കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയെ ഞെട്ടിച്ച് ഖത്തറിന്റെ നീക്കം; ജിസിസിയും വിട്ട്, അതുക്കുംമേലെ പിടിച്ചു!!

നാല് അറബ് രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരേ ചുമത്തിയ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഖത്തര്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന പരാതി.

  • By Ashif
Google Oneindia Malayalam News

ദോഹ: സൗദി അറേബ്യയും സഖ്യരാജ്യങ്ങളും ചുമത്തിയ ഉപരോധം രണ്ട് മാസത്തോട് അടുക്കവെ ഖത്തര്‍ പുതിയ വഴികള്‍ തേടുന്നു. വ്യാപാരങ്ങള്‍ക്ക് കുഴപ്പമില്ലെന്ന് ഖത്തര്‍ പറയുന്നുണ്ടെങ്കിലും നേരിയ പ്രതിസന്ധി ഈ കൊച്ചു ഗള്‍ഫ് രാജ്യം നേരിടുന്നുണ്ടെന്നതാണ് വാസ്തവം. ഈ സാഹചര്യത്തിലാണ് ഉപരോധം നിയമവിരുദ്ധമാണെന്ന് കാണിച്ച് ഖത്തര്‍ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികളെ സമീപിച്ചിരിക്കുന്നത്. ഖത്തറിന്റെ ഈ നീക്കമാകട്ടെ, സൗദി സഖ്യത്തിന് കനത്ത തിരിച്ചടിയുമാണ്.

നാല് അറബ് രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരേ ചുമത്തിയ ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നാണ് ഖത്തര്‍ ഉന്നയിച്ചിരിക്കുന്ന പ്രധാന പരാതി. ഈ വിഷയത്തില്‍ ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നു ലോക വ്യാപാര സംഘടനയ്ക്ക് സമര്‍പ്പിച്ച പരാതിയില്‍ ഖത്തര്‍ പറയുന്നു. കൂടാതെ ഐക്യരാഷ്ട്ര സഭാ പ്രതിനിധിക്കും യുനസ്‌കോയ്ക്കും ഖത്തര്‍ പരാതി നല്‍കിയിട്ടുണ്ട്.

പഴുതുകള്‍ ഉപയോഗിക്കുന്നു

പഴുതുകള്‍ ഉപയോഗിക്കുന്നു

ലോകരാജ്യങ്ങള്‍ക്കിടയില്‍ വ്യാപാര മേഖലയില്‍ തര്‍ക്കങ്ങളുണ്ടായാല്‍ പരിഹരിക്കുന്നതിന് ഡബ്ല്യുടിഒ ഇടപെടാറുണ്ട്. ഈ ഒരു പഴുത് ഗള്‍ഫിലെ വിഷയത്തില്‍ ഉപയോഗിക്കാനാണ് ഖത്തറിന്റെ നീക്കം.

കേട്ടുകേള്‍വിയില്ലാത്ത നീക്കം

കേട്ടുകേള്‍വിയില്ലാത്ത നീക്കം

മുമ്പെങ്ങും കേട്ടുകേള്‍വിയില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഖത്തര്‍ പരാതിയില്‍ പറയുന്നു. ഡബ്ല്യുടിഒയുടെ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് ഉപരോധമെന്നും ഖത്തര്‍ ആരോപിച്ചു.

സൗദിയുടെ അഭിപ്രായം തേടും

സൗദിയുടെ അഭിപ്രായം തേടും

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളെ പ്രതി ചേര്‍ത്താണ് ഖത്തര്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് വാണിജ്യകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡബ്ല്യുടിഒ പ്രതിനിധികള്‍ വിഷയത്തില്‍ സൗദിയുടെ അഭിപ്രായം തേടും.

ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നു

ബദല്‍ മാര്‍ഗങ്ങള്‍ തേടുന്നു

ജൂണ്‍ അഞ്ചിന് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ച സൗദിയും കൂട്ടരും ഖത്തറിന്റെ വ്യോമ, കര, ജല ഗതാഗതത്തിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് ഖത്തര്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടാന്‍ ആരംഭിച്ചത്.

