കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യ ഉള്‍പ്പടെ അഞ്ചു രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം? ഇന്ത്യയും ഭീഷണിയില്‍

റഷ്യ, ബ്രിട്ടന്‍, യുക്രെയിന്‍ അടക്കം അഞ്ചു രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം. ഇന്ത്യയില്‍ സൈബര്‍ ആക്രമണം നടന്ന് മാസങ്ങള്‍ തികയുന്നതിന് മുമ്പാണ് വീണ്ടും സൈബര്‍ ഭീഷണി.

  • By Akhila
Google Oneindia Malayalam News

ലണ്ടന്‍: റഷ്യ, ബ്രിട്ടന്‍, യുക്രെയിന്‍ അടക്കം അഞ്ചു രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം. ഇന്ത്യയില്‍ സൈബര്‍ ആക്രമണം നടന്ന് മാസങ്ങള്‍ തികയുന്നതിന് മുമ്പാണ് വീണ്ടും സൈബര്‍ ഭീഷണി. വൈറസ് അതിവേഗം വിവിധ കമ്പനികളുടെ കംബ്യൂട്ടറുകളില്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

യുക്രെയിനിലാണ് ഏറ്റവും കൂടുതല്‍ ഭീഷണി. യുക്രെയിന്‍ നാഷ്ണല്‍ ബാങ്ക് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ വീണ്ടും സൈബര്‍ ഭീഷണി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ചൊവ്വാഴ്ച യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ കമ്പിനികളാണ് സൈബര്‍ ആക്രമണത്തിന്റെ പിടിയിലായത്.

 cyber-crime

അഞ്ചു രാജ്യങ്ങളിലെ 20 ഓളം കമ്പനികളെയാണ് സൈബര്‍ ആക്രമണം നേരിട്ടത്. റഷ്യയില്‍ ഓയില്‍, ഗ്യാസ്, എനര്‍ജി കമ്പനികള്‍ ആക്രമണം നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രമുഖ ജര്‍മ്മന്‍ പോസ്റ്റല്‍ ആന്റ് ലോജിസ്റ്റിക് കമ്പനിയായ ഡ്യൂഷേ പോസ്റ്റ്, ബ്രിട്ടീഷ് കമ്പനിയായ ഡബ്ലു്യൂ പിപി എന്നിവടങ്ങളിലും സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കംബ്യൂട്ടര്‍ ശൃംഗലയെ സൈബര്‍ ആക്രമണം ബാധിച്ചതായി പ്രമുഖ അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ മെര്‍ക്ക് ആന്റ് കമ്പനി ട്വീറ്റ് ചെയ്തു. കബ്യൂട്ടറില്‍ ഫയലുകള്‍ ബ്ലോക്ക് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പണം ആവശ്യപ്പെട്ടതായി പറയുന്നുണ്ട്.

English summary
Ransomware 2.0 blitzes several Indian, European companies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X