കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Qatar crisis: എന്ത് വിലക്കേര്‍പ്പെടുത്തിയാലും ഖത്തറിനെ തളര്‍ത്താനാവില്ല; നഷ്ടം വിലക്കുന്നവര്‍ക്ക്?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദോഹ: സൗദി അറേബ്യയും യുഎിയും ബഹ്‌റൈനും ഈജിപ്തും എല്ലാം ഖത്തറിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എല്ലാ അതിര്‍ത്തികളും അടക്കപ്പെട്ട ഖത്തര്‍ കടുത്ത പ്രതിസന്ധിയില്‍ ആയേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറക്കുമതിയെ അത്രയും അധികം ആശ്രയിക്കുന്ന രാജ്യമാണ് ഖത്തര്‍.

എന്നാല്‍ വിലക്കുകളൊന്നും തന്നെ ഖത്തറിന്റെ സാമ്പത്തികാവസ്ഥയെ ബാധിക്കില്ലെന്നാണ് ഇപ്പോള്‍ ഖത്തര്‍ ധനമന്ത്രി അലി ഷെരിഫ് അല്‍ എമാദി പറയുന്നത്. വെറുതേ പറയുന്നതല്ല ഇത്. അതിന് അദ്ദേഹം ചില ന്യായങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്.

ഖത്തറിന് വിലക്കേര്‍പ്പെടുത്തുമ്പോള്‍ നഷ്ടം തങ്ങള്‍ക്ക് മാത്രമല്ല, വിലക്കുന്നവര്‍ക്ക് കൂടിയാണെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട് മന്ത്രി.

വിലക്കുകള്‍ ബാധിക്കില്ല

വിലക്കുകള്‍ ബാധിക്കില്ല

നിലവിലുള്ള വിലക്കുകളൊന്നും ഖത്തറിന്റെ സാമ്പത്തികാടിത്തറെ ബാധിക്കില്ലെന്നാണ് ധനകാര്യ മന്ത്രി അലി ഷെരിഫ് അല്‍ എമാദി പറയുന്നത്. സിഎന്‍ബിസി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സാമ്പത്തിക നഷ്ടം ഉണ്ടാകും

സാമ്പത്തിക നഷ്ടം ഉണ്ടാകും

വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ രാജ്യത്തിന് സാമ്പത്തിക നഷ്ടം ഉണ്ടാകും എന്ന് ഉറപ്പാണ്. എന്നാല്‍ അത് സമ്പദ് വ്യവസ്ഥയെ രൂക്ഷമായി ബാധിക്കില്ലെന്നാണ് പറയുന്നത്.

നഷ്ടം ഖത്തറിന് മാത്രമല്ല

നഷ്ടം ഖത്തറിന് മാത്രമല്ല

പലരും കരുതുന്നത് വിലക്ക് നഷ്ടം ഉണ്ടാക്കുക തങ്ങള്‍ക്ക് മാത്രം ആയിരിക്കും എന്നാണ്. തങ്ങള്‍ക്ക് ഒര ഡോളര്‍ നഷ്ടം വന്നാല്‍ അവര്‍ക്കും ഒരു ഡോളര്‍ നഷ്ടം സംഭവിക്കും- അലി ഷെരിഫ് അല്‍ എമാദിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

വിദേശ ബാങ്കുകള്‍ പിന്‍വാങ്ങുന്നു

വിദേശ ബാങ്കുകള്‍ പിന്‍വാങ്ങുന്നു

ഇറക്കുമതി കാര്യമായി കുറഞ്ഞതോടെ ഖത്തര്‍ പ്രതിസന്ധിയില്‍ തന്നെ ആണ്. പല വിദേശ ബാങ്കുകളും ഖത്തറുമായി വ്യാപാരത്തില്‍ നിന്ന് പിറകോട്ട് പോയതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രകൃതിവാതകം രക്ഷിച്ചു

പ്രകൃതിവാതകം രക്ഷിച്ചു

എന്നാല്‍ പ്രകൃതിവാതകം ആണ് ഖത്തറിനെ ഈ പ്രതിസന്ധികളില്ലെല്ലാം പിടിച്ചു നില്‍ക്കാന്‍ സഹായിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉത്പാദക രാജ്യമാണ് ഖത്തര്‍.

കയറ്റുമതി സുരക്ഷിതം

കയറ്റുമതി സുരക്ഷിതം

പ്രകൃതിവാതര കയറ്റുമതിയാണ് ഖത്തറിന്റെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സ്. സൗദി സഖ്യരാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും പ്രകൃതി വാതക കയറ്റുമതിയെ അത് ബാധിച്ചിട്ടില്ല.

കറന്‍സി തിരിച്ചുവരും

കറന്‍സി തിരിച്ചുവരും

സൗദി സഖ്യ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിഛേദിച്ചതിനെ തുടര്‍ന്ന് ഖത്തര്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞിരുന്നു. ഖത്തര്‍ റിയാല്‍ ഒരു വര്‍ഷത്തിനിടയിലുള്ള ഏറ്റവും വലിയ തകര്‍ച്ചയും നേരിട്ടു. എന്നാല്‍ ഇപ്പോള്‍ വിപണി തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. റിയാലിന്റെ മൂല്യവും പിടിച്ചു നിര്‍ത്താനായി.

ഭക്ഷ്യ വസ്തുക്കള്‍ക്കും ക്ഷാമം വരില്ല

ഭക്ഷ്യ വസ്തുക്കള്‍ക്കും ക്ഷാമം വരില്ല

ഭക്ഷ്യ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാതെ ഖത്തറിന് പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. സൗദി സഖ്യരാജ്യങ്ങളുടെ വിലക്ക് ഇതിനെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ തുര്‍ക്കി വഴി സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഒരു പ്രശ്‌നവും ഇല്ലെന്നാണ് ഖത്തറിന്റെ വാദം.

പ്രതിശീര്‍ഷ വരുമാനം

പ്രതിശീര്‍ഷ വരുമാനം

ലോകത്ത് ഏറ്റവും അധികം പ്രതിശീര്‍ഷ വരുമാനം ഉള്ള രാജ്യമാണ് ഖത്തര്‍. ലോകത്തില്‍ ഏറ്റവും അധികം കോടീശ്വരന്‍മാരുള്ള രാജ്യവും ഖത്തര്‍ തന്നെ. അത്രയ്ക്ക് ശക്തമാണ് ഖത്തറിന്റെ സാമ്പത്തികാടിത്തറ.

ജിഡിപി കരുത്ത്

ജിഡിപി കരുത്ത്

ജിഡിപിയുടെ കാര്യത്തിലും ഖത്തര്‍ ശക്തമാണ്. ജിഡിപിയുടെ 250 ശതമാനത്തിലധികമാണ് തങ്ങളുടെ കരുതല്‍ നിക്ഷേപവും മറ്റ് നിക്ഷേപങ്ങളും എന്നും ഖത്തര്‍ ധനമന്ത്രി വ്യക്കമാക്കിയിട്ടുണ്ട്.

English summary
Qatar can easily defend its economy and currency against sanctions by other Arab states, Qatari finance minister Ali Sherif al-Emadi told CNBC television in an interview broadcast on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X