കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയെ പ്രകോപിപ്പിച്ച് ഖത്തര്‍; ഇറാനിലേക്ക് വീണ്ടും അംബാസഡര്‍, രണ്ടുംകല്‍പ്പിച്ച് നീക്കം

ഇറാനും ഖത്തറും കൈക്കോര്‍ക്കുന്നത് അറബ് ലോകത്ത് പുതിയ മാറ്റങ്ങള്‍ക്ക് കാരണമാകും.

  • By Ashif
Google Oneindia Malayalam News

ദോഹ: സൗദി അറേബ്യയെയും സഖ്യരാജ്യങ്ങളെയുംം പ്രകോപിപ്പിക്കുന്ന നീക്കവുമായി വീണ്ടും ഖത്തര്‍. ദീര്‍ഘനാളിന് ശേഷം ഖത്തര്‍ ഇറാന്‍ ബന്ധം ശക്തിപ്പെടുത്തുന്നു. സൗദിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇറാനുമായി ഉടക്കിയതായിരുന്നു ജിസിസി രാജ്യങ്ങള്‍. ജിസിസിയില്‍ നിന്നു വേര്‍പ്പെട്ട് ചിന്തിക്കുന്നു എന്ന് തെളിയിക്കുകയാണ് ഖത്തര്‍ ഇപ്പോള്‍ ചെയ്യുന്നത്.

സൗദി സഖ്യത്തിന്റെ ഉപരോധം മൂലം ഖത്തര്‍ പ്രതിസന്ധിയിലായപ്പോള്‍ ആദ്യം സഹായത്തിന് എത്തിയത് ഇറാനായിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് ഖത്തര്‍ ഇറാനുമായി ബന്ധം ശക്തമാക്കുന്നത്. ഇരുരാജ്യങ്ങളുടെയും മന്ത്രിമാര്‍ ടെലിഫോണില്‍ ചര്‍ച്ച നടത്തി. സാമ്പത്തിക-വികസന കാര്യങ്ങളില്‍ കൂടുതല്‍ സഹകരിക്കാന്‍ മന്ത്രിമാര്‍ തീരുമാനിച്ചിട്ടുണ്ട്.

20 മാസത്തിന് ശേഷം

20 മാസത്തിന് ശേഷം

ഇറാനിലേക്ക് അംബാസഡറെ അയക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. 20 മാസത്തിന് ശേഷമാണ് പുതിയ ഖത്തര്‍ അംബാസഡര്‍ ഇറാനിലെത്തുന്നത്. ഇരുരാജ്യങ്ങളും കൂടുതല്‍ അടുക്കുന്നത് സൗദി സഖ്യത്തിന് വെല്ലുവിളിയാണ്.

എല്ലാവരും ഒറ്റപ്പെടുത്തുന്നു

എല്ലാവരും ഒറ്റപ്പെടുത്തുന്നു

ഇറാനെ ജിസിസിയിലെ എല്ലാവരും ഒറ്റപ്പെടുത്തുകയാണ്. സുന്നി-ശിയാ തര്‍ക്കവും ഇതിന്റെ ഭാഗമാണ്. ഈ സാഹചര്യം നിലനില്‍ക്കവെയാണ് സൗദിയുടെ വിലക്ക് ലംഘിച്ച് ഖത്തര്‍ ഇറാനിലേക്ക് അംബാസഡറെ വീണ്ടും അയക്കുന്നത്.

ശിയാ പണ്ഡിതന്റെ വധശിക്ഷയും പൊല്ലാപ്പും

ശിയാ പണ്ഡിതന്റെ വധശിക്ഷയും പൊല്ലാപ്പും

സൗദി അറേബ്യ ശിയാ പണ്ഡിതന്റെ വധശിക്ഷ നടപ്പാക്കിയതിനെ തുടര്‍ന്ന് ഇറാനില്‍ വലിയ കോലാഹലമുണ്ടായി. സൗദിയുടെ എംബസിക്ക് നേരെയും ആക്രമണം നടന്നു. ഈ പശ്ചാത്തലത്തിലാണ് 2015ല്‍ ജിസിസി രാജ്യങ്ങള്‍ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിച്ചിരുന്നത്.

