കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയുധ കരാര്‍ വ്യക്തമാക്കുന്നത് അമേരിക്കയുടെ ആഴത്തിലുള്ള പിന്തുണയെന്ന് ഖത്തര്‍

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഖത്തറിൻറെ നടപടികളെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നേരത്തെ പലതവണ കുറ്റപ്പെടുത്തിയിട്ടുണ്ട്

Google Oneindia Malayalam News

ദോഹ: അമേരിക്കയുമായി ഒപ്പുവച്ചിട്ടുള്ള ആയുധ കരാർ വ്യക്തമാക്കുന്നത് അമേരിക്കയുടെ പിന്തുണയെന്ന് ഖത്തർ. ഖത്തർ ഉദ്യോഗസ്ഥനാണ് ഇകാര്യം ഉന്നയിച്ച് വ്യാഴാഴ്ച രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഖത്തറിൻറെ നടപടികളെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നേരത്തെ പലതവണ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഗൾഫ് പ്രതിസന്ധി തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് 1200 കോടി ഡോളറിന്റെ കരാറില്‍ ഖത്തറും അമേരിക്കയും ഒപ്പുവച്ചത്.

Qatar crisis: അമേരിക്കയെ പൊളിച്ചടുക്കി ഖത്തര്‍; ട്രംപ് നിര്‍ത്തിയാലും ഖത്തര്‍ നിര്‍ത്തില്ലQatar crisis: അമേരിക്കയെ പൊളിച്ചടുക്കി ഖത്തര്‍; ട്രംപ് നിര്‍ത്തിയാലും ഖത്തര്‍ നിര്‍ത്തില്ല

ഗള്‍ഫ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ജിസിസി രാജ്യങ്ങള്‍ക്ക് നെഞ്ചടിപ്പ് കൂട്ടുന്നതാണ് ഖത്തറും അമേരിക്കയും തമ്മിലുള്ള ആയുധ കരാര്‍. 1200 കോടി ഡോളര്‍ പ്രാരംഭ ചെലവുള്ള കരാറിന്മേൽ 36 എഫ്-15 യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് ഖത്തറിന്റെ തീരുമാനം. സൗദിയുമായി അടുത്തിടെ 11000 കോടി ഡോളറിന്റെ ആയുധ കരാറില്‍ അമേരിക്ക ഒപ്പുവച്ചിരുന്നു.

Qatar: ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യം!!! എന്തുകൊണ്ട്? കേട്ടാല്‍ ഞെട്ടുന്ന 25 കാര്യങ്ങള്‍Qatar: ഖത്തര്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്ന രാജ്യം!!! എന്തുകൊണ്ട്? കേട്ടാല്‍ ഞെട്ടുന്ന 25 കാര്യങ്ങള്‍

യുഎസ് സൈനിക താവളം

യുഎസ് സൈനിക താവളം

പശ്ചിമേഷ്യയിൽ അമേരിക്കയ്ക്കയ്ക്ക് ഏറ്റവും വലിയ സൈനിക താവളമുള്ളത് ഖത്തറിലാണ് അതുകൊണ്ടുതന്നെ ഖത്തറിനെതിരെയുള്ള ട്രംപിന്‍റെ നിലപാടുകൾ മയപ്പെടുത്താനാണ് യുഎസ് പ്രതിരോധ വകുപ്പും ശ്രമിക്കുന്നത്. അമേരിക്കയുടെ 11000 സൈനികര്‍ ഖത്തറിലെ താവളത്തിലുണ്ട്. ഒരേ സമയം 100 യുദ്ധവിമാനങ്ങള്‍ക്ക് വരാനും പോകാനും സാധിക്കുന്ന സൗകര്യമുള്ള വിശാലമായ സൈനിക താവളമാണിത്. ഖത്തറിലെ യുഎസ് സൈനികതാവളെ ഐസിസിനെതിരെ പോരാടാൻ യുഎസ് ഉപയോഗിച്ചേക്കുമെന്നും സൂചനയുണ്ട്.

അമേരിക്കയിലെത്തി ഒപ്പുവച്ചു

അമേരിക്കയിലെത്തി ഒപ്പുവച്ചു

അമേരിക്കയിലെത്തിയ ഖത്തര്‍ പ്രതിരോധ മന്ത്രി ഖാലിദ് അല്‍ അതിയ്യയും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമാണ് കരാറിൽ ഒപ്പുവെച്ചത്. വാഷിങ്ടണില്‍ ജൂൺ 14 ന് വൈകീട്ടായിരുന്നു ഗൾഫ് മേഖലയിലെ പ്രതിസന്ധിയ്ക്ക് ആശങ്കയേകുന്ന കരാര്‍ ഒപ്പുവച്ചത്. ഗള്‍ഫ് പ്രതിസന്ധി അമേരിക്ക തന്ത്രപൂര്‍വം മുതലെടുക്കുന്ന കാഴ്ചയാണിപ്പോള്‍.

