കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ നിരത്തി നിര്‍ത്തി വെടിവച്ചു, അധ്യാപകരെ ചുട്ടെരിച്ചു... താലിബാന്‍ ക്രൂരത, ചിത്രങ്ങള്‍

  • By Soorya Chandran
Google Oneindia Malayalam News

പെഷവാര്‍: 84 വിദ്യാര്‍ത്ഥികളടക്കം 126 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. എട്ടുമണിക്കൂറോളം നീണ്ട സൈനിക നടപടികള്‍ക്കൊടുവില്‍ ആറു തീവ്രവാദികളെയും സൈന്യം വെടിവെച്ചു കൊന്നു. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും കൂടാനാണ് സാധ്യത അധ്യാപകരില്‍ പലരെയും ജീവനോടെ ചുട്ടെരിക്കുകയായിരുന്നു.

Peshawar Attack

പിഞ്ചു കുട്ടികളെ ഉപദ്രവിക്കരുതെന്ന് തങ്ങള്‍ നിര്‍ദദേശം നല്‍കിയിരുന്നു എന്നാണ് പാക് താലിബാന്റെ അവകാശ വാദം. എന്നാല്‍ കുട്ടികളെ നിരത്തി നിര്‍ത്തി വെടിവക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പാകിസ്താന്‍ മാധ്യങ്ങള്‍ പറയുന്നത്.

Peshawar Attack1

നൂറിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴിയുന്നതും കുട്ടികളുടെ ജീവന്‍ നഷ്ടപ്പെടുത്താതെ രക്ഷാപ്രവര്‍ത്തനം നടത്താനാണ് സൈന്യം ശ്രമിച്ചത്. കുട്ടികളെ മറയാക്കി കൊണ്ട് തീവ്രവാദികള്‍ നടത്തിയ നീക്കങ്ങള്‍ സൈന്യത്തെ പലപ്പോഴും ധര്‍മസങ്കടത്തിലാക്കി.

Peshawar Attack2

എട്ട് മുതല്‍ 10 വരെ തീവ്രവാദികളാണ് ചാവേറുകളായി സ്‌കൂളില്‍ കടന്ന് കൂടിയതെന്നാണ് കരുതുന്നത്. പാകിസ്താന്റെ സൈനിക യൂണിഫോം ധരിച്ചാണ് ഇവര്‍ സ്‌കൂളില്‍ ആക്രമണം നടത്തിയത്. തീവ്രവാദികളില്‍ ചിലര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതിനാല്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.

Peshawar Attack3

പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പെഷവാറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അടിയന്തര യോഗം വിളിച്ചുചേര്‍ത്തു. കൊല്ലപ്പെട്ടത് തന്റെ കുട്ടികളാണെന്നും ഇത് തന്റെ നഷ്ടമാണെന്നും ഷെരീഫ് പ്രതികരിച്ചു.

Peshawar Attack4

ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ആക്രമണം ഭീരുത്വമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

English summary
Peshawar Attack: Teachers burned alive by terrorists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X