കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജിന് വാതില്‍ തുറന്നാല്‍ തീരുമോ? ഖത്തറും സൗദിയും വെടിനിര്‍ത്തില്ല; കാരണം ഇതാണ്...

ഖത്തര്‍ വ്യോമയാന അധികൃതര്‍ സൗദി വിമാനത്തിന്റെ അപേക്ഷ ഇസ്ലാമിക കാര്യമന്ത്രാലയത്തിന് കൈമാറുകയാണ് ചെയ്തതെന്നും അവര്‍ വിശദീകരിച്ചു.

  • By Ashif
Google Oneindia Malayalam News

ദോഹ: ഖത്തര്‍ രാജകുടുംബത്തിലെ ശൈഖ് അബ്ദുല്ല സൗദി അധികൃതരുമായി ചര്‍ച്ച നടത്തിയതും ഹജ്ജ് നിര്‍വഹിക്കാനുള്ള വഴി ഒരുങ്ങിയതും ഗള്‍ഫ് പ്രതിസന്ധി തീരുന്നതിന്റെ ലക്ഷണമാണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഖത്തറും സൗദി സഖ്യവും തമ്മിലുള്ള ഭിന്നത ഉടന്‍ തീരില്ല. കാരണം തുടര്‍ന്നുള്ള പ്രസ്താവനകളില്‍ നിന്നു വ്യക്തം.

ഖത്തറുകാര്‍ക്ക് ഹജ്ജ് നിര്‍വഹിക്കാന്‍ അതിര്‍ത്തി തുറന്നുകൊടുത്ത് സൗദി രാജാവ് പ്രഖ്യാപനം നടത്തിയിരുന്നു. കര അതിര്‍ത്തി തുറക്കുന്നതിന് പുറമെ ദോഹയിലേക്ക് വിമാനം അയക്കാനും തീരുമാനമായി. എന്നാല്‍ സൗദിയിലേക്ക് പോകുന്ന തങ്ങളുടെ പൗരന്‍മാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ഖത്തര്‍ പറയുന്നു.

സൗദിയെ വിശ്വാസമില്ല

സൗദിയെ വിശ്വാസമില്ല

സൗദി അറേബ്യയിലേക്ക് പോകുന്ന ഖത്തറുകാരുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയാണ് പറഞ്ഞത്. സൗദിയെ വിശ്വാസമില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്.

പൗരന്‍മാര്‍ക്ക് സുരക്ഷ നല്‍കണം

പൗരന്‍മാര്‍ക്ക് സുരക്ഷ നല്‍കണം

റിയാദ് അതിര്‍ത്തി തുറന്നുകൊടുത്തത് കൊണ്ട് മാത്രമായില്ല. തങ്ങളുടെ പൗരന്‍മാര്‍ക്ക് സുരക്ഷ നല്‍കണം. സൗദിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ പ്രതികരിച്ചിട്ടില്ലെന്ന് ഖത്തര്‍ പറയുന്നു.

സൗദി മൗനം പാലിക്കുന്നു

സൗദി മൗനം പാലിക്കുന്നു

നോര്‍വെയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ശൈഖ് മുഹമ്മദ് സൗദിയുടെ ഉറപ്പില്‍ സംശയം പ്രകടിപ്പിച്ചത്. ഖത്തര്‍ ഇസ്ലാമിക കാര്യ മന്ത്രാലയം സൗദി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സൗദി മൗനം പാലിക്കുകയായിരുന്നുവത്രെ.

വിശ്വാസം വീണ്ടെടുക്കാന്‍ സാധിച്ചില്ല

വിശ്വാസം വീണ്ടെടുക്കാന്‍ സാധിച്ചില്ല

പരസ്പര വിശ്വാസം വീണ്ടെടുക്കാന്‍ ഇതുവരെ സൗദിക്കും ഖത്തറിനും സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഗള്‍ഫ് മേഖലയിലെ പ്രതിസന്ധി അവസാനിക്കുന്നു എന്ന് പറയാന്‍ സാധ്യമല്ല.

