കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യ: പുടിനെതിരെ പ്രതിഷേധിച്ചു,പ്രതിപക്ഷ നേതാവ് ജയിലില്‍!!!

പുടിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തത് അയ്യായിരത്തോളം ആളുകള്‍

Google Oneindia Malayalam News

മോസ്‌കോ: അഴിമതിക്കെതിരെ രാജ്യവ്യപക പ്രതിഷേധം നടത്തിയ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നി ജയിലില്‍. പോലീസ് ഉത്തരവ് ലംഘിച്ച് പ്രതിഷേധം നടത്തി എന്നതാണ് അലക്‌സിക്കെതിരെയുള്ള കുറ്റം. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന അലക്‌സിയുടെ അപേക്ഷ കോടതി തള്ളി. 30 ദിവസത്തെ ജയില്‍ ശിക്ഷയാണ് അലക്‌സിക്ക് മോസ്‌കോ കോടതി വിധിച്ചിരിക്കുന്നത്.

റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിമര്‍ശകനുമാണ് അലക്‌സി നവല്‍നി. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നവല്‍നിയുടെ നേതൃത്വത്തില്‍ അയ്യായിരത്തോളം ആളുകളാണ് പുടിനെതിരെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ എണ്ണൂരിലധികം പേരം പോലീസ് കസ്റ്റഡിയിലെടുത്തു. അലക്‌സിയുടെ ഭാര്യ തന്നെയാണ് അറസ്റ്റു വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

vladimir-putin

പുടിനില്ലാത്ത റഷ്യ സ്വാതന്ത്ര്യമുള്ള രാജ്യമായിരിക്കുമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. പുടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ച സര്‍ക്കാരാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അലക്‌സി നവല്‍നിയെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

English summary
Putin critic Alexei Navalny imprisoned for protestinf against Putin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X