കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ പ്രതിസന്ധിയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പണി പോകും!!! ഹാക്ക് ചെയ്ത് പറഞ്ഞതെല്ലാം സത്യമാകുമോ?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

മെയ് 24 ന് ആയിരുന്നു ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ ആ വിവാദ പ്രസ്താവന പ്രത്യക്ഷപ്പെട്ടത്. ഇറാനെ പിന്തുണച്ചുകൊണ്ടും മൂന്ന് ഇസ്ലാമിക ഗ്രൂപ്പുകളോട് അനുതാപം പ്രകടിപ്പിച്ചുകൊണ്ടും, സൗദിയെ വിമര്‍ശിച്ചുകൊണ്ടും ഉള്ളതായിരുന്നു അത്. കുവൈത്ത് അമീറിന്റേത് എന്ന പേരില്‍ ആയിരുന്നു ആ പ്രസ്താവന വന്നത്.

<strong>ലക്ഷങ്ങള്‍ പൊടിച്ചും 300 പവന്‍ നല്‍കിയും വിവാഹം...! ആഡംബര കാര്‍..ഗള്‍ഫ് യാത്രകള്‍..!ഗീതാ ഗോപി പെടും!</strong>ലക്ഷങ്ങള്‍ പൊടിച്ചും 300 പവന്‍ നല്‍കിയും വിവാഹം...! ആഡംബര കാര്‍..ഗള്‍ഫ് യാത്രകള്‍..!ഗീതാ ഗോപി പെടും!

ബഹ്‌റൈന്‍ നല്‍കിയത് ചുട്ട മറുപടി; ഖത്തര്‍ ചെയ്തതിനുള്ള പ്രതികാരം? ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്ബഹ്‌റൈന്‍ നല്‍കിയത് ചുട്ട മറുപടി; ഖത്തര്‍ ചെയ്തതിനുള്ള പ്രതികാരം? ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

അതോടൊപ്പം മറ്റൊരു കാര്യവും ആ പ്രസ്താവനയില്‍ ഉണ്ടായിരുന്നു.... അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാലാവധി തികയ്ക്കില്ല എന്നതായിരുന്നു അത്. വാര്‍ത്താ ഏജന്‍സിയുടെ വെബ്‌സൈറ്റ ഹാക്ക് ചെയ്യപ്പെട്ടതാണെന്ന് അന്ന് തന്നെ ഖത്തര്‍ വിശദീകരണവും നല്‍കിയിരുന്നതാണ്. അമേരിക്കയെ അത് അറിയിക്കുകയും ചെയ്തു.

എന്നാല്‍ ആ 'വ്യാജ' പ്രസ്താവനയിലെ അവസാനം പറഞ്ഞ കാര്യം സംഭവിക്കുമോ എന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഖത്തര്‍ പ്രതിസന്ധിയില്‍ ഡൊണാള്‍ഡ് ട്രംപിനാണോ പണി കിട്ടുക. കാര്യങ്ങള്‍ ഏതാണ്ട് അങ്ങോട്ടാണ് നീങ്ങുന്നത്.

ഹാക്ക് ചെയ്യപ്പെട്ട വിവരം

ഹാക്ക് ചെയ്യപ്പെട്ട വിവരം

തങ്ങളുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരം വിവാദ പ്രസ്താവന പുറത്ത് വന്ന ഉടന്‍ തന്നെ ഖത്തര്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തില്‍ മറ്റ് അറബ് രാജ്യങ്ങളോട് നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

അമേരിക്കയെ ആദ്യമേ അറിയിച്ചു

അമേരിക്കയെ ആദ്യമേ അറിയിച്ചു

ഹാക്കിങ് വിവരം ഖത്തര്‍ ആദ്യം അറിയിച്ച രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. തങ്ങളുടെ സൈനിക താവളം ഉള്ളതുകൊണ്ടായിരിക്കണം, അവര്‍ എഫ്ബിഐയുടെ പ്രത്യേക സംഘത്തെ തന്നെ ഇതേ കുറിച്ച് അന്വേഷിക്കാന്‍ ഖത്തറിലേക്ക് അയച്ചു.

പക്ഷേ ഡൊണാള്‍ഡ് ട്രംപ് പറയുന്നത്

പക്ഷേ ഡൊണാള്‍ഡ് ട്രംപ് പറയുന്നത്

എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നതും അമേരിക്കന്‍ സൈന്യം പറയുന്നതും തമ്മില്‍ ഒരു ബന്ധവും ഇല്ല. ഖത്തറിനെ ഒതുക്കുന്നതിലൂടെ തീവ്രവാദത്തിന് അവസാനം കാണാന്‍ കഴിയും എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്.