മോശമായ വാര്‍ത്തകള്‍ പ്രചരിക്കുന്നു

മോശമായ വാര്‍ത്തകള്‍ പ്രചരിക്കുന്നു

ഖത്തറുകാര്‍ക്കെതിരേ മോശമായ വാര്‍ത്തകള്‍ സൗദി മാധ്യമങ്ങള്‍ നല്‍കുന്നുണ്ടെന്ന് ശൈഖ് മുഹമ്മദ് ആരോപിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഖത്തറുകാര്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.

ഖത്തറുകാര്‍ സൗദിയിലെത്തി

ഖത്തറുകാര്‍ സൗദിയിലെത്തി

ഖത്തറുകാരുടെ സുരക്ഷ സൗദി അധികൃതരുടെ പൂര്‍ണ ചുമതലയാണ്. നിരവധി ഖത്തറുകാര്‍ ഇപ്പോള്‍ സൗദിയിലേക്ക് വന്നിട്ടുണ്ട്. അതിര്‍ത്തി തുറന്ന സൗദിയുടെ നടപടി സ്വാഗതം ചെയ്ത ഖത്തര്‍, സൗദി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ചിരുന്നു.

 സൗദി വിമാനം തടഞ്ഞു

സൗദി വിമാനം തടഞ്ഞു

അതേസമയം, സൗദി വിമാനങ്ങള്‍ ഖത്തറുകാരെ ഹജ്ജിന് കൊണ്ടുപോകാന്‍ ദോഹയില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതുപ്രകാരം എത്തിയ സൗദി വിമാനത്തിന് ദോഹയില്‍ ഇറങ്ങാന്‍ ഖത്തര്‍ അനുമതി നല്‍കിയില്ല എന്ന് സൗദി ആരോപിച്ചു.

വ്യാജ വാര്‍ത്തയെന്ന് ഖത്തര്‍

വ്യാജ വാര്‍ത്തയെന്ന് ഖത്തര്‍

എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് ഖത്തര്‍ പറയുന്നു. സൗദി അധികൃതര്‍ വ്യാജമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഖത്തര്‍ ആരോപിച്ചു. സൗദി വിമാനത്തില്‍ നിന്നു ഇറങ്ങുന്നതിനുള്ള അഭ്യര്‍ഥന ലഭിച്ചിരുന്നുവെന്ന് ഖത്തര്‍ സിവിന്‍ വ്യോമയാന അധികൃതര്‍ സ്ഥിരീകരിച്ചു.

അപേക്ഷ ലഭിച്ചു, പക്ഷേ

അപേക്ഷ ലഭിച്ചു, പക്ഷേ

ഖത്തര്‍ വ്യോമയാന അധികൃതര്‍ സൗദി വിമാനത്തിന്റെ അപേക്ഷ ഇസ്ലാമിക കാര്യമന്ത്രാലയത്തിന് കൈമാറുകയാണ് ചെയ്തതെന്നും അവര്‍ വിശദീകരിച്ചു. പിന്നീട് എന്തുസംഭവിച്ചുവെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

ശൈഖ് അബ്ദുല്ലയെ തള്ളി ഖത്തര്‍

ശൈഖ് അബ്ദുല്ലയെ തള്ളി ഖത്തര്‍

ഖത്തര്‍ രാജകുടുംബാംഗമായ ശൈഖ് അബ്ദുല്ല മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് ഇപ്പോള്‍ ഖത്തറുകാര്‍ക്ക് ഹജ്ജിന് അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ ശൈഖ് അബ്ദുല്ലയുടെ നീക്കത്തിലും ദുരൂഹതയുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അദ്ദേഹം സര്‍ക്കാര്‍ പ്രതിനിധിയായല്ല സൗദിയില്‍ പോയതെന്ന് ഖത്തര്‍ പറയുന്നു.

English summary
Qatari Foreign Minister Sheikh Mohammed bin Abdulrahman al-Thani says his country is concerned about the safety of its citizens in Saudi Arabia during the annual Hajj pilgrimage after Riyadh’s move to reopen its border with Doha.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X