കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോപ്പിംഗ് മാളിന് മുകളിലേക്ക് വിമാനം തകര്‍ന്നു വീണു..! മുഴുവന്‍ യാത്രക്കാരും കൊല്ലപ്പെട്ടു!!

Google Oneindia Malayalam News

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ വിമാന ദുരന്തം. ഷോപ്പിംഗ് മാളിന് മുകളിലേക്കാണ് യാത്രക്കാരെയും വഹിച്ചു കൊണ്ടുള്ള വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും അപകടത്തില്‍ കൊല്ലപ്പെട്ടു.

Read Also: നടിയെ തട്ടിക്കൊണ്ടുപോകലില്‍ ലാലിന് പങ്കുണ്ടോയെന്ന ചോദ്യത്തിന് ഉത്തരമിതാ..

Read Also: നടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലെ ആ മറ്റൊരു നടി.. ശരിയല്ലെന്ന് കുടുംബം..!

Read Also:കമല്‍ഹാസന്‍ നട്ടെല്ലില്ലാത്തവന്‍..പൊങ്ങച്ചക്കാരന്‍''..കലക്കന്‍ മറുപടി നല്‍കി ഉലകനായകന്‍..

യാത്രക്കാർ രക്ഷപ്പെട്ടില്ല

ചെറുയാത്രാ വിമാനമാണ് മെല്‍ബണില്‍ തകര്‍ന്നു വീണത്. യാത്രക്കാരായ അഞ്ച് പേരും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു. പ്രാദേശിക സമയം രാവിലെ 9നാണ് അപകടം സംഭവിച്ചത്.

പറന്നുയർന്ന ഉടൻ തകർന്നു

ഓസ്‌ട്രേലിയയുടെ ചരിത്രത്തില്‍ കഴിഞ്ഞ മൂന്ന് ദശകത്തിനിടെ സംഭവിച്ച ഏറ്റവും വലിയ വിമാന ദുരന്തമെന്നാണ് പോലീസ് അപകടത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനെയാണ് അപകടം സംഭവിച്ചത്.

എഞ്ചിൻ തകരാർ

പറന്നുയര്‍ന്ന ഉടനെ എഞ്ചിൻ തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഷോപ്പിംഗ് മാള്‍ അടച്ചിട്ടിരിക്കുകയായിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഒഴിവായത് വൻദുരന്തം

എസന്‍ഡനില്‍ നിന്നും കിംഗ് ഐലന്‍ഡിലേക്ക് പോയ സ്വകാര്യ ചാര്‍ട്ടേര്‍ഡ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനം തകര്‍ന്നു വീണതിന് തൊട്ടടുത്ത് തിരക്കേറിയ റോഡാണ്. പക്ഷേ മറ്റാര്‍ക്കും അപകടമില്ലെന്നാണ് അറിയുന്നത്.

അന്വേഷണം ആരംഭിച്ചു.

അപകടത്തില്‍ ഷോപ്പിംഗ് മാളിന് സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം ആരംഭിച്ചു.

English summary
A plane smashed into a shopping centre in Melbourne and five people dead.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X