കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി കിരീടാവകാശിക്ക് ഖത്തര്‍ അമീറിന്റെ വക എന്ത്? റഷ്യക്ക് ഖത്തറില്‍ നിന്ന് കത്ത്; സംഭവിക്കുന്നത്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദോഹ: ഖത്തര്‍ പ്രതിസന്ധി ഇപ്പോഴും അയവില്ലാതെ തുടരുകയാണ്. അതിനിടെ ആയിരുന്നു സൗദി രാജാവ് നിലവിലെ കിരീടാവകാശിയെ മാറ്റി പുതിയ അവകാശിയെ പ്രഖ്യാപിച്ചത്. തികച്ചും അപ്രതീക്ഷിതമായ നീക്കം ആയിരുന്നു ഇത്.

മുഹമ്മദ് ബിന്‍ നയിഫ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദിനെ മാറ്റിയാണ് 31 കാരനായ മുഹമ്മദ് ബിന്‍ സല്‍മാനെ സൗദി രാജാവ് കിരീടാവകാശിയാക്കിയത്. സല്‍മാന്‍ രാജാവിന്റെ മകനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.

വലിയ തര്‍ക്കമാണ് ഖത്തറും സൗദിയും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്. ഖത്തറിന്റെ ആകെയുള്ള കര അതിര്‍ത്തി പോലും സൗദി അടച്ചു. എന്നാല്‍ പുതിയ കിരീടാവകാശിയെ തിരഞ്ഞെടുത്തപ്പോള്‍ ഖത്തര്‍ അമീര്‍ എന്താണ് ചെയ്തത് എന്ന് അറിയാമോ?

മുഹമ്മദ് ബിന്‍ സല്‍മാന്‍

മുഹമ്മദ് ബിന്‍ സല്‍മാന്‍

സല്‍മാന്‍ രാജാവിന്റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ ആണ് പുതിയ സൗദി കിരീടാവകാശിയായി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രി ആയിരുന്ന മുഹമ്മദ് ബിന്‍ സല്‍മാനെ ഉപ പ്രധാനമന്ത്രിയായും നിയമിച്ചുകഴിഞ്ഞു.

രണ്ട് യുവാക്കള്‍

രണ്ട് യുവാക്കള്‍

ഇപ്പോഴത്തെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീമം ബിന്‍ ഹമദ് അല്‍ താനിക്ക് പ്രായം 37 ആണ്. തന്റെ 33-ാം വയസ്സില്‍ ആയിരുന്നു അദ്ദേഹം ഖത്തറിന്റെ ഭരണ സാന്നിധ്യം ഏറ്റെടുത്തത്. സൗദി കിരീടാവകാശിയ്ക്ക് ഇപ്പോള്‍ പ്രായം 31 വയസ്സ്.

പ്രശ്‌നങ്ങള്‍ നില്‍ക്കട്ടെ... ആദ്യം അഭിനന്ദനം

പ്രശ്‌നങ്ങള്‍ നില്‍ക്കട്ടെ... ആദ്യം അഭിനന്ദനം

രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ അതിരൂക്ഷമായി തുടരുകയാണ്. എന്നിരിക്കിലും പുതിയ സൗദി കിരീടാവകാശിയെ അഭിനന്ദിക്കാന്‍ ഖത്തര്‍ അമീര്‍ മടിച്ചില്ല.

സന്ദേശം അയച്ചു

സന്ദേശം അയച്ചു

സൗദിയുടെ പുതിയ കിരീടാവകാശിക്ക് ഖത്തര്‍ അമീര്‍ കേബിള്‍ സന്ദേശം അയച്ചു. ഇക്കാര്യം ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വെബ്‌സൈറ്റ ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം.

