കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരെ മര്‍ദ്ദിച്ചു, എയര്‍ ഹോസ്റ്റസിനെ ഇടിച്ചുവീഴ്ത്തി, വിമാനം പൂരപ്പറമ്പാക്കി വൃദ്ധന്‍!!

വിമാനത്തിനുള്ളില്‍ കയ്യാങ്കളി. തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി

  • By Manu
Google Oneindia Malayalam News

ലണ്ടന്‍: വിമാനത്തിനുള്ളില്‍ വൃദ്ധന്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങളെത്തുടര്‍ന്ന് യാത്രക്കാര്‍ കുടുങ്ങി. ബെയ്‌റൂത്തില്‍ നിന്നു ലണ്ടനിലേക്കുള്ള വിമാനത്തിലാണ് സംഭവം. യാത്രക്കാരനായ വൃദ്ധന്റെ അടിപിടിയെത്തുടര്‍ന്ന് 30,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വിമാനം അടിയന്തിരമായി തുര്‍ക്കിയിലെ ഇസ്താംബുളില്‍ ഇറക്കേണ്ടിവരികയായിരുന്നു.

plane

വിമാനത്തില്‍ ഒപ്പമുണ്ടായിരുന്ന ഭാര്യയുമായുള്ള തര്‍ക്കമാണ് വൃദ്ധന്റെ കണ്‍ട്രോള്‍ തെറ്റിച്ചത്. ഭാര്യയുമായി വാഗ്വാദത്തിലേര്‍പ്പെട്ട ഇയാള്‍ തൊട്ടരികില്‍ ഇരിക്കുകയായിരുന്ന യാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ എയര്‍ ഹോസ്റ്റസ് ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും വൃദ്ധന്‍ ഇവരെ തള്ളിമാറ്റി. ഇതുകണ്ട മറ്റൊരു എയര്‍ ഹോസ്റ്റസ് ഇടപെട്ടു. വൃദ്ധന്‍ ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.
വൃദ്ധനെ തടയാന്‍ യാത്രക്കാരിലൊരാളായ യുവാവ് ശ്രമിച്ചത് പ്രശ്നം കൂടുതല്‍ വഷളാക്കി. കുറച്ചുനേരം ശാന്തനായി കാണപ്പെട്ട വൃദ്ധന്‍ പെട്ടെന്ന് ഒരു എയര്‍ ഹോസ്റ്റസിനെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് യാത്രക്കാരനായ യുവാവും വൃദ്ധനും ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതോടെ മറ്റുള്ളവര്‍ ഇടപെട്ട് ഇരുവരെയും ശാന്തരാക്കി.

15 മിനിറ്റ് കഴിഞ്ഞ് സ്വന്തം സീറ്റില്‍ നിന്നു ടോയ്‌ലറ്റിനടുത്തേക്കു നീങ്ങിയ വൃദ്ധന്‍ നേരത്തേ തന്നെ തടഞ്ഞ യുവാവുമായി ഏറ്റുമുട്ടി. മറ്റു യാത്രക്കാര്‍ പിടിച്ചുമാറ്റിയതോടെയാണ് തല്ല് അവസാനിച്ചത്. സംഭവം കൈവിടുമെന്ന് ഉറപ്പായതോടെ പൈലറ്റ് വിമാനം ഇസ്താംബുളിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു. ലാന്‍ഡ് ചെയ്ത ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി വൃദ്ധനെ പിടിച്ചിറക്കി പുറത്തേക്കു കൊണ്ടുപോയതോടെയാണ് രംഗം ശാന്തമായത്.

വീഡിയോ കാണാം

English summary
Ugly fistfight erupted on a packed London-bound flight at 30,000 feet after an air hostess was assaulted, prompting an emergency landing in Istanbul. The Middle East Airlines flight from Beirut was forced to make the emergency landing in Istanbul's Ataturk Airport after the argument broke out.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X