സമാധാനം നിലനിർത്താൻ

സമാധാനം നിലനിർത്താൻ

ഗള്‍ഫിലെ സമാധാനത്തിന് ഗള്‍ഫിലും സമീപ മേഖലകളിലും സമാധാനം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയുമായി സൈനിക സഹകരണം ശക്തമാക്കിയതെന്നാണ് അതിയ്യയുടെ പക്ഷം. ഇതേ ലക്ഷ്യമാണ് യുദ്ധവിമാനം വാങ്ങുന്നതിനായി അമേരിക്കയുമായി കരാര്‍ ഒപ്പുവച്ചതിന് പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകര സംഘങ്ങളെ ഖത്തര്‍ സഹായിക്കുന്നുവെന്ന് അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞിരുന്നു.

ബന്ധം ഊട്ടിയുറപ്പിക്കാൻ

ബന്ധം ഊട്ടിയുറപ്പിക്കാൻ

സംയുക്ത സൈനിക അഭ്യാസവും അമേരിക്കയുമായി ഏറെ കാലമായി സൈനിക സഹകരണമുള്ള രാജ്യമാണ് ഖത്തര്‍. ഈ ബന്ധം ഒന്നുകൂടി അരക്കെട്ടുറപ്പിക്കുകയാണ് പുതിയ കരാറിലൂടെ. അമേരിക്കയുമായി ചേര്‍ന്ന് സംയുക്ത സൈനിക അഭ്യാസവും ലക്ഷ്യമിടുന്നുണ്ടെന്ന് അതിയ്യ പറഞ്ഞു. ഖത്തർ ഭീകരവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്ന ജിസിസി രാഷ്ട്രങ്ങളുടെ വാദം അമേരിക്കയും തുറന്നുസമ്മതിച്ചിട്ടുണ്ട്. എന്നാൽ മറ്റ് ജിസിസി രാഷ്ട്രങ്ങൾക്കൊപ്പം നിന്ന അമേരിക്ക ആയുധകരാർ ഒപ്പുവെച്ചത് ആയുധവ്യാപാരം മാത്രം കണക്കിലെടുത്താണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഖത്തര്‍ കരുത്തരാകും

ഖത്തര്‍ കരുത്തരാകും

ഖത്തറിന്റെ സൈനിക ശേഷി വര്‍ധിക്കും 36 പുതിയ യുദ്ധവിമാനങ്ങള്‍ ലഭിക്കുന്നതിലൂടെ ഖത്തറിന്റെ സൈനിക ശേഷി വര്‍ധിക്കുമെന്നും ഗള്‍ഫ് മേഖലയില്‍ സുരക്ഷിതത്വം വര്‍ധിക്കുമെന്നുമാണ് ഖത്തര്‍ കരുതുന്നത്. എന്നാല്‍ അമേരിക്കയുടെ നീക്കമാണ് സംശയകരം. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ ഭിന്നത അവര്‍ മുതലെടുക്കുകയാണോ എന്ന് തോന്നുംവിധമാണ് കാര്യങ്ങള്‍.

അമേരിക്കയ്ക്ക് ഇരട്ടത്താപ്പ്!!

അമേരിക്കയ്ക്ക് ഇരട്ടത്താപ്പ്!!

അമേരിക്കയുടെ ഇരട്ട നിലപാട് സൗദിയും യുഎഇയും ബഹ്‌റൈനും ഖത്തറിനെതിരേ ഉപരോധവും നയതന്ത്ര യുദ്ധവും പ്രഖ്യാപിച്ച പശ്ചാത്തലാണ് അമേരിക്ക കോടികളുടെ സൈനിക കരാറുണ്ടാക്കുന്നത് ശ്രദ്ധേയമാണ്. മേഖലയില്‍ സമാധാനം ആഗ്രഹിക്കുന്നുവെന്നും ചര്‍ച്ച ചെയ്തു പരിഹാരം കാണണമെന്നും പറയുന്ന അമേരിക്ക തന്നെയാണ് ഇത്രയും കോടികളുടെ കരാര്‍ ഖത്തറുമായി ഒപ്പുവച്ചിരിക്കുന്നത്.

ഖത്തര്‍ റിയാല്‍ തകരുന്നു... അതിനൊപ്പം സൗദി കൊടുത്ത അടുത്ത പണി; മൂന്ന് ലക്ഷം മലയാളികള്‍ ആശങ്കയില്‍ഖത്തര്‍ റിയാല്‍ തകരുന്നു... അതിനൊപ്പം സൗദി കൊടുത്ത അടുത്ത പണി; മൂന്ന് ലക്ഷം മലയാളികള്‍ ആശങ്കയില്‍

English summary
A $12 billion deal to buy U.S. F-15 fighter jets shows Qatar has deep-rooted support from Washington, a Qatari official said on Thursday, despite President Donald Trump's repeated accusations that Doha supports terrorism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X