കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ രാജകുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയി; കൈമാറിയത് കോടികള്‍? ഗള്‍ഫില്‍ സംഭവിച്ചത്

ഖത്തര്‍ ഭരണകൂടം ഇറാനും അല്‍ഖാഇദയ്ക്കും നല്‍കിയ കോടികളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

  • By Ashif
Google Oneindia Malayalam News

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ പൊടുന്നനെയുണ്ടായ അഭിപ്രായ ഭിന്നതയ്ക്കും തര്‍ക്കത്തിനും കാരണം എന്താണെന്ന് ആര്‍ക്കും സംശയമുണ്ടാകുന്ന ഒരു കാര്യമാണ്. തീവ്രവാദികളെ ഖത്തര്‍ പിന്തുണയ്ക്കുന്നുവെന്നാണ് സൗദിയും യുഎഇയും ബഹ്‌റൈനും പ്രത്യക്ഷത്തില്‍ പറഞ്ഞ കാരണം. എന്നാല്‍ അതിനുള്ളില്‍ നടന്ന കഥ ഇപ്പോള്‍ പുറത്തുവരുന്നു.

ഖത്തര്‍ ഭരണകൂടം ഇറാനും അല്‍ഖാഇദയ്ക്കും നല്‍കിയ കോടികളാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇത്രയധികം തുക ഖത്തര്‍ നല്‍കിയത് കാരണം ഇറാനും അല്‍ഖാഇദയും ശക്തിപ്പെടുകയും ഗള്‍ഫ് മേഖലയ്ക്ക് പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തുവെന്നാണ് ആരോപണം. പക്ഷേ ഖത്തര്‍ പണം നല്‍കാനുള്ള കാരണവുമുണ്ട്.

ഇറാഖില്‍ സംഭവിച്ചത് ഇതാണ്

ഇറാഖില്‍ സംഭവിച്ചത് ഇതാണ്

തെക്കന്‍ ഇറാഖില്‍ വേട്ടയ്ക്ക് പോയ ഖത്തറുകാരെ അല്‍ഖാഇദ സംഘം തട്ടിക്കൊണ്ടുപോയി. ഇതില്‍ ഖത്തര്‍ രാജ കുടുംബത്തിലുള്ളവരുമുണ്ടായിരുന്നു. മോചിപ്പിക്കാന്‍ വേണ്ടി ആവശ്യപ്പെട്ടത് കോടികള്‍. ഒടുവില്‍ ഖത്തര്‍ പണം കൈമാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മോചിപ്പിക്കല്‍ ശ്രമങ്ങള്‍

മോചിപ്പിക്കല്‍ ശ്രമങ്ങള്‍

ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു മോചിപ്പിക്കല്‍ ശ്രമങ്ങള്‍. ഖത്തര്‍ ഭരണകൂടം തീവ്രവാദികളെ പിന്തുണയ്ക്കുന്നുവെന്ന ആരോപണം ഈ സംഭവത്തിന് ശേഷമാണ് സൗദിയും മറ്റു അയല്‍ രാജ്യങ്ങള്‍ ശക്തമാക്കിയത്.

ഒട്ടക സംഘം

ഒട്ടക സംഘം

ഒട്ടക സംഘത്തെ തിരിച്ച് ഖത്തറിലെത്തിക്കാന്‍ പണം തീവ്രവാദികള്‍ക്ക് നേരിട്ട് നല്‍കുകയാണോ ചെയ്തത് എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. പണം നല്‍കിയാണ് സംഘത്തെ മോചിപ്പിച്ചതെന്ന് ഗള്‍ഫ് മേഖലയിലെ നിരീക്ഷകനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. സുരക്ഷാ കാരണങ്ങളാല്‍ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

2015 ഡിസംബറിലാണ് സംഭവം

2015 ഡിസംബറിലാണ് സംഭവം

2015 ഡിസംബറിലാണ് 26 പേരടങ്ങുന്ന സംഘത്തെ ഇറാഖില്‍ നിന്നു സായുധ സംഘം തട്ടിക്കൊണ്ടുപോയത്. അവര്‍ ഇറാഖിലെത്തിയത് നിയമ പ്രകാരം തന്നെയായിരുന്നു. ഇതില്‍ 11 പേര്‍ ഖത്തര്‍ രാജകുടുംബത്തില്‍ നിന്നുള്ളവരായിരുന്നു.

 അല്‍ഥാനി കുടുംബം

അല്‍ഥാനി കുടുംബം

അല്‍ഥാനി കുടുംബത്തില്‍ നിന്നുള്ളവരെ രക്ഷിക്കാനാണ് തീവ്രവാദികള്‍ക്ക് പണം നല്‍കിയത്. മോചനത്തെ പറ്റി ഇതിലുള്‍പ്പെട്ട ആളെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അല്‍ഖാഇദ തട്ടിക്കൊണ്ടുപോയതിന് ഇറാന് പണം കൈമാറിയതെന്തിനാണെന്ന കാര്യത്തില്‍ സംശയമുണ്ട്.

രണ്ട് സംഘങ്ങള്‍

രണ്ട് സംഘങ്ങള്‍

എന്നാല്‍ രണ്ട് സംഘങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാനുമായി ബന്ധമുള്ള ഷിയാ തീവ്രവാദികളും അല്‍ ഖാഇദയുമായി ബന്ധമുള്ള തഹ്രീര്‍ അല്‍ ശാം എന്ന സംഘവും. ഷിയാക്കളും സുന്നികളും ഒരേ വിഷയത്തില്‍ ഉള്‍പ്പെട്ടോ എന്ന സംശയവും ഉണരുന്നുണ്ട്.

