കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അതിര്‍ത്തിയില്‍ ഖത്തറിന്റെ 'പടയൊരുക്കമെന്ന്'...സൈനിക നീക്കം? എന്താണ് യാഥാര്‍ത്ഥ്യം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദോഹ: ഗള്‍ഫ് പ്രതസന്ധി കൊടുമ്പിരിക്കൊണ്ടിരിക്കെ പല തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതില്‍ പലതും വലിയ ആശയക്കുഴപ്പം ഉണ്ടാക്കുന്നവയും ആണ്.

ഖത്തര്‍ പ്രതിസന്ധി: സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പാലും ജ്യൂസും കിട്ടാനില്ല? പ്രവാസികൾ കുടുങ്ങുമോ?ഖത്തര്‍ പ്രതിസന്ധി: സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പാലും ജ്യൂസും കിട്ടാനില്ല? പ്രവാസികൾ കുടുങ്ങുമോ?

ഗള്‍ഫില്‍ അമേരിക്കക്ക് തിരിച്ചടി; സൗദി അറേബ്യ നിലപാട് കടുപ്പിച്ചു, എന്തു ചെയ്യണമെന്നറിയാം!!ഗള്‍ഫില്‍ അമേരിക്കക്ക് തിരിച്ചടി; സൗദി അറേബ്യ നിലപാട് കടുപ്പിച്ചു, എന്തു ചെയ്യണമെന്നറിയാം!!

എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കും എന്ന ബഹ്‌റൈന്റെ ഭീഷണിയെ പലവിധത്തിലാണ് വിലയിരുത്തപ്പെടുന്നത്. ഒരുപക്ഷേ യുദ്ധത്തിലേക്ക് പോലും നീങ്ങിയേക്കും എന്ന് പോലും നിരീക്ഷകര്‍ അതിനെ വിലയിരുത്തിയിരുന്നു.

സംവിധായകന്‍റെ പറച്ചില്‍ കേട്ട് തളര്‍ന്നു പോയിരുന്നുവെന്ന് കുങ്കുമപ്പൂവിലെ രുദ്രന്‍, പറഞ്ഞത് ??

എന്നാല്‍ ഏറെ ഞെട്ടിപ്പിച്ചത് മറ്റൊരു വാര്‍ത്തയാണ്. സൗദി അറേബ്യന്‍ അതിര്‍ത്തിയില്‍ ഖത്തര്‍ സൈന്യത്തിന്റെ നീക്കങ്ങളെ കുറിച്ചായിരുന്നു അത്.

ഏക കര അതിര്‍ത്തി

ഏക കര അതിര്‍ത്തി

ഖത്തര്‍ കര അതിര്‍ത്തി പങ്കിടുന്ന ഏക രാജ്യമാണ് സൗദി അറേബ്യ. ഇപ്പോള്‍ സൗദി അതിര്‍ത്തി അടച്ചിട്ടിരിക്കുകയാണ്.

ഖത്തറിന്റെ സൈനിക നീക്കം?

ഖത്തറിന്റെ സൈനിക നീക്കം?

സൗദി അതിര്‍ത്തിയിലേക്ക് ഖത്തറിന്റെ സൈനിക നീക്കം നടക്കുന്നു എന്നായിരുന്നു പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പലരും അത് വിശ്വസിക്കുകയും ചെയ്തിരുന്നു.

യുദ്ധഭീതി ഉയര്‍ന്നു

യുദ്ധഭീതി ഉയര്‍ന്നു

ഖത്തറിന്റെ സൈനിക നീക്കം എന്ന വാര്‍ത്ത ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി ഉയര്‍ത്തുന്നതായിരുന്നു. എന്നാല്‍ എന്താണ് സത്യമെന്ന് പിന്നീട് ഖത്തര്‍ തന്നെ വെളിപ്പെടുത്തി.

അതിര്‍ത്തി കാവല്‍

അതിര്‍ത്തി കാവല്‍

സൗദി അതിര്‍ത്തിയില്‍ നേരത്തേ തന്നെ ഖത്തര്‍ സൈന്യത്തിന്റെ കാവല്‍ ഉണ്ട്. അതിര്‍ത്തി ശക്തിപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് അത്. അതില്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ ഉണ്ടായിട്ടില്ല എന്നാണ് ഖത്തറിന്റെ വിശദീകരണം.

