കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തര്‍ വീണ്ടും വളരുന്നു; സൗദിക്കും യുഎഇക്കും നന്ദി, ഉപരോധം തുണച്ചു!! ഇതെങ്ങനെ?

ഖത്തര്‍ ഭരണകൂടം 2030 ലക്ഷ്യമിട്ട് വന്‍ പദ്ധതികള്‍ ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ ആദ്യ ഭാഗങ്ങളാണ് ലോകകപ്പ് മല്‍സരത്തോട് അനുബന്ധിച്ച് ഒരുങ്ങുന്നത്.

  • By Ashif
Google Oneindia Malayalam News

ദോഹ: സൗദിയും സഖ്യരാജ്യങ്ങളും ചുമത്തിയ ഉപരോധം ഒരു തരത്തില്‍ ഖത്തറിന് ഗുണമായിരിക്കുകയാണ്. ഖത്തറിന്റെ സാമ്പത്തിക രംഗം പൂര്‍ണമായും തളരുമെന്നാണ് കരുതിയിരുന്നതെങ്കിലും വീണ്ടും വീണ്ടും ഉണരുന്ന കാഴ്ചയാണിപ്പോള്‍. ഇതോടെ ഖത്തറിനെതിരേ സൗദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും പ്രഖ്യാപിച്ച ഉപരോധം തീര്‍ത്തും പരാജയപ്പെട്ടുവെന്ന് വേണം കരുതാന്‍.

ഖത്തറിലെ ചെറുകിട സംരഭകര്‍ക്കെല്ലാം ഇപ്പോള്‍ ചാകരയാണ്. മുമ്പ് ഗള്‍ഫ് രാജ്യങ്ങളെ തന്നെയായിരുന്നു അവര്‍ ഇറക്കുമതിക്ക് ആശ്രയിച്ചിരുന്നത്. ആ വഴി അടഞ്ഞപ്പോള്‍ ഒരുപാട് വഴികള്‍ ഖത്തറിന് മുന്നില്‍ തുറന്നിരിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും ഖത്തറിന്റെ വിളിക്ക് കാത്തിരിക്കുന്ന കാഴ്ചയാണിപ്പോള്‍.

വച്ചടി കയറുന്ന രാജ്യം

വച്ചടി കയറുന്ന രാജ്യം

ഖത്തറിലെ ചെറുകിട വ്യവസായികള്‍ക്ക് ചാകരയാണിപ്പോള്‍. വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നത് ചെറുകിട സംരഭകരാണ്. ഖത്തര്‍ ഭരണകൂടം ഉപരോധം എത്രത്തോളം ബാധിച്ചുവെന്ന് അന്വേഷിച്ചപ്പോഴാണ് ഉപരോധം ഗുണം ചെയ്‌തെന്ന കണക്കുകള്‍ പുറത്തുവന്നത്.

പുതിയ പങ്കാളികള്‍

പുതിയ പങ്കാളികള്‍

ഏത് വസ്തുക്കള്‍ ഇറക്കുന്നതിനും ഖത്തര്‍ ആശ്രയിച്ചിരുന്നത് 90 ശതമാനവും ഗള്‍ഫ് രാജ്യങ്ങളെ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസമായി ഗള്‍ഫ് ബന്ധം വഷളായിരിക്കുകയാണ്. തുടര്‍ന്നാണ് പുതിയ പങ്കാളിയെ തേടിയത്.

ഉല്‍പ്പാദനം വര്‍ധിപ്പിച്ച് കമ്പനികള്‍

ഉല്‍പ്പാദനം വര്‍ധിപ്പിച്ച് കമ്പനികള്‍

നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോണ്‍ കണ്‍സ്ട്രക്ഷന്‍ പ്രൊഡക്ട്‌സിന് വര്‍ക് ലോഡ് കൂടിയെന്നെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണ സാമഗ്രികളുടെ ഉല്‍പ്പാദനം കമ്പനി ഇപ്പോള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.

കമ്പനികള്‍ പറയുന്നത്

കമ്പനികള്‍ പറയുന്നത്

ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ നാല് രാജ്യങ്ങള്‍ ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ചത്. ഇപ്പോള്‍ രണ്ട് മാസം പിന്നിട്ടു. ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം സ്വയംപര്യാപ്തരാവുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ നീങ്ങിയതെന്ന് ഡോണ്‍ കണ്‍സ്ട്രക്ഷന്‍ പ്രൊഡക്ട്‌സിന്റെ ഖാഷിഫ് ഐജാസ് പറയുന്നു.

ചരക്കുകള്‍ എത്തിക്കാന്‍ പ്രയാസം

ചരക്കുകള്‍ എത്തിക്കാന്‍ പ്രയാസം

ഓരോ ദിവസവും തങ്ങള്‍ക്ക് ലഭിക്കുന്ന ഓര്‍ഡറുകള്‍ വര്‍ധിക്കുകയാണ്. പ്രത്യേകിച്ച് ഉപരോധം പ്രഖ്യാപിച്ചതിന് ശേഷം. വിദേശത്ത് നിന്നു ചരക്കുകള്‍ എത്തിക്കാന്‍ പ്രയാസമുണ്ടെങ്കിലും ഓര്‍ഡറുകള്‍ക്ക് കുറവില്ലെന്നും ഐജാസ് അല്‍ ജസീറയോട് പറഞ്ഞു.