പണം വീതിച്ചത് ഇങ്ങനെ

പണം വീതിച്ചത് ഇങ്ങനെ

ഷിയാ സായുധസംഘത്തിന് 93 കോടി ഡോളര്‍ നല്‍കിയെന്നാണ് വാര്‍ത്ത. അല്‍ഖാഇദയുടെ സംഘത്തിന് 40 കോടിയും. ഈ പണം നല്‍കിയതിന് ശേഷമാണ് ഖത്തര്‍ സംഘം മോചിതരായത്. ഇവര്‍ കഴിഞ്ഞ ഏപ്രിലില്‍ ഖത്തറില്‍ തിരിച്ചെത്തി.

നടപടിയെടുക്കാന്‍ തീരുമാനം

നടപടിയെടുക്കാന്‍ തീരുമാനം

ഈ ബന്ദി പ്രശ്‌നം അവസാനിപ്പിക്കാന്‍ ഖത്തര്‍ കോടികള്‍ തീവ്രവാദികള്‍ക്ക് നല്‍കിയെന്നതില്‍ സംശയമില്ലെന്ന് യുഎഇ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ചയാണ് സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്.

പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നു

പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നു

യുഎഇയുടെ വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ തുടങ്ങിയവരെല്ലാം ഖത്തറിലേക്കുള്ള സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. തീവ്രവാദികളെ സഹായിക്കുന്ന ഖത്തര്‍ മേഖലയിലെ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സൗദിയുടെ ആരോപണം.

ഖത്തറിന്റെ ആയിരം സൈനികര്‍

ഖത്തറിന്റെ ആയിരം സൈനികര്‍

യമനില്‍ ഹൂഥികള്‍ക്കെതിരേ ആക്രമണം നടത്തുന്ന സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേനയില്‍ ഖത്തറും ഉള്‍പ്പെട്ടിരുന്നു. പുതിയ ഉപരോധ പശ്ചാത്തലത്തില്‍ സഖ്യസേനയില്‍ നിന്നു ഖത്തറിനെ ഒഴിവാക്കി. ഖത്തറിന്റെ ആയിരം സൈനികരാണ് യമന്‍ ദൗത്യത്തിലുണ്ടായിരുന്നത്.

എല്ലാം അടിസ്ഥാന രഹിതം

എല്ലാം അടിസ്ഥാന രഹിതം

അല്‍ഖാഇദ, ഐസിസ്, ബ്രദര്‍ഹുഡ് എന്നിവരെയെല്ലാം ഖത്തര്‍ സഹായിക്കുന്നുവെന്നാണ് സൗദിയുടെയും മറ്റു ജിസിസി രാജ്യങ്ങളുടെയും ആരോപണം. എന്നാല്‍ ഈ വിഷയത്തില്‍ ഖത്തര്‍ പറയുന്നത് വ്യത്യസ്മായ കാര്യമാണ്. തങ്ങള്‍ അക്രമികളെ സഹായിക്കില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അവര്‍ പറയുന്നു.

 അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട്

അമേരിക്കന്‍ പ്രസിഡന്റിന്റെ നിലപാട്

അതേസമയം, നിലവിലെ ഗള്‍ഫ് പ്രതിസന്ധിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞതില്‍ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. അദ്ദേഹം സൗദിയുടേയും മറ്റു രാജ്യങ്ങളുടെയും നടപടിയെ പിന്തുണയ്ക്കുകയായിരുന്നു. ഖത്തറിനെ അകറ്റി നിര്‍ത്തുകയും ചെയ്തു.

നല്ല കാര്യം

നല്ല കാര്യം

സൗദിയും കൂട്ടരും ചെയ്യുന്നത് നല്ല കാര്യമാണെന്നും കഴിഞ്ഞ മാസം റിയാദിലെത്തിയപ്പോള്‍ അറബ് രാഷ്ട്ര നേതാക്കള്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടുന്നുണ്ടെന്നുമാണ് ട്രംപ് പറഞ്ഞത്. കഴിഞ്ഞമാസം സൗദിയിലെത്തിയ ട്രംപ് മുസ്ലിം രാഷ്ട്ര നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നു. 50 ലധികം നേതാക്കള്‍ പങ്കെടുത്ത സമ്മേളനം ഭീകരതക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു.

 ഖത്തറും അമേരിക്കയുടെ സൗഹൃദരാജ്യം

ഖത്തറും അമേരിക്കയുടെ സൗഹൃദരാജ്യം

എന്നാല്‍ ഗള്‍ഫിലെ അമേരിക്കയുടെ സൗഹൃദ രാഷ്ട്രമാണ് ഖത്തര്‍. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ഖത്തറില്‍ അമേരിക്കയുടെ 11000 സൈനികരാണുള്ളത്. ഈ പശ്ചാത്തലത്തില്‍ ഖത്തറിനെ അകറ്റി നിര്‍ത്തുന്ന ട്രംപ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.

English summary
A billion-dollar ransom payment by the Qatar government to Iran and al-Qaeda was the 'last straw' that pushed Saudi Arabia and other countries to cut ties with the gulf state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X