കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റയ്ക്ക് ഹോട്ടല്‍ മുറിയിലേക്ക് വരാന്‍ ട്രംപ് തന്നോട് ആവശ്യപ്പെട്ടതായി പോണ്‍ സ്റ്റാര്‍ ജെസിക്ക

തെരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കെ അമേരിക്കല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. ഇത്തവണ രംഗത്തെത്തിയിരിക്കുന്നത് പോണ്‍ താരം ജെസിക്ക ഡ്രേകയാണ്.

  • By ഭദ്ര
Google Oneindia Malayalam News

വാഷിങ്ടണ്‍: തെരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കെ അമേരിക്കല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. ഇത്തവണ രംഗത്തെത്തിയിരിക്കുന്നത് പോണ്‍ താരം ജെസിക്ക ഡ്രേകയാണ്.

ഹോട്ടല്‍ റൂമിലേക്ക് ഒറ്റയ്ക്ക് വരാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും 10,000 ഡോളര്‍ ഓഫര്‍ ചെയ്തിരുന്നു എന്നും ജെസിക്ക പറയുന്നു. ട്രംപിനെതിരെ ആരോപണം ഉന്നയിക്കുന്ന പതിനൊന്നാമത്തെ വനിതയാണ് ജെസിക്ക.

 donaldtrump

കാലിഫോര്‍ണിയയില്‍ 2006ല്‍ ഗോള്‍ഫ് ടൂര്‍ണമെന്റ് നടക്കുമ്പോഴാണ് ട്രംപിനെ കണ്ടത് ഇവിടെ വച്ച് ഒന്നിച്ച് സംസാരിച്ച നടക്കാന്‍ ക്ഷണിക്കുകയും തന്നെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്‌തെന്ന് ജെസിക്ക പറഞ്ഞു. ട്രംപിന്റെ ഹോട്ടല്‍ മുറിയില്‍ പോയത് മറ്റു രണ്ട് സുഹൃത്തുക്കളെയും കൂട്ടിയാണ്. മുറിയില്‍ പൈജാമ ധരിച്ച് നില്‍ക്കുകയായിരുന്ന ട്രംപ് മൂന്ന് പേരെയും അനുവാദമില്ലാതെ കെട്ടിപിടിച്ചു എന്നും ചുംബിച്ചു എന്നും പറയുന്നു.

ട്രംപ് ഓഫര്‍ ചെയ്ത 10,000 ഡോളര്‍ ജെസിക്ക നിഷേധിച്ചത്രെ, ട്രംപിന് വേണ്ടി ജെസിക്കയെ ഫോണില്‍ വിളിച്ചയാള്‍ ഓഫര്‍ സ്വീകരിക്കുകയാണെങ്കില്‍ സ്വകാര്യ വിമാനത്തില്‍ ലോസ് ആഞ്ചല്‍സിലേക്ക് യാത്ര ചെയ്യാമെന്ന് പറഞ്ഞു. എന്നാല്‍ ജെസിക്ക അതിന് തയ്യാറില്ലെന്നും പറയുന്നു.

ജെസിക്കയുടെ ആരോപണങ്ങള്‍ ക്യാംപയിന്‍ ഗ്രൂപ്പ് തള്ളികളയുകയാണ് ചെയ്യുന്നത്. മുന്‍പും സ്ത്രീകള്‍ ഉന്നയിച്ചത് പോലെ ആരോപണങ്ങള്‍ മാത്രമാണെന്നും ഇതൊന്നും സത്യമല്ലെന്നും ട്രംപ് വാദിക്കുന്നു. ജെസിക്കയെ അറിയില്ലെന്നും അറിയാന്‍ താല്പര്യം ഇല്ലെന്നും പറഞ്ഞു. അടുത്തിടെയായി പത്തോളം ലൈംഗിക പീഡന പരാതികള്‍ ട്രംപിനെതിരെ ഉയര്‍ന്നിട്ടുണ്ട്.

English summary
An adult film actress on Saturday became the latest woman to accuse Donald Trump of unwanted sexual advances, saying the Republican presidential candidate offered her $10,000 to come to his hotel room alone.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X