അതീവ ജാഗ്രതയില്‍

അതീവ ജാഗ്രതയില്‍

സൗദി അതിര്‍ത്തിയില്‍ ഖത്തര്‍ സേന അതീവ ജാഗ്രതയില്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കര, കടല്‍, വ്യോമ അതിര്‍ത്തികള്‍ 24 മണിക്കൂറും സംരക്ഷിക്കുക എന്നതും സേന അതീവ ജാഗ്രതയില്‍ ഇരിക്കുക എന്നതും എപ്പോഴും സംഭവിക്കുന്ന കാര്യം തന്നെയാണെന്നാണ് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചത്.

ഖത്തറിന് എത്ര സൈനികര്‍

ഖത്തറിന് എത്ര സൈനികര്‍

ആകെക്കൂടി 11,800 പേര്‍ മാത്രമാണ് ഖത്തര്‍ സൈന്യത്തില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 8,500 പേര്‍ കരസേനയിലും 1,800 പേര്‍ നാവിക സേനയിലും 1,500 പേര്‍ വ്യോമ സേനയിലും ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തുര്‍ക്കി സൈന്യവും

തുര്‍ക്കി സൈന്യവും

താരതമ്യേന ചെറിയ രാജ്യമാണ് ഖത്തര്‍. സൗദി അറേബ്യയേയും യുഎഇയേയും വച്ച് നോക്കുമ്പോള്‍ ജനസംഖ്യയും കുറവാണ്. ആ ഖത്തറിനേക്ക് തങ്ങളുടെ സൈന്യത്തെ അയക്കാന്‍ തുര്‍ക്കി പാര്‍ലമെന്റ് തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.

അമേരിക്കന്‍ വ്യോമതാവളം

അമേരിക്കന്‍ വ്യോമതാവളം

പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമ താവളവും ഖത്തറിലാണ്. അല്‍ ഉദെയ്ദ് വ്യോമ താവളത്തില്‍ 11,000 ഓളം അമേരിക്കന്‍ സൈനികര്‍ ഇപ്പോഴും ഉണ്ട്.

യുദ്ധമല്ല പ്രതിവിധി

യുദ്ധമല്ല പ്രതിവിധി

നിലവിലെ സാഹചര്യങ്ങള്‍ പരിഹരിക്കാന്‍ യുദ്ധം ഒരു പ്രതിവിധിയേ അല്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നന്നായി അറിയാം. എന്നാല്‍ സാഹചര്യങ്ങള്‍ മോശമാക്കാന്‍ ചില ബാഹ്യഇടപെടലുകള്‍ നടക്കുന്നുണ്ട് എന്ന് നിസംശയം പറയാം.

വ്യാജ വാര്‍ത്തയില്‍ തുടങ്ങി

വ്യാജ വാര്‍ത്തയില്‍ തുടങ്ങി

ഖത്തര്‍ അമീറിന്റേത് എന്ന പേരില്‍ ഖത്തര്‍ വാര്‍ത്താ ഏജന്‍സിയില്‍ വന്ന വ്യാജ പ്രസ്താവനയോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ഇപ്പോള്‍ വീണ്ടും വ്യാജവാര്‍ത്തകള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ആശങ്കയുളവാക്കുന്നതാണ്.

അമേരിക്കന്‍ സൈന്യം

അമേരിക്കന്‍ സൈന്യം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഖത്തറിനെതിരെ നിലപാട് എടുത്തിരുന്നെങ്കിലും സൈന്യം ഇപ്പോഴും ഖത്തറിനെ തന്നെ ആണ് പിന്തുണയ്ക്കുന്നത്. തീവ്രവാദത്തിനെതിരെയുള്ള ഖത്തറിന്റെ നിലപാടുകളെ സൈന്യം പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

English summary
A news report that Qatar's military was put on high alert on the country's southern border with Saudi Arabia is downplayed. "The ministry of defence is always on alert to protect the borders of the state of Qatar from a 360-degree approach - land, sea and air - 24 hours a day, every day of the year,".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X