ആശംസ മാത്രമല്ല

ആശംസ മാത്രമല്ല

എല്ലാ വിജയാശംസകളും നേരുന്നു എന്ന് പറഞ്ഞാണ് ഖത്തര്‍ അമീറിന്റെ സന്ദേശം തുടങ്ങുന്നത്. രണ്ട് പരിശുദ്ധ പള്ളികളുടെ അധികാരിയായ വിവേകപൂര്‍ണമായ നേതൃത്വത്തിന് കീഴില്‍ രാജ്യത്തിന് നല്ലത് വരട്ടെ. രണ്ട് സഹോദര രാഷ്ട്രങ്ങള്‍ തമ്മിലുള്ള സാഹോദര്യം കൂടുല്‍ മെച്ചപ്പെടട്ടേ എന്നും ആശംസിക്കുന്നുണ്ട്.

കാര്യങ്ങളില്‍ മാറ്റം വരുമോ?

കാര്യങ്ങളില്‍ മാറ്റം വരുമോ?

സൗദി അറേബ്യ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചത് ഗള്‍ഫ് പ്രതിസന്ധിയില്‍ എന്ത് മാറ്റമാണ് സൃഷ്ടിക്കുക എന്ന് പറയാനാവില്ല. എന്തായാലും രണ്ട് സഹോദര രാജ്യങ്ങളില്‍ യുവാക്കള്‍ അധികാരം കൈയ്യാളുന്നു എന്ന പ്രത്യേക തീര്‍ച്ചയായും ഉണ്ട്.

റഷ്യയുമായി അടുക്കുന്നു

റഷ്യയുമായി അടുക്കുന്നു

ഈ സാഹചര്യത്തില്‍ ഖത്തര്‍ റഷ്യയുമായി കൂടുല്‍ അടുക്കുന്നു എന്ന് വേണം കരുതാന്‍. കാരണം ഖത്തര്‍ അമീര്‍ ഗള്‍ഫ് പ്രതിസന്ധി സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന് എഴുതിത്തയ്യാറാക്കിയ കത്തായി തന്നെ നല്‍കിയിട്ടുണ്ട്. റഷ്യന്‍ വിദേശകാര്യ മന്ത്രിക്കാണ് കത്ത് കൈമാറിയിട്ടുള്ളത്.

കാനഡയും ഇടപെടുന്നു

കാനഡയും ഇടപെടുന്നു

ഗള്‍ഫിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി ലോക രാഷ്ട്രങ്ങളുടെ നേതൃത്വത്തിലുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കനേഡിയന്‍ പ്രധാനമന്ത്രി ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു.

തുര്‍ക്കിയില്‍ നിന്ന് കപ്പല്‍

തുര്‍ക്കിയില്‍ നിന്ന് കപ്പല്‍

അതിനിടെ ഖത്തറിലെ ഭഖ്ശ്യ പ്രതിസന്ധി പരിഹരിക്കുന്നതിനായി തുര്‍ക്കിയില്‍ നിന്ന് വീണ്ടും കപ്പല്‍ എത്തി. ഇതുവരെ 105 കാര്‍ഗോ വിമാനങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചിട്ടുണ്ട്. വിമാനത്തില്‍ സാധനങ്ങള്‍ എത്തിക്കുന്നതിന്റെ സാമ്പത്തിക ചെലവ് പരിഗണിച്ചാണ് ഇപ്പോള്‍ കപ്പിലില്‍ ചരക്കുകള്‍ എത്തിക്കുന്നത്.

വ്യാപാരം മെച്ചപ്പെടുത്താന്‍

വ്യാപാരം മെച്ചപ്പെടുത്താന്‍

പ്രതിസന്ധി രൂക്ഷമായി തുടരുമ്പോള്‍ ഖത്തര്‍, തുര്‍ക്കിയുമായുള്ള വ്യാപാര ബന്ധവും മെച്ചപ്പെടുത്തുകയാണ്. ഖത്തറിലേയും തുര്‍ക്കിയിലേും വ്യാപാരികള്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

English summary
Qatar's Emir, whose country is facing a blockade by Saudi Arabia and its allies, has congratulated Mohammed bin Salman on his appointment as crown prince of Saudi Arabia, the state news agency QNA said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X