അമേരിക്ക, യൂറോപ്പ്, ചൈന

അമേരിക്ക, യൂറോപ്പ്, ചൈന

അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറഞ്ഞിട്ടുണ്ട്. ഇത് ലഭിക്കാന്‍ പ്രയാസം നേരിടുന്നുവെന്നത് സത്യമാണ്. അമേരിക്ക, യൂറോപ്പ്, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് ഖത്തറിലെ വ്യവസായികള്‍ ഇപ്പോള്‍ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുന്നത്.

ജബല്‍ അലി തുറമുഖം ഒഴിഞ്ഞു

ജബല്‍ അലി തുറമുഖം ഒഴിഞ്ഞു

യുഎഇയിലെ ജബല്‍ അലി തുറമുഖം വഴിയായിരുന്നു ഖത്തറിലേക്ക് അവശ്യവസ്തുക്കള്‍ എത്തിയിരുന്നത്. കൂടാതെ സൗദി അറേബ്യയിലൂടെയുള്ള കരമാര്‍ഗവും. ഇത് പെട്ടെന്ന് നിലച്ചത് ഖത്തറിന് പ്രയാസമുണ്ടാക്കി. ഇറാന്‍, ഒമാന്‍ വഴിയാണ് ഖത്തര്‍ ഇത് മറികടന്നത്.

ഇറക്കുമതി പ്രശ്‌നം പരിഹരിച്ചു

ഇറക്കുമതി പ്രശ്‌നം പരിഹരിച്ചു

പക്ഷേ ഇപ്പോള്‍ ഖത്തറിലെ വ്യവസായികള്‍ പ്രതിസന്ധി തരണം ചെയ്തിരിക്കുകയാണ്. ഉപരോധം പ്രഖ്യാപിച്ച ജൂണില്‍ ഇറക്കുമതി 40 ശതമാനം കുറഞ്ഞിരുന്നു. എന്നാല്‍ ജൂലൈയില്‍ ഇത് വ്യവസായികള്‍ തിരിച്ചുപിടിച്ചു.

ലോകകപ്പ് ഫുട്‌ബോള്‍

ലോകകപ്പ് ഫുട്‌ബോള്‍

എന്നാല്‍ ഉപരോധം സര്‍ക്കാര്‍ പദ്ധതികളെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് അശ്ഗാല്‍ പൊതുമരാമത്ത് അഥോറിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്ല ഹമദ് അല്‍ അത്തിയ പറയുന്നു. ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടിസ്ഥാന സൗകര്യവികസനം

അടിസ്ഥാന സൗകര്യവികസനം

2022ലാണ് ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം ഖത്തറില്‍ നടക്കുന്നത്. ഇതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യവികസനം പുരോഗമിക്കുകയാണ്. സൗദി സഖ്യത്തിന്റെ ഉപരോധം ഈ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.

സര്‍ക്കാരിന്റെ പദ്ധതികള്‍

സര്‍ക്കാരിന്റെ പദ്ധതികള്‍

എന്നാല്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് യാതൊരു തടസവും നേരിട്ടിട്ടില്ലെന്ന് അബ്ദുല്ല പറഞ്ഞു. മാത്രമല്ല 20 വര്‍ഷം വരെ ഉപരോധം തുടര്‍ന്നാലും ഖത്തറിന് കോട്ടം തട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

350 കോടി ഡോളറിന്റെ കരാര്‍

350 കോടി ഡോളറിന്റെ കരാര്‍

ഈ വര്‍ഷം 350 കോടി ഡോളറിന്റെ കരാര്‍ അഷ്ഗാല്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതില്‍ ഉപരോധത്തിന് ശേഷമാണ് 170 കോടി ഡോളറിന്റെ കരാര്‍ ഒപ്പുവച്ചത്. അടിസ്ഥാന സൗകര്യവികസന രംഗത്ത് ഖത്തര്‍ കുതിക്കുകയാണെന്നും അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.

 2030 ലക്ഷ്യമിട്ട് വന്‍ പദ്ധതികള്‍

2030 ലക്ഷ്യമിട്ട് വന്‍ പദ്ധതികള്‍

ഖത്തര്‍ ഭരണകൂടം 2030 ലക്ഷ്യമിട്ട് വന്‍ പദ്ധതികള്‍ ഉദ്ദേശിക്കുന്നുണ്ട്. അതിന്റെ ആദ്യ ഭാഗങ്ങളാണ് ലോകകപ്പ് മല്‍സരത്തോട് അനുബന്ധിച്ച് ഒരുങ്ങുന്നത്. മല്‍സരത്തിന് ശേഷവും ഖത്തറിന്റെ നിര്‍മാണങ്ങള്‍ തുടരുമെന്നും അബ്ദുല്ല വ്യക്തമാക്കി.

English summary
Gulf blockade boosts local Qatar industries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X