കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിനെതിരേ കൂടുതല്‍ രാജ്യങ്ങള്‍; സൗദി പറയുന്നതാണ് ശരി? തീവ്രവാദികള്‍ക്ക് ഖത്തര്‍ ചെയ്യുന്നത്

തീവ്രവാദികള്‍ പണം നല്‍കുന്നതിലും ഖത്തര്‍ മുന്നിലുണ്ടെന്നാണ് മറ്റൊരു പ്രധാന ആരോപണം. 2009ല്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഇക്കാര്യം സൂചിപ്പിച്ച് അമേരിക്കയിലേക്ക് ഇമെയില്‍ ചെയ്തിരുന്നു.

  • By Ashif
Google Oneindia Malayalam News

ദോഹ: ഖത്തര്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നുണ്ടെന്ന് കൂടുതല്‍ രാജ്യങ്ങള്‍. ഈ ആരോപണം ഉന്നയിച്ച് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള മൂന്ന് ജിസിസി രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. ഏറ്റവും ഒടുവില്‍ മാലദ്വീപും ലിബിയയും ഖത്തറിനെതിരേ രംഗത്തെത്തി.

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരേ ആദ്യം ഉപരോധവുമായി രംഗത്തെത്തിയത്. പിന്നീട് ഈജിപ്തും യമനും നയതന്ത്ര ബന്ധം വിഛേദിച്ചു. ഇപ്പോള്‍ രണ്ടു രാജ്യങ്ങള്‍ക്കൂടി സൗദിയുടെ നടപടി ശരവിച്ച് പിന്തുണച്ചിരിക്കുകയാണ്.

തീവ്രവാദികള്‍ക്ക് പണം കൈമാറുന്നു

തീവ്രവാദികള്‍ക്ക് പണം കൈമാറുന്നു

തീവ്രവാദികള്‍ക്ക് പണം കൈമാറുന്നുവെന്നും വേണ്ട ഒത്താശ ചെയ്യുന്നുവെന്നുമുള്ള ആരോപണം ഖത്തറിനെതിരേ ഏറെ കാലമായുള്ളതാണ്. മുസ്ലിം ലോകത്തെ തീവ്രവാദി സംഘങ്ങള്‍ക്ക് ഖത്തര്‍ ഏതെങ്കിലും തരത്തില്‍ പിന്തുണ നല്‍കുന്നുണ്ടെന്നാണ് ആരോപണം.

ഖത്തറിന്റെ വളര്‍ച്ച

ഖത്തറിന്റെ വളര്‍ച്ച

1990കളുടെ അവസാനത്തിലാണ് ഖത്തറിന്റെ വളര്‍ച്ച. എണ്ണ സമ്പന്നമായ ഈ രാജ്യം നേരിട്ടോ അല്ലാതെയോ തീവ്രവാദി സംഘങ്ങളെ സഹായിച്ചുവെന്ന് കുറ്റപ്പെടുത്തുന്നവരുണ്ട്. അതിന് കാരണമായി പറയുന്ന കാര്യങ്ങള്‍ ഇവയാണ്.

മുസ്ലിം ബ്രദര്‍ഹുഡ്

മുസ്ലിം ബ്രദര്‍ഹുഡ്

ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡിന് ഖത്തര്‍ എല്ലാ പിന്തുണയും നല്‍കുന്നു. ബ്രദര്‍ഹുഡിന്റെ തുണീഷ്യയിലെയും ലിബിയയിലെയും ശാഖകള്‍ക്കും ഖത്തറിന്റെ സാമ്പത്തികവും അല്ലാത്തതുമായ പിന്തുണയുണ്ട്.

മുഹമ്മദ് മുര്‍സി

മുഹമ്മദ് മുര്‍സി

ഈജിപ്തില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ പിന്തുണയോടെ പ്രസിഡന്റായ മുഹമ്മദ് മുര്‍സിക്ക് ഖത്തര്‍ എല്ലാ പിന്തുണയും നല്‍കിയിരുന്നു. ഈ വിഷയത്തില്‍ മുമ്പ് സൗദി-ഖത്തര്‍ പ്രശ്‌നമുണ്ടായി. 2014ലായിരുന്നു അത്. സൗദിയും ബഹ്‌റൈനും യുഎഇയും അവരുടെ അംബാസഡര്‍മാരെ ഖത്തറില്‍ നിന്നു തിരിച്ചുവിളിക്കുകയായിരുന്നു.

മുര്‍സിയെ അട്ടിമറിച്ചു

മുര്‍സിയെ അട്ടിമറിച്ചു

മുര്‍സിയെ അട്ടിമറിച്ച് സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍സിസി പിന്നീട് ഈജിപ്തില്‍ അധികാരം പിടിച്ചു. സിസിക്ക് വേണ്ട എല്ലാ പിന്തുണയും സൗദിയും കൂട്ടരും ചെയ്തു. കൂടെ അമേരിക്കയും ഇസ്രായേലും. ഇതിനോടൊപ്പം ചേര്‍ന്ന് നില്‍ക്കുകയോ മൗനം പാലിക്കുകയോ ചെയ്തപ്പോഴാണ് ഖത്തറിനെതിരായ നടപടി അന്ന് സൗദി അവസാനിപ്പിച്ചതും നയതന്ത്ര ബന്ധം പുനരാരംഭിച്ചതും.

