കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണ കുറ്റത്തിന് ജയിലിലായ കള്ളന്‍ ജയില്‍ തിന്ന് തീര്‍ക്കുന്നു, കള്ളനെ പേടിച്ച് പൊലീസ്

  • By Meera Balan
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: മോഷണക്കുറ്റത്തിന് ജയിലായ കൗമാരക്കാരന്‍ ജയില്‍ തിന്ന് തീര്‍ക്കുന്നു. അവിശ്വസനീയം എന്ന് തോന്നുന്നുണ്ടോ? സംഭവം സത്യമാണ്. അമേരിയ്ക്കയിലെ കുക്ക് കൗന്റി ജയിലില്‍ തടവില്‍ കഴിയുന്ന പതിനെട്ടുകാരനായ ലമന്റ് കാത്തിയാണ് ജയില്‍ തിന്ന് തീര്‍ക്കുന്നത്. ഏറെ വിചിത്രമായ സ്വഭാവത്തിന് ഉടമയാണ് കാത്തി.

ഒരു പിസ ഷോപ്പില്‍ നിന്നും പണം മോഷ്ടിച്ചതിനാണ് കാത്തി അറസ്റ്റിലാകുന്നത്. പക്ഷേ പണമെടുത്തിട്ടില്ലെന്ന് കാത്തി പറയുന്നു. അന്‍പതിനായിരം ഡോളര്‍ ജാമ്യം കെട്ടിവച്ച് ജാമ്യത്തിലെടുക്കാന്‍ ആരും തയ്യാറാകത്തതോടെയാണ് കാത്തി ജയിലലാകുന്നത്. കഴിഞ്ഞ പതിനാറ് മാസമായി കാത്തി ജയിലിലാണ്.

Lamont Cathy

ഇതിനിടെ ജയിലിലെ പ്ളാസ്റ്റിക്ക്, ലെതര്‍, ലോഹം എന്നിവയെല്ലാം അകത്താക്കി. പിന്നുകള്‍, ആണികള്‍, തുകല്‍, ലോഹവസ്തുക്കള്‍ എന്നിവ അകത്താക്കുന്ന കാത്തി ഇപ്പോള്‍ തന്റെ സെല്ലിന്റെ അഴികളും തിന്നാന്‍ തുടങ്ങി. വിചിത്ര സ്വഭാവത്തിന്റെ പേരില്‍ 16മാസത്തിനിടയ്ക്ക് 24 തവണ കാത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

1.3 മില്യണ്‍ ഡോളര്‍ ചികിത്സയ്ക്ക് വേണ്ടി മാത്രം ചെലവാക്കുകയും ചെയ്തു. ജയില്‍ തിന്നു തീര്‍ക്കുകയല്ലാതെ പൊലീസിന് മറ്റ് തലവേദനയൊന്നും സൃഷ്ടിയ്ക്കാത്ത കാത്തി നല്ലൊന്നാന്തരം ബാസ്‌ക്കറ്റ് ബോള്‍ താരമാണ്. ആരെങ്കിലും കാത്തിയെ ജാമ്യത്തിലെടുത്താല്‍ ജയില്‍ തിന്നു തീര്‍ക്കില്ലായിരുന്നുവെന്ന് പൊലീസ്.

English summary
Prisoner 'eating his jail' by scoffing down screws, leather straps and needles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X