കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെഗിന്‍സ് മാന്യ വസ്ത്രമല്ല; വിമാന യാത്ര നടത്തുന്ന യുവതികള്‍ ശ്രദ്ധിച്ചോ!! അഴിപ്പിക്കും!

  • By Akshay
Google Oneindia Malayalam News

ഡെര്‍വന്‍: ലെഗിന്‍സിനെ കുറിച്ചുള്ള വിവാദം നാളുകള്‍ക്ക് മുന്നേ തുടങ്ങിയതാണ്. ഇറുകിയ വസ്ത്രം ശശീരത്തിന്‍റെ വടിവ് മനസിലാകും തുടങ്ങിയ വാദങ്ങളായിരുന്നു ഇതിന് എതിരായ വിമര്‍ശകര്‍ ഉയര്‍ത്തിയത്. എന്നാല്‍ ലെഗിന്‍സ് ധരിച്ച യുവതികള്‍ക്ക് വിമാനത്തില്‍ പോലും പ്രവേശനം നിഷേധിക്കുന്ന സംഭവം ഇതാദ്യമായാണ്.

യുണൈറ്റഡ് എയര്‍ലൈന്‍സാണ് ലഗിന്‍സ് ധരിച്ചെത്തിയ രണ്ട് യുവതികള്‍ക്ക്് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ പ്രവേശനം നിഷേധിച്ചത്. ഫ്‌ളൈറ്റ് കയറാന്‍ പോകുന്നതിനിടയില്‍ ഗേറ്റ് ചെക്കിങ്ങിനിടയാണ് ലെഗിന്‍സ് ധരിച്ച് യാത്രചെയ്യാല്‍ അനുവദിക്കില്ലെന്ന് ഇരുവരോടും യുണെറ്റഡ് എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞത്.

വിമാനം

വിമാനം

ഡെന്‍വറില്‍ നിന്ന് മിനിയാപോളിസിലേക്ക് പോകുന്ന വിമാനത്തിലാണ് ഇരുവര്‍ക്കും പ്രവേശനം നിഷധിച്ചത്.

ദൃക്‌സാക്ഷികള്‍

ദൃക്‌സാക്ഷികള്‍

ലഗ്ഗിന്‍സ് ധരിച്ചെത്തിയ മറ്റൊരു യുവതിയെ വസ്ത്രം മാറ്റിച്ചതിനു ശേഷം മാത്രേമേ വിമാനത്തില്‍ കയറാന്‍ അധികൃതര്‍ അനുവദിച്ചുള്ളുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സാമൂഹിക പ്രവര്‍ത്തക

സാമൂഹിക പ്രവര്‍ത്തക

സംഭവം അറിഞ്ഞ സാമൂഹിക പ്രവര്‍ത്തക ഷാനണ്‍ വാട്ട്‌സ് യുണൈറ്റഡ് എയര്‍ലൈന്‍സ് വസ്ത്ര സ്വാതന്ത്ര്യം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ട്വീറ്റ് ചെയ്തിരുന്നു. ലെഗ്ഗിന്‍സിനു മുകളില്‍ നിര്‍ബന്ധ പൂര്‍വ്വം യാത്രക്കാരെ കൊണ്ട് വസ്ത്രം ധരിപ്പിക്കുന്നതാണോ നിങ്ങളുടെ രീതി എന്ന് ആരാഞ്ഞുള്ളതായിരുന്നു ഷാനന്റെ പോസ്റ്റ്.

ജീവനക്കാരുടെ കരാര്‍

ജീവനക്കാരുടെ കരാര്‍

പവേശനം നിഷേധിച്ച രണ്ട് യുവതികളും എംപ്ലോയി പാസിലാണ് യാത്രചെയ്യുന്നതെന്നും തങ്ങളുടെ ജീവനക്കരുടെ കരാറില്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് നിര്‍ദേശമുണ്ടെന്നും യുണെറ്റഡ് എയര്‍ലൈന്‍സ് വക്താവ് ജൊനാതന്‍ ഗുവേറിന്‍ പറഞ്ഞു.

നിര്‍വ്വചനമില്ല

നിര്‍വ്വചനമില്ല

സാമൂഹിക പ്രവര്‍ത്തക ഷാനണ്‍ വാട്ട്‌സിന്റെ ട്വീറ്റിന് പിന്നാലെയായിരുന്നു എയര്‍ലൈന്‍സ് അധികൃതരുടെ വിശദീകരണം വന്നിരിക്കുന്നത്. എന്നാല്‍ മാന്യമായ വസ്ത്രം ഏതാനെന്ന് അധികൃതര്‍ നിര്‍വ്വചിച്ചിട്ടില്ല.

English summary
People are freaking out that United told women they couldn't wear leggings on a flight - here's what really happened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X