ഖത്തറിന്റെ തീവ്രവാദം

ഖത്തറിന്റെ തീവ്രവാദം

ഖത്തറിന്റെ തീവ്രവാദ അനുകൂല നിലപാടുകള്‍ സംബന്ധിച്ച് മറ്റ് അറബ് രാഷ്ട്രങ്ങള്‍ തന്നോട് പരാതിപ്പെട്ടിരുന്നു എന്ന് പോലും പറഞ്ഞു ട്രംപ്. എന്നാല്‍ അമേരിക്കയുടെ ഔദ്യോഗിക വിദേശകാര്യ നയം ഇങ്ങനെയാണോ എന്നാണ് സംശയിക്കേണ്ടത്.

പ്രശ്‌നപരിഹാരത്തിന്

പ്രശ്‌നപരിഹാരത്തിന്

ഗള്‍ഫ് പ്രതിസന്ധി തുടങ്ങിയപ്പോള്‍ തന്നെ അതില്‍ ഇടപെടാന്‍ സന്നദ്ധത കാണിച്ചവരായിരുന്നു അമേരിക്ക. പ്രശ്‌നം പരിഹരിക്കാന്‍ കഴിയുന്ന എല്ലാ ശ്രമങ്ങളുടെ തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകും എന്നും അറിയിച്ചിരുന്നു. അപ്പോഴാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റുകള്‍ പുറത്ത് വന്നത്.

അമേരിക്കന്‍ സൈന്യത്തിന്റെ അഭിനന്ദനം

അമേരിക്കന്‍ സൈന്യത്തിന്റെ അഭിനന്ദനം

ഡൊണാള്‍ഡ് ട്രംപ് ഖത്തറിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോള്‍ തന്നെ അമേരിക്കന്‍ സൈന്യം ഖത്തറിനെ തീവ്രവാദ വിരുദ്ധ നിലപാടുകളില്‍ പ്രശംസിക്കുകയും ചെയ്തു. ട്രംപും സൈന്യവും രണ്ട് ധ്രുവങ്ങളിലാണോ എന്ന് സംശയിപ്പിക്കുന്നതാണിത്.

അമേരിക്കയുടെ സൈനിക താവളം

അമേരിക്കയുടെ സൈനിക താവളം

പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്. ഇക്കാലമത്രയും ഇറാഖിലും സിറിയയിലും അഫ്ഗാനിസ്ഥാനിലും എല്ലാം അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ ഈ സൈനിക താവളത്തെ കേന്ദ്രീകരിച്ചായിരുന്നു.

സൈനികര്‍ ഇപ്പോഴും അവിടെ തന്നെ

സൈനികര്‍ ഇപ്പോഴും അവിടെ തന്നെ

അമേരിക്കന്‍ സൈന്യത്തിന്റെ 11,000 ല്‍പരം സൈനികരാണ് ഇപ്പോഴും അല്‍ ഉദെയ്ദ് സൈനിക താവളത്തില്‍ ഉള്ളത്. അതുകൊണ്ട് കൂടി ആയിരിക്കാം സൈന്യം ഈ വിഷയത്തില്‍ ഖത്തറിനെ പിന്തുണക്കുന്നത് എന്നും പറയുന്നവരുണ്ട്.

അമേരിക്കയും ട്രംപും

അമേരിക്കയും ട്രംപും

ഖത്തര്‍ വിഷയത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അമേരിക്കന്‍ നയവും രണ്ട് വഴിക്കാണെന്ന് പറയാതെ വയ്യ. ട്രംപിന്റെ ട്വീറ്റുകള്‍ ഖത്തറുമായുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കും എന്നാണ് അമേരിക്ക തന്നെ കരുതുന്നത്. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നീക്കങ്ങളും അമേരിക്ക തുടങ്ങിക്കഴിഞ്ഞു.

അമേരിക്കന്‍ ജനത

അമേരിക്കന്‍ ജനത

സ്വന്തം നാടിന്റെ താത്പര്യങ്ങള്‍ ബലികഴിച്ചുകൊണ്ടുള്ള ഒരുനടപടിയ്ക്കും അമേരിക്കന്‍ ജനത കൂട്ടുനില്‍ക്കില്ലെന്ന് ഉറപ്പാണ്. ട്രംപിനെതിരെയുള്ള പോരാട്ടത്തില്‍ ഹിലരി പക്ഷത്തിന് ഊര്‍ജ്ജം നല്‍കുന്നതായിരിക്കും ഖത്തര്‍ പ്രതിസന്ധി എന്ന് ഉറപ്പിക്കാം.

English summary
Qatar Crisis: Donald Trump will be in trouble in America.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X