ഇറാനുമായി മികച്ച ബന്ധം

ഇറാനുമായി മികച്ച ബന്ധം

ഇറാനുമായി മികച്ച ബന്ധം തുടരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടിട്ടുണ്ട്.

പ്രകൃതി വാതക ശക്തികള്‍

പ്രകൃതി വാതക ശക്തികള്‍

ലോകത്ത് വന്‍തോതില്‍ പ്രകൃതി വാതകം കൈവശം വെയ്ക്കുന്ന രാജ്യങ്ങളാണ് ഇറാനും ഖത്തറും. റഷ്യയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതക സമ്പത്തുള്ള രാജ്യം. തൊട്ടുപിന്നിലാണ് ഇറാനും ഖത്തറും.

അറബ് ലോകത്ത് പുതിയ മാറ്റം

അറബ് ലോകത്ത് പുതിയ മാറ്റം

ഇറാനും ഖത്തറും കൈക്കോര്‍ക്കുന്നത് അറബ് ലോകത്ത് പുതിയ മാറ്റങ്ങള്‍ക്ക് കാരണമാകും. ഖത്തറും ഇറാനും ഒരുമിക്കണമെന്ന് നേരത്തെ തുര്‍ക്കി ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കി ഈ രണ്ട് രാജ്യങ്ങളോടും നല്ല ബന്ധത്തിലാണ്.

തുര്‍ക്കി, ഇറാന്‍, ഖത്തര്‍

തുര്‍ക്കി, ഇറാന്‍, ഖത്തര്‍

ഫലത്തില്‍ തുര്‍ക്കി, ഇറാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് നിലവില്‍ വരുന്നത്. ഇതാകട്ടെ സൗദി അറേബ്യയ്ക്ക് കനത്ത തിരിച്ചടിയാണ്. കാരണം അറബ് ലോകത്ത് സൗദി അറേബ്യയ്ക്കുള്ള മേധാവിത്വം തകരാന്‍ ഇതിടയാക്കും.

മന്ത്രിതല ചര്‍ച്ച നടത്തി

മന്ത്രിതല ചര്‍ച്ച നടത്തി

ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദും ഇറാന്‍ വിദേശകാര്യ മന്ത്രി ജാവേദ് സരീഫും ടെലിഫോണില്‍ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും ബന്ധം ശക്തിപ്പെടുത്തേണ്ട ആവശ്യകതയൈ കുറിച്ചായിരുന്നു ചര്‍ച്ച. വാര്‍ത്താ വിതരണ ഓഫീസാണ് ഇക്കാര്യം പുറത്തുവിട്ടത്.

എപ്പോള്‍ പോകും

എപ്പോള്‍ പോകും

എപ്പോഴാണ് ഖത്തര്‍ അംബാസര്‍ ഇറാനിലേക്ക് പോകുക എന്ന് വ്യക്തമല്ല. ജൂണില്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച ഉടനെ, ഖത്തറുമായി ബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കിയിരുന്നു.

ഖത്തര്‍ ജിസിസി വിടും

ഖത്തര്‍ ജിസിസി വിടും

സൗദി അറേബ്യയും കൂട്ടരും ഉപരോധം പ്രഖ്യാപിച്ച ആദ്യദിവസം തന്നെ ഖത്തറിനെ സഹായിക്കാന്‍ തയ്യാറാണെന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഒരുതരത്തില്‍ ജിസിസിയില്‍ നിന്ന് ഒരു രാജ്യം പൂര്‍ണമായും വിടുന്ന കാഴ്ചയാണിപ്പോള്‍. ഇറാന് നേട്ടമാണ് ഖത്തര്‍ ബന്ധം. കൂടെ തുര്‍ക്കിക്കും. തുര്‍ക്കിയുടെ സൈനിക സഹായം തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് നേരത്തെ സൗദി വ്യക്തമക്കിയിരുന്നു.

English summary
In effort to strengthen ties with Iran, Qatar's foreign ministry says 'its ambassador to Tehran will return to resume his diplomatic duties'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X