കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറില്‍ അമേരിക്കയുടെ 11,000 സൈനികര്‍... എന്ത് സംഭവിക്കും? അമേരിക്കന്‍ സൈന്യം പറഞ്ഞത് ഞെട്ടിക്കും

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദോഹ: പശ്ചിമേഷ്യ പുകയുമ്പോള്‍ ഏറ്റവും അധികം ആശങ്കയിലാവുക മലയാളികളാണ്. കാരണം കേരളത്തിന്റെ സമ്പദ് ഘടനയെ പോലും പിടിച്ചുനിര്‍ത്തുന്നത് ഗള്‍ഫ് പണം ആണ്. ഖത്തര്‍ പ്രതിസന്ധി അതുകൊണ്ട് തന്നെ കേരളത്തിന് നിര്‍ണായകമാണ്.

ഖത്തറിനെ 'പൂട്ടിയതിന്' പിന്നില്‍ യുദ്ധഭ്രാന്തനായ ട്രംപ് തന്നെ; അമേരിക്ക നല്‍കിയ ആയുധങ്ങള്‍ എന്തിന്?ഖത്തറിനെ 'പൂട്ടിയതിന്' പിന്നില്‍ യുദ്ധഭ്രാന്തനായ ട്രംപ് തന്നെ; അമേരിക്ക നല്‍കിയ ആയുധങ്ങള്‍ എന്തിന്?

ഖത്തര്‍ രാജകുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയി; കൈമാറിയത് കോടികള്‍? ഗള്‍ഫില്‍ സംഭവിച്ചത്ഖത്തര്‍ രാജകുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയി; കൈമാറിയത് കോടികള്‍? ഗള്‍ഫില്‍ സംഭവിച്ചത്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇപ്പോഴത്തെ ഖത്തര്‍ പ്രതിസന്ധിക്ക് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. ഖത്തര്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നു എന്നാണ് ആരോപണം. എന്നാല്‍ എന്താണ് ഖത്തറിലെ ഇപ്പോഴത്തെ അവസ്ഥ?

ശരണ്യാ മോഹന്‍റെ വണ്ണത്തെ കളിയാക്കിയവര്‍ക്ക് മരണമാസ് റിപ്ലൈയുമായി ഭർത്താവ് , മറുപടി വൈറല്‍ !!

പതിനായിരത്തിലധികം അമേരിക്കന്‍ സൈനികരാണ് ഇപ്പോള്‍ ഖത്തറിലുള്ളത്. ട്രംപിന്റെ പ്രസ്താവന എന്തൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്ന് കാത്തിരുന്ന് കാണേണ്ടിവരും.

അമേരിക്കയുടെ സൈനിക താവളം

അമേരിക്കയുടെ സൈനിക താവളം

പശ്ചിമേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളം ഖത്തറിലാണ്. ദോഹയില്‍ നിന്ന് കിലോമീറ്ററുകള്‍ മാത്രം മാറി സ്ഥിതി ചെയ്യുന്ന അല്‍ ഉദെയ്ദ് വ്യോമ താവളം ആണിത്.

11,000 അമേരിക്കന്‍ സൈനികര്‍

11,000 അമേരിക്കന്‍ സൈനികര്‍

നിലവില്‍ അമേരിക്കയുടെ പതിനൊന്നായിരത്തോളം സൈനികരാണ് ഖത്തറിലെ വ്യോമ താവളത്തില്‍ ഉള്ളത്. പശ്ചിമേഷ്യയില്‍ അമേരിക്ക നടത്തുന്ന എല്ലാ സൈനിക ഇടപെടലുകളും നിയന്ത്രിക്കുന്നത് ഇവിടെ നിന്നാണ്.

സൗദിയെ മാറ്റി ഖത്തറിലേക്ക് വന്നു?

സൗദിയെ മാറ്റി ഖത്തറിലേക്ക് വന്നു?

ആദ്യകാലത്ത് സൗദി അറേബ്യ തന്നെ ആയിരുന്നു അമേരിക്കയുടെ പ്രധാന സൈനിക താവളം. എന്നാല്‍ പിന്നീടിത് ഖത്തറിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ സൗദിയുമായുള്ള ബന്ധത്തിന് ഒരു കോട്ടവും തട്ടാതെ ആയിരുന്നു അമേരിക്കയുടെ നീക്കം.

ഓപ്പറേഷന്‍ ഡിസര്‍ട്ട് സ്റ്റോം

ഓപ്പറേഷന്‍ ഡിസര്‍ട്ട് സ്റ്റോം

ഖത്തറും അമേരിക്കയും തമ്മിലുള്ള സൈനിക സഹകരണം 1991 ല്‍ അവസാനിക്കേണ്ടതായിരുന്നു. ഓപ്പറേഷന്‍ ഡിസര്‍ട്ട് സ്റ്റോമിന്റെ കാലം. എന്നാല്‍ പിന്നീടും സൈനിക സഹകരണം ഇരുരാജ്യങ്ങളും ദീര്‍ഘിപ്പിക്കുകയായിരുന്നു.

14 വര്‍ഷങ്ങള്‍ക്ക് മുമ്പ്

14 വര്‍ഷങ്ങള്‍ക്ക് മുമ്പ്

14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അമേരിക്ക പശ്ചിമേഷ്യയിലെ തങ്ങളുടെ പ്രധാന സൈനിക താവളമായി ഖത്തറിനെ മാറ്റിയത്. അതുവരെ സൗദി അറേബ്യയിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസ് ആയിരുന്നു അമേരിക്കയുടെ പ്രധാന താവളം.

