കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സിനിമകള്‍ പാകിസ്താനില്‍ നിരോധിക്കണമെന്ന് പരാതി

  • By ഭദ്ര
Google Oneindia Malayalam News

ലാഹോര്‍: ഇന്ത്യന്‍ സിനിമകള്‍ക്ക് പാകിസ്താനില്‍ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ലാഹോര്‍ ഹൈക്കോടതിയില്‍ പരാതി. കാശ്മീര്‍ വിഷയത്തില്‍ പരിഹാരം കാണുന്നത് വരെ പാകിസ്താനിലെ തിയേറ്ററുകളില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കരുത് എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

അഡ്വക്കേറ്റ് അസര്‍ സാദ്ദിഖ് ആണ് പരാതി നല്‍കിയിരിക്കുന്നത്. കാശ്മീരിലെ പ്രശ്‌നങ്ങള്‍ ആളി കത്തിക്കുന്നതിന് സിനിമകളള്‍ കാരണമാകുമെന്നും ഇത് കാശ്മീരികളെ മാത്രമല്ല പാകിസ്താനികളെയും വേദനിപ്പിക്കുന്ന കാര്യമാണെന്നും പരാതിയില്‍ പറയുന്നു.

pakistanflag

ഇന്ത്യന്‍ സിനിമകള്‍ പാകിസ്താന്റെ കാശ്മീര്‍ പോളിസികളെ എതിര്‍ക്കുന്നവയാണെന്നും ഇത് കാശ്മീരികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പ്രതിബന്ധം തീര്‍ക്കുമെന്നും പറയുന്നു. കാശ്മീര്‍ വിഷയത്തില്‍ ഐക്യദാര്‍ഢ്യം അറിയിക്കുന്നതിന് ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് എത്രയും വേഗം പാകിസ്താന്‍ അവസാനിപ്പിക്കണം എന്നാണ് പറയുന്നത്.

ഉറി ആക്രമണത്തിന് ശേഷം പാകിസ്താന്‍ സിനിമാ താരങ്ങളെ ഇന്ത്യയില്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഇതിനെതിരായുള്ള പ്രതികാരമായി സിനിമകള്‍ നിരോധിച്ച് മറുപടി നല്‍കണമെന്നും പരാതിയില്‍ പറയുന്നു.

English summary
A petition was filed on Saturday in the Lahore High Court seeking a ban on the exhibition of Indian movies in the country till resolution of the Kashmir issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X