ഈജിപ്തിനെ ചൊടിപ്പിച്ചത്

ഈജിപ്തിനെ ചൊടിപ്പിച്ചത്

ബ്രദര്‍ഹുഡിന്റെ പ്രമുഖ നേതാക്കള്‍ക്ക് താമസ സൗകര്യം ഒരുക്കിയിട്ടുണ്ട് ഖത്തര്‍. ഇതാണ് ഈജിപ്തിനെ ചൊടിപ്പിക്കുന്നത്. ഈജിപ്തും സൗദിയും യുഎഇയും തീവ്രവാദ സംഘടനയില്‍ ഉള്‍പ്പെടുത്തിയവരാണ് ബ്രദര്‍ഹുഡ്.

യൂസഫുല്‍ ഖറദാവി

യൂസഫുല്‍ ഖറദാവി

ബ്രദര്‍ഹുഡിന്റെ ആത്മീയ ശക്തിയായി പൊതുവെ കരുതപ്പെടുന്ന വ്യക്തിയാണ് പ്രമുഖ പണ്ഡിതനായ യൂസഫുല്‍ ഖറദാവി. ഇദ്ദേഹം ദോഹ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ പാലസ്തീനിലെ ഹമാസിന്റെ നേതാവ് ഖാലിദ് മിശ്അലും ഖത്തറിലാണ് താമസിക്കുന്നത്.

താലിബാന് ഖത്തറില്‍ ഒഫീസ്

താലിബാന് ഖത്തറില്‍ ഒഫീസ്

അഫ്ഗാനിലെ താലിബാന് ഖത്തറില്‍ ഒഫീസുണ്ട്. ഈ ഓഫീസില്‍ വച്ചാണ് താലിബാനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കാറ്. താലിബാനും അഫ്ഗാന്‍ സര്‍ക്കാരും തമ്മിലുള്ള സമവായ ചര്‍ച്ചകള്‍ നടക്കുന്നത് ദോഹയിലെ ഓഫീസില്‍ വച്ചാണ്.

തീവ്രവാദികള്‍ പണം

തീവ്രവാദികള്‍ പണം

തീവ്രവാദികള്‍ പണം നല്‍കുന്നതിലും ഖത്തര്‍ മുന്നിലുണ്ടെന്നാണ് മറ്റൊരു പ്രധാന ആരോപണം. 2009ല്‍ അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ഇക്കാര്യം സൂചിപ്പിച്ച് അമേരിക്കയിലേക്ക് ഇമെയില്‍ ചെയ്തിരുന്നു. വിക്കിലീക്‌സ് ചോര്‍ത്തിയ രേഖകളില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

ഖത്തര്‍ നിഷേധിക്കുന്നു

ഖത്തര്‍ നിഷേധിക്കുന്നു

ഖത്തര്‍ എപ്പോഴും ഈ ആരോപണം നിഷേധിക്കുകയാണ് ചെയ്യാറ്. 2015ല്‍ ഷാര്‍ളി ഹെബ്ദോ എന്ന വിവാദ വാരികക്കെതിരേ ആക്രമണമുണ്ടായപ്പോഴും ആക്രമണം നടത്തിയവര്‍ക്ക് ഖത്തര്‍ സാമ്പത്തിക സഹായം നല്‍കിയെന്നായിരുന്നു ഫ്രഞ്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ ആരോപണം.

അല്‍ ജസീറയുടെ പങ്ക്

അല്‍ ജസീറയുടെ പങ്ക്

അറബ് ലോകത്തെ ഏകാധിപതികള്‍ക്കെതിരേ നടന്ന മുല്ലപ്പൂ വിപ്ലവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പ്രചോദനം നല്‍കിയത് അല്‍ ജസീറ ചാനലാണെന്നാണ് അറബ് ഭരണാധികാരികളുടെ ആരോപണം. ഈ ചാനലിന് വര്‍ഷങ്ങളായി സാമ്പത്തിക സഹായം ചെയ്യുന്നത് ഖത്തര്‍ ഭരണകൂടമാണ്. റിയാദിലെ അല്‍ജസീറയുടെ ഓഫീസ് സൗദി അറേബ്യ ഇപ്പോള്‍ അടച്ചിട്ടുണ്ട്.

ഇറാനുമായി രഹസ്യ ചര്‍ച്ച

ഇറാനുമായി രഹസ്യ ചര്‍ച്ച

അതിനെല്ലാം പുറമെയാണ് ഈ അടുത്ത് ഇറാനുമായി ഖത്തര്‍ മന്ത്രി രഹസ്യമായി കൂടിക്കാഴ്ച നടത്തിയത്. ബഗ്ദാദില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. റിയാദില്‍ നടന്ന ട്രംപ്-മുസ്ലിം നേതാക്കളുടെ ചര്‍ച്ചയില്‍ ഇറാനെതിരായ നീക്കം തടയാന്‍ വേണ്ടിയായിരുന്നു ബഗ്ദാദ് കൂടിക്കാഴ്ചയെന്നാണ് ആരോപണം.

അമേരിക്കയും ഖത്തറും ഭായിമാര്‍

അമേരിക്കയും ഖത്തറും ഭായിമാര്‍

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയുടെ അടുത്ത സഹകാരിയാണ് ഖത്തര്‍. അമേരിക്കയുമായി അടുത്ത ബന്ധമാണ് അവര്‍ക്കുള്ളത്. ഗള്‍ഫ് മേഖലയിലെ അമേരിക്കയടെ പ്രധാന താവളം ഖത്തറാണ്. രാജകുടുംബത്തിലെ പ്രമുഖരുടെ പത്‌നിമാര്‍ക്ക് അമേരിക്കന്‍ ബന്ധമുണ്ട്.

English summary
Five Arab states, including Saudi Arabia, the UAE and Egypt, pulled their ambassadors and suspended flights to Qatar on Monday in an escalating diplomatic crisis. Qatar has for years been accused of being too lax with financial restrictions against extremists in the region. Here are some of the key accusations against Doha, a regional ally of the United States.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X