കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനൊരു ആണായിരുന്നുവെന്ന് ഫെല്‍പ്സിന്‍റെ കാമുകിയുടെ വെളിപ്പെടുത്തല്‍

  • By Meera Balan
Google Oneindia Malayalam News

സിഡ്‌നി: ഒളിംപിക്‌സ് മെഡല്‍ ജേതാവും നീന്തല്‍ ഇതിഹാവസവുമായ മൈക്കല്‍ ഫെല്‍പ്‌സിന്റെ കാമുകി ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. ഫെല്‍പ്‌സിന്റെ കാമുകി ടെയ്‌ലര്‍ ലിയാനെ ചാന്‍ഡ്ലര്‍ ആണ് താനൊരു ആണായിരുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. തന്റെ യവ്വന കാലത്തില്‍ താന്‍ ഒരു ആണ്‍കുട്ടിയായിരുന്നെന്നും പിന്നീട് പെണ്ണായി മാറിയെന്നുമാണ് ടെയ്‌ലര്‍ അവകാശപ്പെടുന്നത്.

ഡേവിഡ് റോയ് ഫിച്ച് എന്ന പേരിലായിരുന്നു ടെയ്‌ലര്‍ ജീവിച്ചത്. 20 വയസുവരെ ആണായി ജീവിച്ചു. ഫേസ്ബുക്കിലൂടെയാണ് ടെയലര്‍ ഇക്കാര്യം അറിയിച്ചത്. കാമുകനായ ഫെല്‍പ്‌സിന് ഇക്കാര്യങ്ങള്‍ അറിയിയില്ലെന്നും അവര്‍ പറയുന്നു.

taylorliannechandler

വൃഷണങ്ങളില്ലാത്ത ലിംഗത്തോടും അണ്ഡാശയമില്ലാത്ത ഗര്‍ഭപാത്രത്തോടും കൂടിയാണ് താന്‍ ജനിച്ചതെന്ന് ടെയ്‌ലര്‍ പറയുന്നു. ശസ്ത്രക്രിയയിലൂടെയാണ് പൂര്‍ണമായും സ്ത്രീയായി മാറിയത്. താന്‍ ആണായി ജീവിച്ചിരുന്നുവെന്ന് ആര്‍ക്കും വിശ്വസിയ്ക്കാനാകില്ലെന്നും 49 കാരിയായ ടെയ്‌ലര്‍ പറയുന്നു. അടുത്തിടെയാണ് 29കാരനായ ഫെല്‍പ്‌സിനെ കാണുന്നതും പ്രണയത്തിലാകുന്നതും.

കൗമാരപ്രണയം പോലെ ഫെല്‍പ്‌സിനൊത്തുള്ള ഓരോ നിമിഷവും താന്‍ ആസ്വദിയ്ക്കുന്നുവെന്നും ഫെല്‍പ്‌സ് പറയുന്നു. ഫെല്‍പ്‌സുമായി ശാരീരികബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെടുന്നു.എന്നാല്‍ ആണായിരുന്നു താന്‍ എന്ന കാര്യം ഫെല്‍പ്‌സ് അറിഞ്ഞാല്‍ തന്നെ വിട്ടു പോകുമോ എന്ന ഭയമുണ്ടെന്നും സുന്ദരി പറയുന്നു.

English summary
The girlfriend of Olympic champion Michael Phelps has dropped a bombshell — she was born intersex and lived as a boy until her teens.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X