ഈ പാകിസ്ഥാനി പൂമരം അടിപൊളിയാണേ...പൂമരത്തിലെ ഹിറ്റ് പാട്ടുമായി പാകിസ്ഥാനി ഗായിക നാസിയ അമീന്‍...

നാസിയ അമീന്‍ ഇതിനു മുമ്പ് ആലപിച്ച മലയാളം പാട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

  • Published:
  • By: Afeef Musthafa
Subscribe to Oneindia Malayalam

ദുബായ്: എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത റിലീസ് ചെയ്യാനൊരുങ്ങുന്ന പൂമരം സിനിമയിലെ പാട്ടാണ് ഇപ്പോള്‍ യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡിംഗ്. ഫൈസല്‍ റാസി സംഗീത സംവിധാനവും ആലാപനവും നിര്‍വഹിച്ച ഞാനും ഞാനുമെന്റാളും എന്ന പാട്ടാണ് പാകിസ്ഥാനി ഗായികയും ഇപ്പോള്‍ പാടിയിരിക്കുന്നത്.

Read Also: പാടുന്നത് നാസിയ അമീന്‍ ഫ്രം കറാച്ചി, പാകിസ്ഥാന്‍ യുവതിയുടെ മലയാളം പാട്ടുകള്‍ വൈറലാകുന്നു...

ദുബായില്‍ ജോലി ചെയ്യുന്ന പാകിസ്ഥാനിയായ നാസിയ അമീന്‍ ഇതിനു മുമ്പും മലയാളം പാട്ടുകള്‍ പാടി ഞെട്ടിച്ചിട്ടുണ്ട്. നാസിയ അമീന്‍ പാടിയ പ്രേമത്തിലെ മലരേ, എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു തുടങ്ങിയ പാട്ടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഞാനും ഞാനുമെന്‍റാളും

റിലീസ് ചെയ്യാനിരിക്കുന്ന പൂമരം സിനിമയിലെ പാട്ട് ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഫൈസല്‍ റാസി സംഗീതവും ആലാപനവും നിര്‍വഹിച്ച പാട്ടിന്‍റെ വരികള്‍ക്ക് വന്‍ ട്രോളുകളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.

പാകിസ്ഥാനിയുടെ പൂമരം

തന്‍റെ മലയാളി സുഹൃത്തുക്കള്‍ വഴിയാണ് നാസിയ മലയാളത്തിലെ ഇപ്പോഴത്തെ ട്രെന്‍ഡിംഗ് പാട്ടായ ഞാനും ഞാനുമെന്റാളും കേള്‍ക്കുന്നത്. പാട്ട് കേട്ടപ്പോള്‍ തന്നെ ഇഷ്ടമാവുകയും ചെയ്തു.

പോസ്റ്റ് ചെയ്തത് പേടിയോടെ

മലയാളികളെല്ലാം ഇപ്പോള്‍ പാടിക്കൊണ്ടിരിക്കുന്ന പൂമരത്തിലെ ഗാനം പാടി കഴിഞ്ഞിട്ട് പേടിയോടെയാണ് പോസ്റ്റ് ചെയ്തതെന്ന് നാസിയ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പറയുന്നു. താന്‍ പാടിയാന്‍ മലയാളികള്‍ക്ക് ഇഷ്ടപ്പെടുമോ എന്ന ഭയവും ഉണ്ടായിരുന്നു.

മലയാളം മാത്രമല്ല

മലയാളം അടക്കം 22 ഓളം ഭാഷകളില്‍ ഇതുവരെ ഈ പാകിസ്ഥാനി ഗായിക പാടിയിട്ടുണ്ട്. നാസിയ പോസ്റ്റ് ചെയ്യുന്ന ഓരോ പാട്ടുകള്‍ക്കും ഫെയ്‌സ്ബുക്കില്‍ വന്‍ സ്വീകാര്യതയാണുള്ളത്.

English summary
Pakistani Singer Nazia Amin's Poomaram Song goes viral in social media.
Please Wait while comments are loading...