തുര്‍ക്കിയും ഇറാനും ഒമാനും

തുര്‍ക്കിയും ഇറാനും ഒമാനും

തുര്‍ക്കിയില്‍ നിന്നു ഇറാനില്‍ നിന്നുമാണ് ഇപ്പോള്‍ കാര്യമായും ഖത്തറിലേക്ക് സഹായം എത്തുന്നത്. ഇതിന് ഒമാനിലെ തുറമുഖങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. യൂറോപ്പില്‍ നിന്നു വരുന്ന ചരക്കുകളും ഇപ്പോള്‍ ഒമാന്‍ വഴിയാണ് ദോഹയിലെത്തുന്നത്.

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചു

അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചു

സൗദി അറേബ്യയും കൂട്ടരും പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രമേയങ്ങളുടെയും ലംഘനമാണെന്ന് ഖത്തര്‍ വാണിജ്യ കാര്യമന്ത്രി ശൈഖ് അഹ്മദ് ബിന്‍ ജാസിം മുഹമ്മദ് അല്‍ഥാനി പറഞ്ഞു.

അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍

അമേരിക്കയുടെ സഖ്യരാജ്യങ്ങള്‍

അമേരിക്കയുടെ സഖ്യരാജ്യങ്ങളാണ് ഗള്‍ഫില്‍ തമ്മിലടിക്കുന്നത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ അമേരിക്ക കാര്യമായും ഇടപെട്ടിരുന്നു. പക്ഷേ, സൗദി സഖ്യം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് അമേരിക്കയും പിന്മാറിയ മട്ടാണ്.

ജിസിസിക്കുള്ളില്‍ ശ്രമിച്ചു പരാജയപ്പെട്ടു

ജിസിസിക്കുള്ളില്‍ ശ്രമിച്ചു പരാജയപ്പെട്ടു

നേരത്തെ ജിസിസിക്കുള്ളില്‍ നിന്നുള്ള പരിഹാര മാര്‍ഗമാണ് ഖത്തര്‍ പരീക്ഷിച്ചിരുന്നത്. കുവൈത്ത് അമീര്‍ നടത്തിയ എല്ലാ സമാധാന ശ്രമങ്ങള്‍ക്കും ഖത്തര്‍ പിന്തുണ നല്‍കിയിരുന്നു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ഖത്തര്‍ അമീര്‍ വ്യക്തമാക്കുകയുണ്ടായി.

3000 ത്തിലധികം പരാതികള്‍

3000 ത്തിലധികം പരാതികള്‍

ഈ സാഹചര്യത്തിലാണ് ഖത്തര്‍ അന്താരാഷ്ട്ര ഏജന്‍സികളെ സമീപിക്കുന്നത്. ഉപരോധം മൂലം നഷ്ടങ്ങള്‍ നേരിട്ടവരില്‍ നിന്നു ഖത്തര്‍ പരാതികള്‍ സ്വീകരിച്ചിട്ടുണ്ട്. 3000 ത്തിലധികം പരാതികളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

കോടതിയെ സമീപിക്കും

കോടതിയെ സമീപിക്കും

ഈ പരാതികളെല്ലാം അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് കൈമാറും. അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിക്കുമെന്ന് ഖത്തര്‍ അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കോടതി പ്രോസിക്യൂട്ടര്‍ കഴിഞ്ഞ മാസം ഖത്തറും സൗദിയും സന്ദര്‍ശിച്ച് സമാധാന ശ്രമം നടത്തിയിരുന്നു.

മറ്റു രാജ്യങ്ങളും പ്രതിസന്ധിയില്‍

മറ്റു രാജ്യങ്ങളും പ്രതിസന്ധിയില്‍

ഖത്തറിന്റെ വ്യോമഗതാഗതം തടയുന്നത് മൂലം ഖത്തറിന്റെ അവകാശം മാത്രമല്ല ലംഘിക്കപ്പെടുന്നത്. ഖത്തറുമായി വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങള്‍ക്കും ഇങ്ങോട്ടെത്താന്‍ സാധിക്കാത്ത സാഹചര്യമാണ്. ഇത് അനുവദിക്കരുതെന്നും ഖത്തര്‍ പരാതിയില്‍ പറയുന്നു.

