തില്‍ 40 ശതമാനമായിരുന്നു ഈ സേവനം ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ 80 ശതമാനമായി മാറി. പേടിഎമ്മിന്റെ സേവനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പ്രധാനമന്ത്രിയുടെ സന്ദേശമടങ്ങിയ പരസ്യം പത്രത്താളുകളില്‍ പ്രത്യക്ഷപ്പെട്ടത് അധികമാരും മറന്നുകാണാനിടയില്ല. ഇന്ത്യയിലെ നോട്ട് നിരോധനം ചൈനക്കാര്‍ മുതലെടുക്കുന്നതിന് ഇതില്‍പ്പരം തെളിവ് ആവശ്യമുണ്ടോ?. പത്ര, ദൃശ്യ മാധ്യമങ്ങളെ കൂടാതെ സോഷ്യല്‍ മീഡിയയിലും വന്‍ വിവാദത്തിന് പരസ്യം വഴി തെളിയിച്ചിട്ടുണ്ട്.

സേവനം വിരല്‍ത്തുമ്പില്‍

സേവനം വിരല്‍ത്തുമ്പില്‍

നേരിട്ടുള്ള പണമിടപാടുകള്‍ പരമാവധി ഒഴിവാക്കി ഓണ്‍ലൈന്‍ ബാങ്കിങ് സംവിധാനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായി നിരവധി ഓഫറുകള്‍ നല്‍കുന്നു. വിലപ്പെട്ട സമയം ക്യൂ നിന്ന് കളയേണ്ടതില്ല. പ്ലാസ്റ്റിക് മണിയിലേക്കുള്ള പ്രാരംഭ ചുവടുമാറ്റത്തിന്റെ ഭാഗമായാണ് 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത്. മൊബൈലില്‍ പേടൈം അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ കൂടുതല്‍ എളുപ്പത്തില്‍ പണമിടപാട് നടത്താന്‍ കഴിയും.

തദ്ദേശീയ വിപണി പോത്സാഹനം

തദ്ദേശീയ വിപണി പോത്സാഹനം

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ സൈനികര്‍ക്കെതിരെ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ പാകിസ്ഥാന്‍ അനുകൂല നിലപാടാണ് ചൈന സ്വീകരിച്ചത്. ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളില്‍ വലിയൊരു ശതമാനവും ചൈനീസ് ഇറക്കുമതിയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് പേടൈം വിപണി പോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

വിപണി കീഴടക്കി പേടിഎം

വിപണി കീഴടക്കി പേടിഎം

ഉത്സവസമയത്ത് പ്രത്യേക ഓഫറുകള്‍ നല്‍കി ആള്‍ക്കാരെ ആകര്‍ഷിപ്പിക്കുന്ന പതിവ് പേടൈമിനുണ്ട്. പതിവിന് വിപരീതമായി ദീപാവലി സമയത്ത് യാതൊരു വിധ ഓഫറുകളും നല്‍കിയിരുന്നില്ല. ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ഹാഷ് ടാഗ് നവമാധ്യമങ്ങളിലൊക്കെ വൈറലായിരുന്നു. കുറഞ്ഞ വിലയിലാണ് ചൈനീസ് ഉപകരണങ്ങള്‍ വിറ്റിരുന്നത്. ഇത് വില്‍പന കുറയാന്‍ കാരണമായി. ചൈനീസ് ഉടമസ്ഥതയിലുള്ള പേടൈം ബഹിഷ്‌കരിക്കാന്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. ഇന്ത്യയുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്ന ചൈനയുടെ സേവനങ്ങള്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. സേവനം ഉപയോഗിക്കുന്നവരുടെ ബാങ്കിങ് വിവരങ്ങള്‍ പേടൈമില്‍ നല്‍കുമ്പോള്‍ നേരിടുന്ന സുരക്ഷാ പ്രശ്‌നം വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കി.

വിവരങ്ങള്‍ നല്‍കണം

വിവരങ്ങള്‍ നല്‍കണം

പ്ലാസ്റ്റിക് മണി സമ്പ്രദായത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ബാങ്കിങ് ഇടപാടുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറ്റുമെന്നതില്‍ യാതൊരു സംശയവും വേണ്ട. വേണ്ടത്ര മുന്നൊരുക്കമില്ലാതെ കറന്‍സി പിന്‍വലിച്ചത് ജനങ്ങളെ വെട്ടിലാക്കിയിട്ടുണ്ട്. പലരും പേടിഎം ഉപയോഗിച്ച് തുടങ്ങുന്നത് ഇപ്പോഴാണ്. അന്താരാഷ്ട്ര സാമ്പത്തിക വിനിമയത്തിനാണ് ഇത് കൊണ്ടെത്തിക്കുന്നത്. പേടൈമില്‍ നല്‍കുന്ന ബാങ്കിങ് വിവരങ്ങളുടെ സുരക്ഷ ഇപ്പോഴും ചോദ്യചിഹ്നമാണ്.

English summary
People blindly downloading the PayTM App by the dozens on their mobiles, to ease the pressure that has been mounted with the currency demonetisation, can be the recipe connecting a huge population to an international financial network owned by unfriendly foreign soil China.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X