കാമുകിയുമായി കൊടും തണുപ്പില്‍ സെക്‌സില്‍ ഏര്‍പ്പെട്ടു; പിന്നീട് സംഭവിച്ചത് ഞെട്ടിപ്പിക്കുന്നത്

റഷ്യയിലെ ഇന്‍കുറെക്‌സ് എന്ന സ്ഥലത്ത് ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട്. അതിന്റെ വീഡിയോയും വൈറലായികൊണ്ടിരിക്കുകയാണ്

  • Published:
  • By: Akshay
Subscribe to Oneindia Malayalam

മോസ്‌കോ: ചെറിയ തണുപ്പ് പോലും സഹിക്കാന്‍ കഴിയാത്തവരാണ് നമ്മള്‍. എന്നാല്‍ പുജ്യം ഡിഗ്രി സെന്റി ഗ്രേഡിലും താഴെ താപനിലയുള്ള സമയം പൂര്‍ണ്ണ നഗ്നനായി നില്‍ക്കേണ്ടി വന്നാലോ. റഷ്യയിലെ ഇന്‍കുറെക്‌സ് എന്ന സ്ഥലത്ത് ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട്. അതിന്റെ വീഡിയോയും വൈറലായികൊണ്ടിരിക്കുകയാണ്.

പോലീസാണ് വീഡിയോ പകര്‍ത്തിയത്. വെള്ളം ഐസ് ആയി ഉറഞ്ഞു പോകുന്ന പൂജ്യം ഡിഗ്രി സെന്റിഗ്രേഡിലും താഴെ താപനിലയുള്ള ഒരു ദിവസം പട്രോളിംഗിന് പോകുകയായിരുന്ന പോലീസുകാര്‍ കൊടും തണുപ്പു സഹിയ്ക്കാനാവാതെ വിറച്ച് തുള്ളുന്ന ഒരാളെ തെരുവില്‍ കാണുകയായിരുന്നു. പൂര്‍ണ്ണ നഗ്നനായിരുന്നു അയാള്‍ എന്നതായിരുന്നു മറ്റൊരു പ്രത്യേകത.

തണുപ്പ്

ശരീരത്തിന് ചൂട് ലഭിക്കാനാവശ്യമായ എന്തൊക്കെ ചെയ്യാനാവുമോ അതൊക്കെ ചെയ്തു മനുഷ്യര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആ കൊടും തണുപ്പുള്ള സാഹചര്യത്തിലായിരുന്നു ശരീരത്തില്‍ ഒരു തുണ്ടു തുണി പോലും ഇല്ലാതെ ഒരാളെ പോലീസ് കണ്ടത്.

 

പോലീസ്

തണുപ്പില്‍ നിലവിളിക്കുന്ന അയാളെ പോലീസ് തങ്ങളുടെ പട്രോള്‍ കാര്‍ നിര്‍ത്തി വാനില്‍ കയറ്റുകയായിരുന്നു.

 

നഗ്നത മറച്ച്

തന്റെ നഗ്നത മറച്ച് കാറില്‍ ഓടിക്കയറി അയാള്‍ക്ക് കാറിനുള്ള ഊഷ്മനില ആശ്വാസം നല്‍കുന്നതായി വീഡിയോയില്‍ മുഖഭാവം കാണുമ്പോള്‍ മനസ്സിലാകുന്നു.

 

സെക്‌സിലേര്‍പ്പെട്ടു

ഗേള്‍ഫ്രണ്ടും ആ വ്യക്തിയും സെക്‌സില്‍ ഏര്‍പ്പെട്ടു കൊണ്ടിരിയ്ക്കവേ ചില കാര്യങ്ങളെ ചൊല്ലി തര്‍ക്കം ഉണ്ടായി. വസ്ത്രം ധരിയ്ക്കാന്‍ സമയം കിട്ടുന്നതിനു മുന്‍പേ അവള്‍ അയാളെ തള്ളി പുറത്താക്കി. ഇത് കാരണമാണ് നഗ്നനായി തെരുവില്‍ നില്‍ക്കേണ്ടി വന്നത്.

 

മരവിച്ചു

വെള്ളം ഉറഞ്ഞുപോകുന്ന ആ തണുപ്പില്‍ നിന്നതിനാല്‍ അയാളുടെ കാല്‍ വിരലുകള്‍ക്ക് സ്പര്‍ശനശേഷി ഇല്ലാതെ മരവിച്ചിരിക്കുന്ന അവസ്ഥയിലായിരുന്നു.

 

ദൃശ്യം പുറത്ത് വിട്ടത് പോലീസ്

അവിടെ നടന്ന സംഭവങ്ങള്‍ മുഴുവന്‍ പകര്‍ത്തിയ പോലീസുകാര്‍ പിന്നീട് ആ ദൃശ്യങ്ങള്‍ നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു.

 

English summary
The walk of shame is rarely a pleasant experience - but spare a thought for this man who was thrown out by his lover during sex and forced to navigate the icy streets of Russia while completely naked.
Please Wait while comments are loading...