കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 നേതാക്കളില്‍ മോദി രണ്ടാമന്‍, ഒബാമയും പുടിനും മോദിക്ക് താഴെ

Google Oneindia Malayalam News

ബീജിംഗ്: മികച്ച പ്രകടനം നടത്തുന്ന 30 ലോകനേതാക്കളുടെ പട്ടികയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാം സ്ഥാനത്ത്. ജപ്പാനില്‍ നിന്നുള്ള ഒരു മാര്‍ക്കറ്റിംഗ് റിസര്‍ച്ച് ടീമാണ് സര്‍വ്വേ നടത്തിയത്. 26,000ത്തിലധികം പേരില്‍ നിന്നാണ് പ്രതികരണങ്ങള്‍ ശേഖരിച്ചത്. ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പാങ് മാത്രമാണ് നരേന്ദ്ര മോദിക്ക് മുന്നിലുള്ള ടോപ് പെര്‍ഫോമര്‍.

ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ പട്ടികയില്‍ മൂന്നാമതെത്തി. ജനങ്ങള്‍ക്ക് സ്വന്തം നേതാക്കളിലുള്ള ആത്മവിശ്വാസവും സര്‍വ്വേ പരിശോധിച്ചു. ടോക്കിയോ ആസ്ഥാനമായുള്ള ജി എം ഒ റിസര്‍ച്ച് ടീമിന്റെ സര്‍വ്വേ ഫലം ഹാര്‍വാഡ് കെന്നഡി സ്‌കൂളാണ് പുറത്തുവിട്ടത്. ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാങ്കോയിസ് ഹോളണ്ടെ, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ എന്നിവരാണ് തൊട്ടുപിന്നില്‍.

modi

റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡ്മിര്‍ പുടിന്‍, അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ എന്നിവര്‍ക്ക് മികച്ച നേട്ടം കൈവരിക്കാനായില്ല. ആഭ്യന്തര, അന്താരാഷ്ട്ര വിഷയങ്ങളില്‍ എങ്ങനെ ഇടപെടുന്നു എന്നതാണ് നേതാക്കളില്‍ ആളുകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത് എന്ന് സര്‍വ്വേ പറയുന്നു.

ഈ പട്ടികയിലും നരേന്ദ്ര മോദി രണ്ടാമതെത്തി. ഷി ജിന്‍പാങ് തന്നെയാണ് ഒന്നാമന്‍. പുടിന്‍ മൂന്നാമതെത്തി. 30 രാജ്യങ്ങളില്‍ നിന്നായാണ് സര്‍വ്വേ 26000 പേരെ കണ്ടെത്തിയത്. ഏഷ്യയില്‍ നിന്നും 12, ആഫ്രിക്കയില്‍ നിന്നും അമേരിക്കയില്‍ നിന്നും 4 വീതം, യൂറോപ്പില്‍ നിന്നും എട്ട് എന്നിങ്ങനെ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സര്‍വ്വേയില്‍ പ്രതികരിച്ചത്.

English summary
Prime Minister Narendra Modi was placed No 2, behind Chinese President Xi Jinping, in a list of 30 top-performing world leaders by a Japanese market research firm. German chancellor Angela Merkel was on the third place in the list that also measured the confidence of citizens in their leaders.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X