 ജിസിസിയില്‍ നിന്നു പുറത്താക്കും

ജിസിസിയില്‍ നിന്നു പുറത്താക്കും

ഖത്തറിനെതിരേ കടുത്ത നീക്കം നടത്താന്‍ യുഎഇ ഭരണകൂടത്തിന്റെ തീരുമാനിച്ചിരുന്നു. സൗദി സഖ്യം മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പാലിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയതോടെയാണ് യുഎഇ കടുത്ത നീക്കങ്ങള്‍ നടത്തുന്നത്. ഖത്തറിനെ ജിസിസി കൂട്ടായ്മയില്‍ നിന്നു പുറത്താക്കുമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് സൂചന നല്‍കി.

അക്കൗണ്ടുകള്‍ മരവിപ്പിച്ചു

അക്കൗണ്ടുകള്‍ മരവിപ്പിച്ചു

ഖത്തറുമായി യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് യുഎഇ മന്ത്രി പറഞ്ഞു. ഖത്തറുമായി ബന്ധമുള്ളവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എല്ലാ ബാങ്കുകള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗള്‍ഫ് പ്രതിസന്ധി ഉടന്‍ അവസാനിക്കില്ലെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.

പുതിയ മാറ്റങ്ങള്‍ കാണാം

പുതിയ മാറ്റങ്ങള്‍ കാണാം

ജിസിസി രാജ്യങ്ങളില്‍ പഴയ അംഗങ്ങള്‍ ഇനി ഉണ്ടാകില്ല. പുതിയ ചില മാറ്റങ്ങള്‍ പ്രകടമാകുകയും ചെയ്യും. ഖത്തര്‍ പ്രതിസന്ധിയുടെ പശ്ചാതലത്തിലാണ് തീരുമാനമെന്നും ഗര്‍ഗാഷ് ട്വിറ്ററില്‍ അറിയിച്ചു.

നിലവിലെ അവസ്ഥ

നിലവിലെ അവസ്ഥ

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചത്. ആദ്യം 13 നിര്‍ദേശങ്ങളും പിന്നീട് ആറ് നിര്‍ദേശങ്ങളും ഖത്തറിന് മുന്നില്‍ സൗദി സഖ്യം വച്ചിരുന്നു. ഇത് പാലിക്കില്ലെന്ന് ഖത്തര്‍ വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് യുഎഇ മന്ത്രിയുടെ പ്രതികരണം.

ഖത്തറിന്റെത് വാചകമടി മാത്രം

ഖത്തറിന്റെത് വാചകമടി മാത്രം

ഖത്തര്‍ പറയുന്നത് ചെയ്യാത്ത കാര്യങ്ങള്‍ മാത്രമാണ്. അവര്‍ മുന്നോട്ട് വയ്ക്കുന്ന നയങ്ങളും മൂല്യങ്ങളും അവര്‍ പാലിക്കുന്നില്ല. പറയുന്നതൊന്നും ചെയ്യുന്നതൊന്നും. ഇത് അംഗീകരിക്കാനാകില്ലെന്നും ഗര്‍ഗാഷ് പറഞ്ഞു.

ജിസിസിയില്‍ പുതിയ രാജ്യങ്ങള്‍

ജിസിസിയില്‍ പുതിയ രാജ്യങ്ങള്‍

ഖത്തര്‍ തീരുമാനങ്ങള്‍ മാറ്റില്ലെന്നാണ് പറയുന്നത്. ഈ സ്ഥിതി തുടര്‍ന്നാണ് ജിസിസിയില്‍ പുതിയ രാജ്യങ്ങള്‍ കടന്നുവരും. ആ കൂട്ടായ്മ ശക്തിപ്പെടുകയും ചെയ്യുമെന്നും ഗര്‍ഗാഷ് പറഞ്ഞു.

English summary
Qatar has lodged a formal complaint with the World Trade Organisation against the “illegal siege” imposed by four Arab neighbours that have accused the Gulf state of sponsoring terrorism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X