അഫ്ഗാനിസ്ഥാനിലും ഇറാക്കിലും

അഫ്ഗാനിസ്ഥാനിലും ഇറാക്കിലും

അമേരിക്കയുടെ അഫ്ഗാനിസ്ഥാന്‍, ഇറാഖ് ദൗത്യങ്ങളിലെല്ലാം നിര്‍ണായകമായ പങ്കുവഴിച്ചത് ഖത്തറിലെ അല്‍ ഉദെയ്ദ് വ്യോമ താവളം തന്നെ ആയിരുന്നു. അമേരിക്കന്‍ സേനയുടെ സാന്നിധ്യം ഖത്തറിനും ഗുണം ചെയ്തിരുന്നു എന്ന് പറയാതെ വയ്യ. തീവ്രവാദ ആക്രമണ ഭീഷണികള്‍ ഏറെ ഉണ്ടായിരുന്നെങ്കിലും ഖത്തര്‍ സുരക്ഷിതമായി തന്നെ നിലകൊണ്ടു.

ഖത്തറിന് കിട്ടിയ അമേരിക്കന്‍ പ്രശംസകള്‍

ഖത്തറിന് കിട്ടിയ അമേരിക്കന്‍ പ്രശംസകള്‍

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം ഖത്തര്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കാഴ്ചവച്ച പ്രകടനത്തെ അമേരിക്ക പലതവണ പ്രശംസിച്ചിട്ടുണ്ട്. ഔദ്യോഗികമായിത്തന്നെ ആയിരുന്നു അമേരിക്കയുടെ ഈ പ്രശംസകളൊക്കെ തന്നേയും എന്നുകൂടി ഇപ്പോഴത്തെ സാഹചര്യത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

പതിനായിരം അമേരിക്കന്‍ സൈനികര്‍ വേണം... സ്ഥിരമായി

പതിനായിരം അമേരിക്കന്‍ സൈനികര്‍ വേണം... സ്ഥിരമായി

അമേരിക്കയുടെ വ്യോമതാവളത്തിന്റെ കാര്യത്തില്‍ ഖത്തറും അഭിമാനിച്ചിരുന്നു. 1999 ല്‍ ഖത്തര്‍ അമീര്‍ പറഞ്ഞ വാക്കുകള്‍ തന്നെ ഉദാഹരണം. അല്‍ ഉദെയ്ദ് വ്യോമതാവളത്തില്‍ തനിക്ക് പതിനായിരം അമേരിക്കന്‍ സൈനികരുടെ സ്ഥിരം സാന്നിധ്യം കാണണം എന്നായിരുന്നു ഷെയ്ഖ് ഹമദ് അന്ന് പറഞ്ഞത്. എന്നാല്‍ അന്ന് ഖത്തറായിരുന്നില്ല അമേരിക്കയുടെ പ്രധാന താവളം.

ഖത്തറിന്റെ തീവ്രവാദ ബന്ധം

ഖത്തറിന്റെ തീവ്രവാദ ബന്ധം

എന്നാല്‍ ഖത്തറിന് തീവ്രവാദ ബന്ധം ഉണ്ടെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. സൗദി അറേബ്യ ഉള്‍പ്പെടുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം വിഛേദിച്ചത് തീവ്രവാദം അവസാനിപ്പിക്കാന്‍ സഹായകമാകുമെന്ന് പോലും പറയുന്നുണ്ട് ട്രംപ്.

ഇപ്പോഴും അവിടെ തന്നെ

ഇപ്പോഴും അവിടെ തന്നെ

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും അമേരിക്കയുടെ സൈനിക താവളം ഇപ്പോഴും ഖത്തറില്‍ തന്നെയാണ്. അത് മാറ്റുന്നതിനെ കുറിച്ച് അമേരിക്കയുടെ ഭാഗത്ത് നിന്ന് നീക്കങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് വിവരം. ട്രംപ് ഖത്തറിനെ വിമര്‍ശിക്കുമ്പോള്‍ തന്നെ അമേരിക്കന്‍ സൈന്യം ഖത്തറിനെ പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

സൈനിക താവളം ഇപ്പോഴും സജീവം

സൈനിക താവളം ഇപ്പോഴും സജീവം

അല്‍ ഉദെയ്ദ് വ്യോമ താവളത്തിലെ അമേരിക്കന്‍ സൈന്യം ഇപ്പോഴും സജീവമാണ്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും സിറിയയിലും വ്യോമാക്രമണങ്ങള്‍ നടത്താന്‍ തങ്ങളുടെ വിമാനങ്ങള്‍ ഇപ്പോഴും അവിടെ നിന്ന് പറന്നുയരുന്നുണ്ടെന്നാണ് അമേരിക്കന്‍ സൈന്യം തന്നെ വ്യക്തമാക്കിയിട്ടുള്ളത്.

English summary
One of Saudi Arabia biggest allies, however, is the United States, which also happens to maintain its biggest concentration of military personnel in the Middle East at Qatar's Al Udeid Air Base. The sprawling base 20 miles southwest of the Qatari capital of Doha is home to some 11,000 US military personnel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X