കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുടെ ഭക്ഷണവും മരുന്നും ഖത്തറിന് വേണ്ടേ? ഖത്തറികള്‍ക്ക് പിന്നെന്ത് വേണം?

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദോഹ: സൗദി സഖ്യ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഖത്തര്‍ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ആവശ്യമെങ്കില്‍ ഭക്ഷണവും മരുന്നും നല്‍കാം എന്ന വാഗ്ദാനവുമായി സൗദി അറേബ്യ രംഗത്ത് വരുന്നത്.

സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി ആദേല്‍ അല്‍ ജുബൈര്‍ ആയിരുന്നു ഇങ്ങനെ ഒരു സഹായ വാഗ്ദാനം നല്‍കിയത്. എന്നാല്‍ ഖത്തര്‍ ഭരണകൂടം ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചില്ല.

പക്ഷേ ഖത്തറിലുള്ള ജനങ്ങള്‍ ഈ വാഗ്ദാനത്തോട് നന്നായിത്തന്നെ പ്രതികരിച്ചു. അത് ഇങ്ങനെ ആയിരുന്നു എന്ന് മാത്രം!!!

ജീവകാരുണ്യം

ജീവകാരുണ്യം

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. ലോകത്ത് ദുരിതമനുഭവിക്കുന്ന ഒരുപാട് ജനവിഭാഗങ്ങള്‍ക്ക് ഖത്തര്‍ സഹായം എത്തിക്കുന്നുണ്ട്.

അപ്പോള്‍ എന്താണ് പ്രശ്‌നം!

അപ്പോള്‍ എന്താണ് പ്രശ്‌നം!

അങ്ങനെയുള്ള ഖത്തറിന് സൗദിയില്‍ നിന്ന് ഭക്ഷണവും മരുന്നും വേണ്ട എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്. സൗദിയുടെ സഹായവാഗ്ദാനത്തെ പലരും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

വേണ്ടത് ഇതല്ല

വേണ്ടത് ഇതല്ല

ഭക്ഷണവും മരുന്നും ഒന്നും അല്ല വേണ്ടത്. ഇസ്ലാമിക തത്വങ്ങളും അയല്‍പക്ക സാഹോദര്യവും മാനിക്കാത്ത രീതിയില്‍ അടച്ചിട്ട വഴികള്‍ തുറക്കുകയാണ് ചെയ്യേണ്ടത് എന്നാണ് ആവശ്യം

മരുന്നും ഭക്ഷണവും നല്‍കാന്‍

മരുന്നും ഭക്ഷണവും നല്‍കാന്‍

രാജ്യത്തെ ജനങ്ങള്‍ക്ക് ആവശ്യമായ മരുന്നും ഭക്ഷണവും നല്‍കാന്‍ തങ്ങളുടെ ഭരണകൂടത്തിന് ശേഷിയുണ്ടെന്നും ഖത്തറികള്‍ പറയുന്നുണ്ട്. വലിയ ഭക്ഷ്യക്ഷാമം പ്രതീക്ഷിച്ചിരുന്നെങ്കിലും ഖത്തര്‍ ഇപ്പോള്‍ അത്തരം പ്രതിസന്ധികളൊന്നും നേരിടുന്നില്ല എന്നതാണ് സത്യം.

സിറിയയിലെ കുട്ടികള്‍ക്ക്

സിറിയയിലെ കുട്ടികള്‍ക്ക്

സിറിയയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുള്ള ഖത്തറിന്റെ പദ്ധതി ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. ജപ്പാന്‍ ഭൂചലനത്തിന് ശേഷവും ഖത്തര്‍ നല്‍കിയ സഹായങ്ങള്‍ ലോക ശ്രദ്ധ നേടിയിരുന്നു. അതെല്ലാം ഓര്‍ക്കണം എന്നാണ് ഇവര്‍ പറയുന്നത്.

വീഡിയോ ഉണ്ട്

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ഖത്തറിന്റെ മഹത്വം പ്രകടിപ്പിക്കുന്ന ഒരു വീഡിയോയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

ഖത്തര്‍ പ്രതിസന്ധി

ഖത്തര്‍ പ്രതിസന്ധി

ജൂണ്‍ അഞ്ചിനായിരുന്നു ഖത്തറുമായുള്ള ബന്ധം സൗദി സഖ്യ രാജ്യങ്ങള്‍ വിഛേദിച്ചത്. അപ്രതീക്ഷിതമായ ഒരു നീക്കമായിരുന്നു ഇത്.

വഴികള്‍ അടച്ചു

വഴികള്‍ അടച്ചു

ഖത്തര്‍ കര അതിര്‍ത്തി പങ്കിടുന്ന ഏക രാജ്യമാണ് സൗദി അറേബ്യ. വിലക്ക് വന്നതോടെ സൗദി കര അതിര്‍ത്തി അടച്ചു. മറ്റ് രാജ്യങ്ങള്‍ വ്യോമ, സമുദ്ര അതിര്‍ത്തികളും ഖത്തറിന് മുന്നില്‍ അടയ്ക്കുകയായിരുന്നു.

 ഇറക്കുമതി നിന്നാല്‍

ഇറക്കുമതി നിന്നാല്‍

ഭക്ഷ്യ വസ്തുക്കള്‍ക്കും നിര്‍മാണ സാമഗ്രികള്‍ക്കും ഇറക്കുമതിയെ വലിയ തോതില്‍ ആശ്രയിക്കുന്ന രാജ്യമാണ് ഖത്തര്‍. അതിര്‍ത്തികള്‍ അടയ്ക്കപ്പെട്ടതോടെ രാജ്യം ഭകഷ്യക്ഷാമത്തിലേക്ക് നീങ്ങും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സഹായം എത്തി

സഹായം എത്തി

സൗദി സഖ്യരാജ്യങ്ങള്‍ ബന്ധം വിഛേദിച്ചെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ ഖത്തറിന് ബുദ്ധിമുട്ടേണ്ടി വന്നില്ല. തുര്‍ക്കിയും ഇറാനും ഒമാനും എല്ലാം ആവശ്യമായ വസ്തുക്കള്‍ ഖത്തറിന് എത്തിച്ചുനല്‍കി.

English summary
Qatar Crisis: Qatar people don't want Saudi Arabia's Food and Medicine, but they demand a solution for the crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X